ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കാര്യവട്ടത്ത് നടക്കും

തിരുവനന്തപുരം:  ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കും. ബിസിസിഐ ടൂര്‍ & ഫിക്‌സ്‌ചേഴ്‌സ് കമ്മറ്റിയുടെതാണ് തീരുമാനം. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനം കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷ പാളി. പരമ്പരയിലെ അഞ്ചാം മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും. മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിവാദത്തിലായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ്  തിരുവനന്തപുരത്തേക്ക് മാറ്റിയത്.  കൊച്ചി കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനു വേണ്ടി ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം.

ആരാധകരെ ദുഖത്തിലാഴ്ത്തി സ്‌പൈഡര്‍ ക്യാച്ചര്‍ ഡിവില്ലിയേഴ്‌സ് വിരമിച്ചു

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഡിവില്ലിയേഴ്‌സ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഡിവില്ലിയേഴ്‌സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. 34ാം വയസ്സിലാണ് ഡിവില്ലേഴ്‌സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. വിദേശത്ത് ഇനി കളിക്കില്ലെന്നാണ് ഡിവില്ലിയേഴ്‌സിന്‍റെ തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ ടൈറ്റന്‍സിനായി കളിക്കുമെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു. 114 ടെസ്റ്റിലും 228 ഏകദിനത്തിലും 78 ട്വന്റി-20 യിലും കളിച്ച താരമാണ് ഡിവില്ലിയേഴ്‌സ്. തീരുമാനം ഉചിതമായ സമയത്താണ് എടുത്തതെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. 14 വര്‍ഷത്തോളം നീളുന്ന രാജ്യാന്തര കരിയറിനാണ് തിരശീലയിടുന്നത്. ഇനി അടുത്ത തലമുറയ്ക്കായി വഴിമാറികൊടുക്കേണ്ട […]

രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ പോലീസ് അതിക്രമം

ജമ്നാനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റീവ ജഡേജയ്ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍റെ കൈയ്യേറ്റ ശ്രമം. ഗുജറാത്തിലെ ജമ്‌നാനഗറില്‍വെച്ച്‌ റീവയുടെ കാറും ഇരുചക്ര വാഹനവും തമ്മില്‍ തട്ടി അപകടമുണ്ടായി. ഇതേ തുടര്‍ന്നാണ് ഇയാള്‍ റിവയെ കൈയ്യേറ്റം ചെയ്തത്. സാരു സെക്ഷന്‍ റോഡില്‍ വെച്ച്‌ റീവയുടെ കാറും മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസുകാരന്‍ റീവയെ തള്ളിമാറ്റുകയും മുടിക്കുത്തില്‍ പിടിക്കുകയും ചെയ്തു. സംഭവം കണ്ടുകൊണ്ടിരുന്ന ആളുകള്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നുവെന്ന്  ദൃക്സാക്ഷി പറഞ്ഞു. റീവയ്ക്ക് ആവശ്യമായ […]

വീല്‍ച്ചെയര്‍ ക്രിക്കറ്റ് ടീമിനു സാമ്പത്തിക സഹായം നല്‍കി സച്ചിന്‍

ചെന്നൈ: ഇന്ത്യയുടെ വീല്‍ച്ചെയര്‍ ക്രിക്കറ്റ് ടീമിനു സാമ്പത്തിക സഹായം നല്‍കി ക്രിക്കറ്റിംഗ് ഇതിഹാസം സച്ചിന്‍  ടെണ്ടുല്‍ക്കര്‍. 4 ലക്ഷം രൂപയാണ് സച്ചിന്‍ ടീമിനു നല്‍കിയതെന്നാണ് വീല്‍ച്ചെയര്‍ ക്രിക്കറ്റ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ അറിയിച്ചത്. സെക്രട്ടറി പ്രദീപ് രാജ് ആണ് സഹായം അഭ്യര്‍ത്ഥിച്ച്‌ സച്ചിനു മെയില്‍ അയയ്ച്ചത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ താരത്തിന്റെ ഓഫീസില്‍ നിന്ന മറുപടി വന്നിരുന്നു. പ്രദീപുമായി ആശയ വിനിമയം നടത്തി ഏതാനും ദിവസങ്ങള്‍ക്കകം സച്ചിന്‍ പണം നല്‍കി. ബംഗ്ലാദേശിലെ പരമ്പരയ്ക്ക് വേണ്ടി ടീമിന്‍റെ ടിക്കറ്റുകളും സച്ചിന്‍ […]

കൂറ്റന്‍ സിക്‌സുകള്‍ പറത്തി ധോണി; താരത്തിന് അപൂര്‍വ്വ റെക്കോര്‍ഡ് -VIDEO

ഓരോ തവണ ക്രീസിലെത്തുമ്പോഴും ആരാധകരെ കൂടുതല്‍ അവേശത്തിലാക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം.എസ് ധോണി. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തില്‍ കൂറ്റന്‍ സിക്‌സുകള്‍ പറത്തിയും തകര്‍പ്പന്‍ ഫീല്‍ഡിങ് നടത്തിയുമാണ് താരം അമ്പരപ്പിച്ചത്. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ 33 പന്തില്‍ നിന്നും 70 റണ്‍സെടുത്താണ് ധോണി ചെന്നൈയെ വിജയിപ്പിച്ചത്. എണ്ണം പറഞ്ഞ ഏഴ് സിക്‌സുകള്‍ അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. https://t.co/i7vX0hbfZv — Karan Arjun (@KaranArjunSm) April 26, 2018 ബംഗളൂരു ഉയര്‍ത്തിയ 206 റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ട് പന്ത് […]

പന്ത് ചുരണ്ടല്‍ വിവാദം: സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും പണി കിട്ടിയേക്കും

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് വീണേക്കുമെന്ന് റിപ്പോര്‍ട്ട്. കേപ്ടൗണ്‍ ടെസ്റ്റില്‍ കളിയുടെ ഗതി മാറ്റാനായി പന്തില്‍ കൃത്രിമം കാട്ടിയെന്ന് ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തിയ സ്മിത്തിനെ മാച്ച്‌ ഫീയുടെ 100 ശതമാനം പിഴയ്ക്കു പിന്നാലെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്‌ വിലക്കിയാല്‍ അത് ആജീവനാന്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് […]

സച്ചിന്‍റെ കാല്‍തൊട്ട് തൊഴുത് കാബ്ലി- VIDEO

മുംബൈ: സച്ചിന്‍റെ കാല്‍തൊട്ട് തൊഴുത് സൗഹൃദം പുതുക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സച്ചിന്‍ തെന്‍ഡുല്‍ക്കറിന്‍റെ സഹപാഠിയുമായ കാബ്ലി.മുംബൈയിലെ ടി-20 ലീഗിലാണ് ആരാധകരെ ആവശത്തിലാഴ്ത്തിയ സംഭവം.     കാബ്ലി പരിശീലകനായ ശിവാജി പാര്‍ക് ലയണ്‍സ് 3 റണ്‍സിന് ട്രിമ്പ് നൈറ്റ് മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. മത്സരശേഷമുള്ള അവാര്‍ഡ് സെര്‍മണിയില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്കാരം വിതരണം ചെയ്യുന്നത് സുനില്‍ ഗവാസ്ക്കര്‍ ആയിരുന്നു. എന്നാല്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം വേദിയിലുണ്ടായിരുന്ന സച്ചിനരികില്‍ചെന്ന് കാലുതൊട്ടു തൊഴുകയായിരുന്നു കാബ്ലി.     […]

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത്

കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടക്കും. നവംബര്‍ ഒന്നിനു കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതായാണ് സൂചന. ശശി തരൂര്‍ എംപിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിയിരുന്നു. കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണം അറിയിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാദത്തിലൂടെ കൊച്ചിയില്‍ മത്സരങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കെസിഎ അറിയിച്ചത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തണമെന്ന് വാശിയില്ലെന്നും, വിട്ടുവീഴ്ചയ്ക്കു […]

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് കൊച്ചി വേദിയാകും

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തിലാണു മല്‍സരം നടക്കുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി-20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്കുവീണത്. മാര്‍ച്ച്‌ 24ന് നടക്കുന്ന കെസിഎ യോഗത്തിനു ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.    

പൂനെ സിറ്റി കോച്ചിന് സസ്‌പെന്‍ഷന്‍

പൂനെ: പൂനെ സിറ്റി കോച്ച്‌ റാങ്കോ പോപോവിച്ചിനെതിരെ വീണ്ടും അച്ചടക്ക നടപടി. ഇത്തവണ റാങ്കോ പോപോവിചിനെ എ ഐ എഫ് എഫ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിന് ഇടയിലും ശേഷവും ഒഫീഷ്യല്‍സിനോട് മോശം പെരുമാറ്റം നടത്തിയതിനാണ് ഇപ്പോഴത്തെ സസ്പെന്‍ഷന്‍. മാര്‍ച്ച 16ന് മാത്രമെ സസ്പെന്‍ഷന്‍ നടപടിയില്‍ റാങ്കോ പൊപോവിചിന്റെ ഭാഗം ഇനി ഐ എസ് എല്‍ കമ്മിറ്റി കേള്‍ക്കു. അതുവരെ റാങ്കോ പോപോവിച് സസ്പെന്‍ഷനില്‍ തന്നെ ആയിരിക്കും. സീസണില്‍ ഇത് മൂന്നാം തവണയാണ് റാങ്കോ പോപോവിച് അച്ചടക്ക […]