ചൂടു കൂടുന്നതിനുപിന്നാലെ വൈദ്യുതി ഉപയോഗം കൂടുന്നു; പവര്‍കട്ടിന് സാധ്യത

തിരുവനന്തപുരം: ചൂടു കൂടുകയും വെള്ളം വറ്റിതുടങ്ങുകയും ചെയ്യുമ്പോള്‍ വൈദ്യുതി ഉപയോഗം കൂടുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പവര്‍കട്ടിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചിരിക്കുകയാണ്. രാത്രി വൈദ്യുതി ഉപയോഗം വര്‍ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ കമ്പനികളെ ആശ്രയിച്ചാണ് കെഎസ്ഇബി വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നത്. ഇത് ചെലവ് കൂട്ടി. സര്‍ക്കാര്‍ വൈദ്യുതി ഗ്രിഡില്‍ നിന്ന് എടുക്കുന്ന വൈദ്യുതിയുടെ അളവും കൂടിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.കേരളത്തിലെ രാത്രി വൈദ്യുതി ഉപയോഗം 4311 മെഗാവാട്ട് […]

എല്ലാ വീടുകളിലും ഇനി എല്‍ഇഡി; പദ്ധതി ഉടന്‍

തിരുവനന്തപുരം: കേരളത്തിലെ വീടുകളില്‍ ഇനിമുതല്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പ്രകാശം പരത്തും. സംസ്ഥാനത്ത് നിന്ന് സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്‌എല്ലുകള്‍ എന്നിവ പൂര്‍ണമായും നീക്കം ചെയ്യുന്നതിന്‍റെ ഭാഗമായാണിത്. സംസ്ഥാന വൈദ്യുതി ബോര്‍ഡും എനര്‍ജി മാനേജ്‌മെന്‍റ് സെന്‍ററും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മാര്‍ച്ച്‌ ഒന്നിന് ആരംഭിക്കും. സാധാരണ ബള്‍ബ്, ട്യൂബ് ലൈറ്റ്, സിഎഫ്‌എല്‍ തുടങ്ങിയവ മാറ്റി എല്‍ഇഡി ലൈറ്റ്, ട്യൂബ് എന്നിവ വിതരണം ചെയ്യുന്ന പദ്ധതിക്കായി 750 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആദ്യ ഘട്ടമായി […]

വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കും

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കുന്നു. ഗാര്‍ഹിക ഉപഭോക്തക്കളുള്‍പ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധനയുണ്ടാകും. നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയും നിരക്കും ഒരുമിച്ചാണ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 15 മുതല്‍ 25 പൈസ വരെയാണ് വര്‍ധിപ്പിക്കുന്നത്. ഹൈ ടെന്‍ഷന്‍, എക്‌സട്രാ ഹൈ ടെന്‍ഷന്‍ വിഭാഗങ്ങള്‍ക്ക് നിരക്ക് കുറയും. ലോ ടെന്‍ഷന്‍ വിഭാഗത്തിലുള്ള എല്ലാ വിഭാഗത്തിലും നിരക്ക് വര്‍ധനയുണ്ട്. 51 […]

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഉടൻ . നിരക്ക് വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകിയെന്ന് കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു.വൈദ്യതി നിരക്ക് വർധന സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ തീരുമാനം ഉടൻ ഉണ്ടായേക്കും. പവർഫാക്ടർ ഇൻസിന്‍റീവിനുള്ള പരിധി .9 ൽ നിന്ന് .95 ആക്കി വർധിപ്പിക്കുന്നതടക്കമുള്ള ആവശ്യം കെഎസ്ഇബി കമ്മീഷനെ അറിയിച്ചിട്ടുണ്ട്. വേനൽകാലത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല. ഇടുക്കിയിൽ പുതിയ ഡാം പരിഗണനയിലില്ലെന്നും നിലവിലെ ഡാമിൽനിന്ന് തന്നെ അധിക ഉദ്പാദനമാണ് ലക്ഷ്യമെന്നും മന്ത്രി എംഎം […]

വൈദ്യുതി നിരക്ക് വര്‍ധന ജനുവരിയില്‍; പുറത്തിറക്കുന്നത് അടുത്ത നാല് വര്‍ഷത്തെ നിരക്ക് ഒന്നിച്ച്‌ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ്

