ചൂടു കൂടുന്നതിനുപിന്നാലെ വൈദ്യുതി ഉപയോഗം കൂടുന്നു; പവര്‍കട്ടിന് സാധ്യത

തിരുവനന്തപുരം: ചൂടു കൂടുകയും വെള്ളം വറ്റിതുടങ്ങുകയും ചെയ്യുമ്പോള്‍ വൈദ്യുതി ഉപയോഗം കൂടുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പവര്‍കട്ടിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുതി ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചിരിക്കുകയാണ്. രാത്രി വൈദ്യുതി ഉപയോഗം വര്‍ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യ കമ്പനികളെ ആശ്രയിച്ചാണ് കെഎസ്ഇബി വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നത്. ഇത് ചെലവ് കൂട്ടി. സര്‍ക്കാര്‍ വൈദ്യുതി ഗ്രിഡില്‍ നിന്ന് എടുക്കുന്ന വൈദ്യുതിയുടെ അളവും കൂടിയിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.കേരളത്തിലെ രാത്രി വൈദ്യുതി ഉപയോഗം 4311 മെഗാവാട്ട് എത്തിയതായിട്ടാണ് പറയുന്നത്.

സ്വകാര്യ വൈദ്യുത കമ്പനികളുമായി കേരളത്തിന് കരാറുണ്ട്. യൂണിറ്റിന് 5.50 രൂപ വരെയാണ് പരമാവധി നല്‍കേണ്ട തുക. ഇത് കേന്ദ്ര വിഹിതത്തേക്കാള്‍ രണ്ട് രൂപ അധികമാണ്. പരിധിയില്‍ അധികം വൈദ്യുതി ഉപയോഗിച്ചാല്‍ 12 രൂപവരെ നല്‍കേണ്ട അവസ്ഥയാണുള്ളതെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ താപനില ദിനംപ്രതി ഉയരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് വിവിധ ജില്ലകളില്‍ സൂര്യതാപം ഏല്‍ക്കുകയും ചെയ്തു. താരതമ്യേന ചൂടുകുറഞ്ഞ ഇടുക്കി ജില്ലയില്‍ പോലും സൂര്യാഘാതം ഉണ്ടായി. ചൂട് കൂടിയ പുനലൂര്‍, പാലക്കാട് പ്രദേശങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലും താപനില എത്തിയിരുന്നു.

prp

Related posts

Leave a Reply

*