സഞ്ജു സാംസണു ശേഷം ഇന്ത്യന്‍ ടീമിലേക്ക് ഒരു മലയാളി താരം കൂടി

മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് മലയാളി താരം ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കക്കെതിരായ ട്വന്‍റി20 ടീമിലാണ് ബേസിലിനെ ഉള്‍പ്പെടുത്തിയത്. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനമാണ് ബേസിലിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നത്. ഇതോടെ ഇന്ത്യന്‍ ടീമിലെത്തുന്ന മൂന്നാമത്തെ കേരളാ പേസറും നാലാമത്തെ താരവുമായി ബേസില്‍ തമ്പി. സഞ്ജു സാംസണു ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ മലയാളി താരം കൂടിയാണ് ബേസില്‍. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്‍റെ താരമായ ബേസില്‍ ഭാവി വാഗ്ദാനത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. മികച്ച പേസിലും കൃത്യതയിലും പന്തെറിയുന്ന […]

വിശ്രമമില്ലാത്ത മല്‍സരക്രമം; ബിസിസിഐയെ വിമര്‍ശിച്ച്‌ വിരാട് കോഹ്ലി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ  തുടര്‍ച്ചയായ മത്സരക്രമത്തില്‍ ബിസിസിഐയെ വിമര്‍ശിച്ച്‌ നായകന്‍ വിരാട് കോഹ്ലി രംഗത്ത്. ബോര്‍ഡിന്‍റെ  ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നെന്ന് കോഹ്ലി വിമര്‍ശിച്ചു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും കോഹ്ലി ചൂണ്ടിക്കാട്ടി. ശ്രീലങ്കക്കെതിരായ മല്‍സരങ്ങള്‍ക്ക്​ ശേഷം കേവലം രണ്ട്​ ദിവസത്തിനകം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്​ പോകണം. ഒരുമാസത്തെ ഇടവേള ലഭിച്ചിരുന്നെങ്കില്‍ കൃത്യമായ പരിശീലനം നേടാമായിരുന്നു. പക്ഷേ ഇപ്പോള്‍ അത്​ സാധ്യമല്ലെന്നും കോഹ്​ലി പറഞ്ഞു. മല്‍സരങ്ങള്‍ക്ക്​ ശേഷം കളിക്കാരെ […]

കോഹ്ലി എന്നും മലയാളികളുടെ പ്രിയ താരം; വീഡിയോ കാണാം

തിരുവനന്തപുരം: മലയാളികള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്ലി എന്നും ഒരു ആവേശമാണ്. ഓരോ തവണയും അദ്ദേഹം ആരാധകരുടെ മനസിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ താനടക്കമുള്ള ക്രിക്കറ്റ് താരങ്ങളെ കാണാനെത്തിയ ഒരു കൂട്ടം ഭിന്നശേഷിക്കാരായ കുട്ടികളെ അവഗണിക്കാതെ അവരോടൊപ്പം ചേര്‍ന്ന് നിന്ന് ഫോട്ടോയെടുക്കുകയും ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്ത കോഹ്ലിയുടെ വീഡീയോ ആണ് ഇപ്പോള്‍  സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. മഴയത്തും കളികാണാന്‍ കാത്തിരുന്ന ആരാധകര്‍ തന്നെ വിസ്മയിപ്പിക്കുന്നുവെന്ന് ടീം വീരാട് കോഹ്ലി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയുള്ള  […]

തിരുവനന്തപുരം ആവേശത്തിരയില്‍;രാജ്യാന്തര ക്രിക്കറ്റ് മത്സരം ഇന്ന്‍

തിരുവനന്തപുരം: 29 വര്‍ഷങ്ങള്‍ക്ക് ശേഷം  രാജ്യാന്താര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നതിന്‍റെ ആവേശത്തിലാണ് തിരുവനന്തപുരം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ – ന്യൂസീലാന്‍ഡ് 20-20 അരങ്ങേറുകയാണ്. വൈകിട്ട് ഏഴു മണിമുതലാണ് മല്‍സരം. മല്‍സരത്തിനായി താരങ്ങള്‍ ഉച്ചയ്ക്ക് ശേഷം കോവളത്തെ ഹോട്ടലില്‍നിന്ന് സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. കാണികളെ ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കടത്തിവിടും. കനത്ത സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.   എന്നാല്‍ തലസ്ഥാനത്ത് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ആശങ്കയുണ്ട്. മത്സര ദിവസമെങ്കിലും മഴ മാറി നില്‍ക്കണമെന്നാണ് ക്രിക്കറ്റ് […]

സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ കോഹ്ലി ഒന്നാമത്

ദുബൈ; ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍  വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കരിയറിലെ ഏറ്റവും മികച്ച നേട്ടമായ 889 പോയിന്‍റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്. റാങ്കിങ്ങില്‍ 887 പോയന്‍റ് നേട്ടം കൈവരിച്ച ഇന്ത്യന്‍ റെക്കോര്‍ഡ് കോഹ്ലിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും പേരിലായിരുന്നു ഉണ്ടായിരുന്നത്. പുതിയ നേട്ടത്തോടെ കോഹ്ലി സച്ചിനെ മറികടന്നിരിക്കുകയാണ്. ഇന്നലെ കാണ്‍പൂരില്‍ കോഹ്ലിയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര  ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ട് സെഞ്ച്വറിയടക്കം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ 263 റണ്‍സാണ് കോഹ്ലി നേടിയത്. മുംബൈ ഏകദിനത്തില്‍ 121 […]