തിരുവനന്തപുരം: ഗാര്‍ഹിക, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതി നിരക്ക് വര്‍ധന ജനുവരിയില്‍ നിലവില്‍ വന്നേക്കും. നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്‍റെ ആവശ്യം സംബന്ധിച്ച റെഗുലേറ്ററി കമ്മീഷന്‍റെ ഹിയറിങ് 10ന് അവസാനിക്കും. നിരക്ക് വര്‍ധിപ്പിച്ചുള്ള ഉത്തരവ് ഡിസംബര്‍ 31നു മുമ്പ് ഇറക്കാനാണ് കമ്മിഷന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കേണ്ടതിനാല്‍ തീരുമാനം ജനുവരിയിലേക്ക് നീളാനാണു സാധ്യത. അടുത്ത നാല് വര്‍ഷത്തെ നിരക്കുകള്‍ ഒന്നിച്ച്‌ നിശ്ചയിച്ചുള്ള ഉത്തരവായിരിക്കും ഇറക്കുക. ബോര്‍ഡ് ആവശ്യപ്പെട്ട നിരക്കുകള്‍ അതേപടി അംഗീകരിക്കില്ല. നിരക്ക് വര്‍ധന ആവശ്യപ്പെട്ടു […]

വീടുകളിലെ വൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: വീടുകളിലെ വൈദ്യുതി നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് ശുപാര്‍ശ മുന്നോട്ട് വെച്ചു. യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസ വരെ വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി കമ്മീഷനു ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അടുത്ത നാലുവര്‍ഷത്തേക്കുള്ള പ്രതീക്ഷിത വരവുചെലവ് കണക്കുകളും ബോര്‍ഡ്, കമ്മീഷനു സമര്‍പ്പിച്ചിട്ടുണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടു തരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കാനും നിര്‍ദേശമുണ്ട്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റ് വരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും […]

2000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലിന് നവംബര്‍ മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് മാത്രം

തിരുവനന്തപുരം: ഗാര്‍ഹികേതര ഉപയോക്താക്കളുടെ വൈദ്യുതി ബില്‍ 2000 രൂപയ്ക്കു മുകളിലാണെങ്കില്‍ നവംബര്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് മാത്രം. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു തീരുമാനം. വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ ഉള്‍പ്പെടെ ഗാര്‍ഹിക ഉപയോക്താക്കളല്ലാത്ത മുഴുവന്‍ പേര്‍ക്കും ഇതു ബാധകമായിരിക്കുമെന്നു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. ഇന്ത്യയിലെ മിക്കവാറും എല്ലാ വൈദ്യുതി വിതരണക്കമ്പനികളും നഷ്ടത്തിലാണെന്നതിനാല്‍ ചെലവു ചുരുക്കലിന്‍റെ ഭാഗമായാണു കേന്ദ്രം ഈ നിര്‍ദേശം നല്‍കിയത്. ഇതു വഴി ജോലിഭാരം കുറയ്ക്കാനും ജീവനക്കാരെ മാറ്റി നിയമിക്കാനും […]

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും: എം.എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. പ്രളയം കാരണം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും മണി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി ഉത്പാദനത്തില്‍ 350 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്‌ഇബി

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്‌ഇബി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് അണക്കേണ്ട് തുറക്കേണ്ടതില്ലെന്ന് കെഎസ്‌ഇബി വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന്‌ മണിക്കുറിനുള്ളില്‍ ജലനിരപ്പില്‍ മാറ്റമുണ്ടായിട്ടില്ല. അതേസയമം കലക്‌ട്രേറ്റില്‍ ചേരുന്ന യോഗത്തിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളു. വൈദ്യുത മന്ത്രി എം എം മണി ഡാം സന്ദര്‍ശിച്ചശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ യോഗം ചേരുക 10 മണി വരെയുള്ള റീഡിങ് അനുസരിച്ച്‌ 2396.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് നില്‍ക്കുകയാണ്. 2403 അടിയാണു പരമാവധി സംഭരണശേഷി. സംഭരണശേഷിയുടെ 91.83 […]

അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു

തൃശൂര്‍: ലൈനിലെ അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു. തമിഴ്നാട് സേലം സ്വദേശി സുരേഷ് (32)​ ആണ് മരിച്ചത്. ആളൂരിലാണ് സംഭവം നടന്നത്. ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് പണി നടന്നത്. എന്നാല്‍,​ അബദ്ധത്തില്‍ വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിനിടയാക്കിയത്. ഷോക്കേറ്റ് തെറിച്ചുവീണ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.