പന്ത് ചുരണ്ടല്‍ വിവാദം: സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും പണി കിട്ടിയേക്കും

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് വീണേക്കുമെന്ന് റിപ്പോര്‍ട്ട്. കേപ്ടൗണ്‍ ടെസ്റ്റില്‍ കളിയുടെ ഗതി മാറ്റാനായി പന്തില്‍ കൃത്രിമം കാട്ടിയെന്ന് ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തിയ സ്മിത്തിനെ മാച്ച്‌ ഫീയുടെ 100 ശതമാനം പിഴയ്ക്കു പിന്നാലെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്‌ വിലക്കിയാല്‍ അത് ആജീവനാന്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഇയാന്‍ റോയിയും ടീം പെര്‍ഫോമന്‍സ് മാനേജര്‍ പാറ്റ് ഹോവാര്‍ഡും ടീമിനോട് വിശദീകരണം തേടാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു. സംഭവത്തില്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറണ്‍ ബാന്‍ക്രോഫ്റ്റ്, പരിശീലകന്‍ ഡാരന്‍ ലേമാന്‍ എന്നിവര്‍ക്കെതിരെയാണ് ക്രിക്കറ്റ് ബേആര്‍ഡ് അന്വേഷണം നടത്തുന്നത്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഇവരില്‍ നിന്ന് നേരിട്ട് വിശദീകരണം തേടിയശേഷം ബോര്‍ഡ് തലവന്‍ സ്വതന്ത്ര കമ്മീഷനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി ശിക്ഷ വിധിക്കാന്‍ നിര്‍ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള ഏറ്റവും കൂടിയ ശിക്ഷയായ ആജീവനാന്ത വിലക്ക് വീണേക്കുമെന്നാണ് സൂചനകള്‍. ഐസിസിയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്‌ ബാന്‍ക്രോഫ്റ്റിനു മാച്ച്‌ ഫീയുടെ 75 ശതമാനവും മൂന്ന് നെഗറ്റീവ് പോയിന്‍റും  നല്‍കി.

prp

Related posts

Leave a Reply

*