സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ട് ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ കോഹ്ലി ഒന്നാമത്

ദുബൈ; ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍  വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. കരിയറിലെ ഏറ്റവും മികച്ച നേട്ടമായ 889 പോയിന്‍റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്.

റാങ്കിങ്ങില്‍ 887 പോയന്‍റ് നേട്ടം കൈവരിച്ച ഇന്ത്യന്‍ റെക്കോര്‍ഡ് കോഹ്ലിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും പേരിലായിരുന്നു ഉണ്ടായിരുന്നത്. പുതിയ നേട്ടത്തോടെ കോഹ്ലി സച്ചിനെ മറികടന്നിരിക്കുകയാണ്.

ഇന്നലെ കാണ്‍പൂരില്‍ കോഹ്ലിയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പര  ഇന്ത്യ സ്വന്തമാക്കിയിരുന്നു. രണ്ട് സെഞ്ച്വറിയടക്കം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ 263 റണ്‍സാണ് കോഹ്ലി നേടിയത്. മുംബൈ ഏകദിനത്തില്‍ 121 റണ്‍സും കാണ്‍പൂരില്‍ 113 റണ്‍സും കോഹ്ലി നേടിയിരുന്നു.

872 പോയിന്‍റുമായി ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്സ് രണ്ടാം സ്ഥാനത്താണ്. ആസ്ട്രേലിയന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ 865 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി പതിനൊന്നാം സ്ഥാനത്താണുള്ളത്.

 

prp

Related posts

Leave a Reply

*