ഷാര്‍ജയില്‍ പ്രവാസികളുടെ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു

ദുബായ്: ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. പ്രവാസികള്‍ സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്കാണ് വെട്ടിക്കുറച്ചത്. 37.7 ശതമാനമാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മറ്റ് നാല് വടക്കന്‍ എമിറേറ്റുകളും വൈദ്യുതി നിരക്ക് കുറച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി. ഇത് ഷാര്‍ജയിലെ പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാകും. ഫ്രീഹോള്‍ഡ് അടിസ്ഥാനത്തില്‍ പ്രവാസികള്‍ സ്വന്തമാക്കിയ ഫ്ലാറ്റുകള്‍, വില്ലകള്‍, യു. എ. ഇ സ്വദേശികളല്ലാത്ത മറ്റുള്ളവരുടെ കെട്ടിടങ്ങള്‍ എന്നിവക്കെല്ലാം ഈ […]

വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കും

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കുന്നു. ഗാര്‍ഹിക ഉപഭോക്തക്കളുള്‍പ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധനയുണ്ടാകും. നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയും നിരക്കും ഒരുമിച്ചാണ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 15 മുതല്‍ 25 പൈസ വരെയാണ് വര്‍ധിപ്പിക്കുന്നത്. ഹൈ ടെന്‍ഷന്‍, എക്‌സട്രാ ഹൈ ടെന്‍ഷന്‍ വിഭാഗങ്ങള്‍ക്ക് നിരക്ക് കുറയും. ലോ ടെന്‍ഷന്‍ വിഭാഗത്തിലുള്ള എല്ലാ വിഭാഗത്തിലും നിരക്ക് വര്‍ധനയുണ്ട്. 51 […]

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ . നിരക്ക് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു.വൈദ്യതി നിരക്ക് വർധന സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ തീരുമാനം ഉടൻ ഉണ്ടായേക്കും. പവർഫാക്ടർ ഇൻസിന്‍റീവിനുള്ള പരിധി .9 ൽ നിന്ന് .95 ആക്കി വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യം കെഎസ്ഇബി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വേനൽകാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. ഇടുക്കിയിൽ പുതിയ ഡാം പരിഗണനയിലില്ലെന്നും നിലവിലെ ഡാമിൽനിന്ന് തന്നെ അധിക ഉദ്പാദനമാണ് ലക്ഷ്യമെന്നും മന്ത്രി എംഎം […]

വൈദ്യുതി നിരക്ക് വര്‍ധന ജനുവരിയില്‍; പുറത്തിറക്കുന്നത് അടുത്ത നാല് വര്‍ഷത്തെ നിരക്ക് ഒന്നിച്ച്‌ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ്

തിരുവനന്തപുരം: ഗാര്‍ഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധന ജനുവരിയില്‍ നിലവില്‍ വന്നേക്കും. നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്‍റെ ആവശ്യം സംബന്ധിച്ച റെഗുലേറ്ററി കമ്മീഷന്‍റെ ഹിയറിങ് 10ന് അവസാനിക്കും. നിരക്ക് വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഡിസംബര്‍ 31നു മുമ്പ് ഇറക്കാനാണ് കമ്മിഷന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കേണ്ടതിനാല്‍ തീരുമാനം ജനുവരിയിലേക്ക് നീളാനാണു സാധ്യത. അടുത്ത നാല് വര്‍ഷത്തെ നിരക്കുകള്‍ ഒന്നിച്ച്‌ നിശ്ചയിച്ചുള്ള ഉത്തരവായിരിക്കും ഇറക്കുക. ബോര്‍ഡ് ആവശ്യപ്പെട്ട നിരക്കുകള്‍ അതേപടി അംഗീകരിക്കില്ല. നിരക്ക് വര്‍ധന ആവശ്യപ്പെട്ടു […]

വീടുകളിലെ വൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: വീടുകളിലെ വൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് ശുപാര്‍ശ മുന്നോട്ട് വെച്ചു. യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസ വരെ വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി കമ്മീഷനു ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അടുത്ത നാലുവര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവുചെലവ് കണക്കുകളും ബോര്‍ഡ്, കമ്മീഷനു സമര്‍പ്പിച്ചിട്ടുണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കാനും നിര്‍ദേശമുണ്ട്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റ് വരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും […]

2000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലിന് നവംബര്‍ മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് മാത്രം

തിരുവനന്തപുരം: ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലാണെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് മാത്രം. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. ഇന്ത്യയിലെ മിക്കവാറും എല്ലാ വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണെന്നതിനാല്‍ ചെലവു ചുരുക്കലിന്‍റെ ഭാഗമായാണു കേന്ദ്രം ഈ നിര്‍ദേശം നല്‍കിയത്. ഇതു വഴി ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും […]

വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് എം.എം മണി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം മണി. കെ.എ.സ്.ഇ.ബിക്ക് 7300 കോടിയുടെ കടബാധ്യതയുണ്ട്. വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെങ്കിലും സ്വാഭാവിക വര്‍ധനവ് വേണ്ടിവരുമെന്നാണ് കരുതുന്നത്. അതല്ലാതെ തല്‍ക്കാലം ബോര്‍ഡിന് മുന്നില്‍ മറ്റ് വഴികളില്ല. ബോര്‍ഡിന്‍റെ ചെലവ് വൈദ്യുതി നിരക്കിലൂടെ മാത്രമേ ഈടാക്കാനാകൂ എന്നും എം. എം. മണി പറഞ്ഞു. അതിരപ്പിള്ളി പദ്ധതി തല്‍ക്കാലം നടപ്പാക്കാന്‍ സാധ്യതയില്ല. പദ്ധതിയില്‍ തനിക്ക് താല്‍പര്യമുണ്ടെങ്കിലും മുന്നണിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും എം.എം. മണി പറഞ്ഞു.