കെവിന്‍റെത് ദുരഭിമാനക്കൊല തന്നെ; ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും

കോട്ടയം: മാന്നാനത്ത്  പ്രണയ വിവാഹത്തെ തുടർന്ന് വധുവിന്‍റെ വീട്ടുകാർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കെവിന്‍റെത്  ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. പ്രോസിക്യൂഷന്‍സ് വാദം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. ആറ് മാസത്തിനകം അതിവേഗ കോടതിയില്‍ വിചാരണ പൂര്‍ത്തിയാകും. നീനുവാണ് കെവിന്‍റെ ഭാര്യ. കോട്ടയത്തിന് സമീപമുള്ള കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു നീനു. നീനുവും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെയാണ് നീനു കെവിനൊപ്പം ഇറങ്ങിപ്പോയത്. തുടര്‍ന്ന് നീനു വീട്ടില്‍ വിളിച്ച്‌ കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് […]

”സാധാരണ അണ്ണന്‍ ദൂരത്തേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്. ഇതും അത്രമാത്രമുള്ളൂ”: ഇഷാന്‍ ദേവ്

ബാലഭാസ്‌കറിന്‍റെയും കുഞ്ഞിന്‍റെയും വേര്‍പാട് ലക്ഷ്മി എങ്ങനെ താങ്ങും എന്ന് മലയാളികളായ ഓരോരുത്തര്‍ക്കും ആശങ്കയുണ്ടായിരുന്നു. വിഷമങ്ങളൊക്കെ ഉള്ളിലൊതുങ്ങി ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. ലക്ഷ്മിയെ വീട്ടില്‍ പോയി കണ്ട വിവരം ബാലഭാസ്‌കറിന്‍റെ അടുത്തസുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവ് പങ്കുവെക്കുകയാണ്. ലക്ഷ്മിയെ ഒരമ്മയെ പോലെ കാണുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. അണ്ണന്‍ പ്രോഗ്രാമിനായി ദൂരത്തേക്ക് പോയിരിക്കുകയാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാണ് ആ വീട്ടിലെത്തിയത്. സാധാരണ അണ്ണന്‍ ദൂരത്തേക്ക് പ്രോഗ്രാമിന് പോകുമ്പോള്‍ ചേച്ചിയെ സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പോകാറ്. ഇതും അത്രമാത്രമുള്ളൂ എന്ന് ഇഷാന്‍ […]

സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

കൊച്ചി : സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കി ചുരുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. 41 ദിവസം വ്രതം നോല്‍ക്കണമെന്ന ആചാരം സ്ത്രീകള്‍ക്ക് വേണ്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത് . കോടതിയല്ല വ്രതശുദ്ധിയുമായി ബന്ധപ്പെട്ടുള്ള കാര്യത്തില്‍ തീരുമാനം എടുക്കാന്‍ എന്ന് ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു . ശബരിമല വിഷയത്തില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും കോടതി തള്ളി . ദേവസ്വംബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളും ഇന്ന് കോടതിയില്‍ എത്തിയിരുന്നു . ശബരിമലയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ […]

നിലപാടിലുറച്ച് എംടി; കേസ് 13ലേക്ക് മാറ്റി

കോഴിക്കോട്: തിരക്കഥ തിരിച്ചു നല്‍കണം എന്ന നിലപാടിലുറച്ച് എംടി. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയുമായി ബന്ധപ്പെട്ട കേസില്‍ നിലപാടിലുറച്ച് എംടി. മധ്യസ്ഥ ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നും എംടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതോടെ കേസ് ഈ മാസം 13 ലേക്ക് മാറ്റിവെക്കുന്നതായി കോടതി അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതുകൊണ്ട് മധ്യസ്ഥ ചര്‍ച്ചയുടെ സാഹചര്യം […]

വീടുകളിലെ വൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: വീടുകളിലെ വൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് ശുപാര്‍ശ മുന്നോട്ട് വെച്ചു. യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസ വരെ വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി കമ്മീഷനു ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അടുത്ത നാലുവര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവുചെലവ് കണക്കുകളും ബോര്‍ഡ്, കമ്മീഷനു സമര്‍പ്പിച്ചിട്ടുണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കാനും നിര്‍ദേശമുണ്ട്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റ് വരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും […]

സനലിന്‍റെ മരണത്തില്‍ ദുഖം താങ്ങാനാവാതെ അമ്മ

നെയ്യാറ്റിന്‍കര : കാക്കിയുടെ തിളപ്പില്‍ ഡിവൈ.എസ്.പി ഹരികുമാര്‍ റോഡിലേക്ക് ചവുട്ടിത്തള്ളിയ സനല്‍ കാര്‍ കയറി കൊല്ലപ്പെട്ടതോടെ അനാഥരായത് ഭാര്യ വിജിയും മൂന്നര വയസുള്ള മകന്‍ ആല്‍ബിനും രണ്ടരവയസുള്ള മകള്‍ അലനുമാണ്. ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് ജോലികള്‍ ചെയ്തിരുന്ന സനല്‍ കുടുംബത്തിന്‍റെ അത്താണിയായിരുന്നു. സനലിന്‍റെ പിതാവ് ഗവ. പ്രസിലെ ജോലിക്കാരനായിരുന്ന സോമരാജന്‍ ജീവനൊടുക്കിയിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ആ ദു:ഖത്തില്‍ നിന്ന് കരകയറും മുന്‍പാണ് അടുത്ത ദുരന്തം. സോമരാജന്‍റെ മരണത്തിനു ശേഷം കഠിനാദ്ധ്വാനം ചെയ്ത് സനല്‍ പുതിയ വീട് നിര്‍മ്മിച്ചു. അടുത്തിടെ […]

എന്‍എസ്‌എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടിയും റീത്തും

നൂറനാട്: എന്‍എസ്‌എസ് കരയോഗ മന്ദിരത്തിലും സ്കൂളിലും കൊടിമരങ്ങളില്‍ കരിങ്കൊടിയും റീത്തും. നൂറനാട് എന്‍എസ്‌എസ് കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍എസ്‌എസ് മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്കൂളിലെയും കൊടിമരങ്ങളിലാണ് കരിങ്കൊടി കെട്ടിയത്. മാത്രമല്ല എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്തും വെച്ചു.   നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എൻഎസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ചട്ടമ്പി സ്വാമി സ്മൃതി മണ്ഡപത്തിന്‍റെ ചില്ലുകൾ തകര്‍ന്നിരുന്നു. നവംബര്‍ രണ്ടിന് രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണമുണ്ടായതെന്നാണ് […]

വിദേശ സന്ദർശനം; അനുമതി തേടി ദിലീപ് വീണ്ടും കോടതിയിൽ

കൊച്ചി: വീണ്ടും വിദേശ സന്ദർശനത്തിനായി അനുമതി തേടി ദിലീപ് കോടതിയിൽ. തന്‍റെ പുതിയ സിനിമ ചിത്രീകരണത്തിനായി ജർമ്മനിയിൽ പോകാനാണ് ദിലീപ് അനുമതി തേടിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പാസ്പോര്‍ട്ട് താരം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലിലാണ് സിനിമയുടെ ചിത്രീകരണം. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. അതേസമയം ദിലീപിന്‍റെ വിദേശയാത്രയ്ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്‍റെ ആസൂത്രിത നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ വിചാരണയ്ക്ക് കാത്തിരിക്കുകയാണെന്നും […]

കല്യാണവീടുകളില്‍ ഇന്ന് നടക്കുന്നത് ആഭാസങ്ങള്‍: മാമുക്കോയ

തിരുവനന്തപുരം: കേരളത്തിലെ ചില കല്യാണ വീടുകളില്‍ ഇന്ന് നടക്കുന്നത് ഒരു തരം കോപ്രായമാണെന്ന് നടന്‍ മാമുക്കോയ. ആവശ്യമായ ചില തമാശകളൊക്കെ ആവാം. എന്നാല്‍ കല്യാണം നടത്തുന്ന രണ്ടു വീട്ടുകാരെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം ആഭാസങ്ങള്‍ എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും മാമുക്കോയ പ്രതികരിച്ചു. കേരളകൗമുദി ആഴ്‌ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍റെ വിമര്‍ശം. ‘എല്ലാമതത്തെയും ചില തത്പര കക്ഷികള്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു വളച്ചൊടിക്കാറുണ്ട്. മലബാറിലെ കല്യാണ വീടുകളില്‍ കാണിക്കുന്ന കോപ്രായങ്ങളോട് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആവശ്യമായ ചില തമാശകളൊക്കെ ആവാം. […]

ഫൈസാബാദ് ജില്ലയുടെ പേര് ഇനി അയോധ്യ; ശ്രീരാമന്‍റെ പേരില്‍ വിമാനത്താവളവും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ല ഇനിമുതല്‍ അയോധ്യ എന്ന പേരിലറിയപ്പെടും. അയോധ്യ നഗരത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ  പ്രഖ്യാപനം. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അയോധ്യ നാമധേയച്ചടങ്ങ് നടന്നത്. ഫൈസാബാദ് ജില്ല അയോധ്യയാണെങ്കില്‍ അവിടെ നിര്‍മ്മിക്കാന്‍ പോകുന്ന വിമാനത്താവളത്തിന് ശ്രീരാമന്‍റെ പേര് നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മെഡിക്കല്‍ കോളേജിന് ദശരഥ മഹാരാജാവിന്‍റെ പേരും നല്‍കാനാണ് തീരുമാനം. ഫൈസാബാദിന്‍റെ പേര് മാറ്റണമെന്ന ആവശ്യം വിശ്വഹിന്ദു പരിഷത്ത് അടക്കമുളള സംഘടനകള്‍ ഉന്നയിച്ചിരുന്നു. നേരത്തേ മുഗള്‍ സരായ് റെയില്‍വേ ജംഗ്ഷന്‍റെ […]