വീടുകളിലെ വൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: വീടുകളിലെ വൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് ശുപാര്‍ശ മുന്നോട്ട് വെച്ചു. യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസ വരെ വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി കമ്മീഷനു ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അടുത്ത നാലുവര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവുചെലവ് കണക്കുകളും ബോര്‍ഡ്, കമ്മീഷനു സമര്‍പ്പിച്ചിട്ടുണ്ട്.

വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കാനും നിര്‍ദേശമുണ്ട്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റ് വരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റ് വരെയുള്ളവര്‍ക്ക് ഈ വര്‍ഷം 75 രൂപയായും അടുത്തവര്‍ഷം 100 രൂപയായും ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാനാണു നിര്‍ദ്ദേശം. സിംഗില്‍ ഫേസ് 30 രൂപയായിരുന്നു ഫിക്സഡ് ചാര്‍ജ്.

ത്രീഫേസിനെ 150 യൂണിറ്റ് വരെയെന്നും അതിനുമുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കാനാണ് തീരുമാനം. 150 യൂണിറ്റ് വരെ 80 രൂപയായിരുന്ന ചാര്‍ജ് ഈ വര്‍ഷം 90 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിപ്പിക്കാനാണ് വൈദ്യുതി ബോര്‍ഡി നിര്‍ദ്ദേശം. 150 യൂണിറ്റിനു മുകളിലുള്ളത് ഈ വര്‍ഷം 130 രൂപയായും അടുത്ത വര്‍ഷം 160 രൂപയായും ഉയര്‍ത്താനുമാണ് നിര്‍ദേശം.

വ്യവസായ മേഖലയിലെ ഡിമാന്‍ഡ് ചാര്‍ജ് ഒരു കെവിഎ ലോഡിന് 300 രൂപയില്‍നിന്ന് 600 രൂപയാക്കാനും അടുത്തവര്‍ഷം 750 രൂപയാക്കാനും നിര്‍ദ്ദേശമുണ്ട്.

prp

Related posts

Leave a Reply

*