പഴങ്ങളില്‍ ഇനം തിരിച്ചറിയാന്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

കൊച്ചി : പഴങ്ങളുടെ വില്‍പ്പനയ്ക്ക് സ്റ്റിക്കറുകള്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കി. സ്റ്റിക്കറുകളില്‍ ഉപയോഗിക്കുന്ന പശ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്ന വി സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം നല്‍കിയത് . പഴം, പച്ചക്കറി വര്‍ഗങ്ങളുടെ കേട് മറയ്ക്കാനായി ഉപയോഗിക്കുന്നതായും എഫ്‌എസ്‌എസ്‌എഐ കണ്ടെത്തല്‍. സ്റ്റിക്കറുകള്‍ പഠിപ്പിക്കുന്നത് ഗുണനിലവാരം മനസിലാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അത്തരമൊരു അറിവും ഇതിലൂടെ മനസിലാക്കാന്‍ കഴിയുന്നില്ല എന്നും വ്യക്തമാണ്.

ശബരിമലയില്‍ തന്‍റെ ഭാഗത്ത് നിന്നും ആചാര ലംഘനമുണ്ടായെന്ന് സമ്മതിച്ച് വത്സന്‍ തില്ലങ്കേരി

പന്തളം: ശബരിമലയില്‍ തന്‍റെ ഭാഗത്ത് നിന്നും ആചാര ലംഘനമുണ്ടായെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് അറിവില്ലായ്മ കാരണമാണ്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന് സാധിക്കുമായിരുന്നു. താന്‍ ചെയ്ത തെറ്റിന് അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും ചാനല്‍ ചര്‍ച്ചയില്‍ തില്ലങ്കേരി പറഞ്ഞു. ആചാരപ്രകാരം തന്ത്രിക്കും പന്തളം രാജകുടുംബാഗങ്ങള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി പതിനെട്ടാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്‍റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി […]

നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കരിദിനം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. വാര്‍ഷിക ദിനമായ നവംബര്‍ എട്ടിനു രാത്രി എട്ടു മണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടു മാപ്പു പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നവംബര്‍ ഒന്‍പതിനു കോണ്‍ഗ്രസ് കരിദിനം ആചരിക്കും. സംസ്ഥാനതലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പിസിസി പ്രസിഡന്‍റുമാര്‍ക്കു കത്തയച്ചു.

വിജയുടെ സര്‍ക്കാരിനും രക്ഷയില്ല! ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നു

കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ സര്‍ക്കാര്‍ ഇന്ന് തിയ്യേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വമ്പന്‍ റിലീസായി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. എആര്‍ മുരുകദോസ്-വിജയ് കൂട്ടുകെട്ടിലെ പുതിയ ചിത്രവും മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമ വിജയകരമായി മുന്നറുന്നതിനിടെ ചിത്രം ഇന്‍റര്‍നെറ്റില്‍ ചോര്‍ന്നതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. റിലീസ് ദിനം സിനിമകളുടെ വ്യാജപതിപ്പ് വരാറുളള ഒരു പ്രമുഖ വെബ്‌സെറ്റിലാണ് ചിത്രം വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ എച്ച്‌ ഡി പ്രിന്‍റുകള്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ ഇവര്‍ അറിയിച്ചിരുന്നു. ഇത് തടയാനായി നിര്‍മ്മാതാക്കളായ സണ്‍ […]

മഅ്ദനിയുടെ മാതാവ് അസ്‌മ ബീവി അന്തരിച്ചു

കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം വൈകാതെ ശാസ്താംകോട്ടയിലെ വീട്ടിലെത്തിക്കും. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിന് മഅദനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 30നാണ് മഅദനി കേരളത്തിലെത്തിയത്. നവംബര്‍ നാലുവരെയാണ് പരോള്‍ അനുവദിച്ചിരുന്നത്. ഇതിനിടെ ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതി എട്ട് ദിവസത്തേക്കു കൂടി പരോള്‍ കാലാവധി നീട്ടി നല്‍കിയിരുന്നു .ഇതോടെ […]

