ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കാര്യവട്ടത്ത് നടക്കും

തിരുവനന്തപുരം:  ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം നവംബര്‍ ഒന്നിന് കേരളത്തില്‍ നടക്കും. ബിസിസിഐ ടൂര്‍ & ഫിക്‌സ്‌ചേഴ്‌സ് കമ്മറ്റിയുടെതാണ് തീരുമാനം. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനം കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷ പാളി. പരമ്പരയിലെ അഞ്ചാം മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും.

മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിവാദത്തിലായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ്  തിരുവനന്തപുരത്തേക്ക് മാറ്റിയത്.  കൊച്ചി കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനു വേണ്ടി ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം.

prp

Related posts

Leave a Reply

*