ബിജെപിക്ക് തഴച്ചുവളരാനുള്ള മണ്ണ് ഒരുക്കി കൊടുത്തെന്ന ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്ന് പിണറായി വിജയന് കൈകഴുകാനാവില്ല: പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശവുമായി എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്. സിപിഎം വരയ്ക്കുന്ന വരയില്‍ നില്‍ക്കാനും സിപിഎം വിരിച്ച വലയില്‍ അകപ്പെടാനും കേരളത്തിലെ പ്രബുദ്ധ ജനാധിപത്യ സമൂഹം വിഡ്ഢികളല്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിഷ്ണുനാഥ് വിമര്‍ശനം ഉന്നയിച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചരിത്രം നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കും ശബരിമല സംഘര്‍ഷഭൂമിയാവുമ്പോള്‍, വിവാദ കേന്ദ്രമാവുമ്പോള്‍ മനസ്സ് വേദനിക്കുന്നവരാണ് കേരളത്തിലെ വിശ്വാസി സമൂഹം. അവര്‍ക്കൊപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം നിലയുറപ്പിച്ചിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ […]

കൂട്ടുകൂടാന്‍ പോയതാ… ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല

ന്യൂയോര്‍ക്ക്: മുള്ളന്‍പന്നിയോട് കൂട്ടുകൂടാന്‍ പോയതായിരുന്നു ബര്‍ണാഡ്. പക്ഷേ ഇത്തരമൊരു പണി കിട്ടുമെന്ന് അവന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല. ബര്‍ണാഡ് എന്ന നായയ്ക്കാണ് മുള്ളന്‍പന്നിയുടെ അടുത്ത് നിന്നും പണി കിട്ടിയത്. മുള്ളന്‍പന്നിക്കൊപ്പം വളരെ ആവേശത്തോടെ കളിക്കാന്‍ പോയതാണ് ബര്‍ണാഡ് എന്ന ന്യൂയോര്‍ക്കിലെ ഒരു നായ. എന്നാല്‍ കളിക്കുന്നത് മുള്ളന്‍പന്നിയോടാണെന്ന് പാവം അറിഞ്ഞില്ല. കളിക്കാനെത്തിയ ബര്‍ണാഡിന്‍റെ ദേഹം മുഴുവന്‍ മുള്ള് തെറിപ്പിച്ചാണ് മുള്ളന്‍പന്നി കളി തുടങ്ങിയത്. കളി കഴിഞ്ഞപ്പോഴേക്കും മുഖത്തും വായക്കകത്തുമായി മുള്ളു തറച്ചു കയറാത്ത ഒരിടം പോലും ബാക്കിയില്ല. മുള്ള് […]

’96’ ഇന്ന് 6.30ന് സണ്‍ ടിവിയില്‍

ചെന്നൈ: ദീപാവലി ദിനമായ ഇന്ന് 6.30ന് സണ്‍ ടിവിയില്‍ ’96’ സിനിമയുട സംപ്രേക്ഷണം ഉണ്ടാകും. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടത്തുന്നത്. വെറും അഞ്ച് ആഴ്ചകളായി പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന തങ്ങളുടെ ചിത്രം സണ്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അപേക്ഷിച്ചു കൊണ്ട് നട തൃഷയും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. തൃഷയ്‌ക്കൊപ്പം ആരാധകരും ചേര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം പാടെ തള്ളികൊണ്ടാണ്ട് ഈ പ്രദര്‍ശനം. ക്യാമറാമാന്‍ ആയിരുന്ന സി.പ്രേംകുമാറിന്‍റെ ആദ്യ സംവിധാന സംരംഭമായ ’96’ തെന്നിന്ത്യയൊട്ടാകെയുള്ള […]

ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്ക് നേരെ കയ്യേറ്റം; 200 പേര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്ക് നേരെ കയ്യേറ്റം നടത്തിയ സംഭവത്തില്‍ 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശിനിയായ 52കാരിയെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച്‌ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പോലീസ് അറിയിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി […]

മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്താനെത്തും: തൃപ്തി ദേശായി

മുംബൈ: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മണ്ഡലകാലത്ത് എത്തുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എസ്പിക്കും കത്തയക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു തൃപ്തി പറഞ്ഞു. ചിത്തിര ആട്ടവിശേഷത്തിനു ശേഷം ചൊവ്വാഴ്ച രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍17 നാണ് മണ്ഡലപൂജകള്‍ക്കായി ഇനി ക്ഷേത്രം തുറക്കുക. 17-ാം തിയതി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ […]