വണ്‍പ്ലസ് 6T ക്ക് വെല്ലുവിളിയുമായി സാംസങ്ങ് A9 ഇന്ത്യന്‍ വിപണിയില്‍

സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഹൈ എന്‍ഡ് സ്മാര്‍ട്ട്ഫോണായ ഗാലക്സി A9 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 39,000 രൂപയാണ് A9 ന്‍റെ 6 ജി ബി റാം വേരിയന്‍റിന്‍റെ  ഇന്ത്യയിലെ വിപണിവില. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലായാണ് ഫോണിന്‍റ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 18:5:9 ആസ്‌പെക്‌ട് റേഷ്യോവില്‍, 2220×1080 പിക്‌സലില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ […]

നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പിയുടെ ക്രൂരതയ്ക്കിരയായി യുവാവ് മരിച്ച സംഭവത്തില്‍ ദൃക്‌സാക്ഷി പറയുന്നത് ഇങ്ങനെ- VIDEO

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ റോഡില്‍ വെച്ച് തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎസ്പി പിടിച്ച് തള്ളിയ യുവാവ് കാറിടിച്ച് മരിച്ച സംഭവം നടന്ന പ്രദേശത്ത് ആ സമയം പകര്‍ത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. കാറിടിച്ച് വീണ സനലിനെ ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോകുന്നതും തുടര്‍ന്ന് ദൃക്‌സാക്ഷികള്‍ സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഡിവൈഎസ്പി ഹരികുമാര്‍ മര്‍ദിച്ചെന്നും പിടിച്ച് തള്ളിയപ്പോള്‍ അതു വഴി വന്ന കാര്‍ സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും ദൃക്‌സക്ഷിയായിരുന്നയാള്‍ വ്യക്തമാക്കുന്നു. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ […]

മൊഴികളിലെ വൈരുദ്ധ്യം; ബാലഭാസ്‌കറിന്‍റെ മരണത്തില്‍ ശാസ്ത്രീയ വിശകലനം നടത്താനൊരുങ്ങുന്നു

തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണം സംഭവിച്ച അപകടത്തെകുറിച്ച് സാക്ഷിമൊഴികള്‍ പുന:പരിശോധിക്കാനും ശാസ്ത്രീയ വിശകലനം നടത്താനും ഒരുങ്ങി പൊലീസ്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും  മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്താണ് പൊലീസിന്‍റെ ഈ തീരുമാനം. അപകടം നടന്ന് കഴിഞ്ഞ് അര്‍ജ്ജുന്‍ നല്‍കിയ മൊഴിയില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ലക്ഷ്മി നല്‍കിയ മൊഴിയില്‍ അര്‍ജ്ജുന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് പറയുകയുണ്ടായി. അതുകൊണ്ട് ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്ന സംശയം നിലനില്‍ക്കവെ അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു […]

അയ്യപ്പ ഭക്തന് നേരെയുണ്ടായ പോലീസ് അതിക്രമം; ഫോട്ടോഷൂട്ടിലെ നായകനെ പോലീസ് പൊക്കി

ആലപ്പു‍ഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാന്നാര്‍ കുളഞ്ഞിക്കാരാ‍ഴ്മ ചെമ്പകപ്പളളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പാണ് അറസ്റ്റിലായത്. രാജേഷിന്‍റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. കേരള പൊലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കറുപ്പുടുത്ത് കയ്യില്‍ അയ്യപ്പവിഗ്രഹവും തലയില്‍ ഇരുമുടുക്കെട്ടുമായി നിലത്തിരിക്കുന്ന ഇയാളുടെ നെഞ്ചില്‍ പോലീസ് ബൂട്ടിട്ട കാല് […]

ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ലാപ്‌ടോപ് ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ലാപ്‌ടോപ് ഹാജരാക്കിയില്ലെങ്കില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കേസ് കൂടി ചുമത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ലാപ്‌ടോപ് കിട്ടിയില്ലെങ്കില്‍ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. ലാപ്‌ടോപ്പ് ഹാജരാക്കാത്ത വിവരം ഹൈക്കോടതിയെ അറിയിക്കാനും പൊലീസ് നീക്കം […]

കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പ്; ജെഡിഎസ്‌- കോണ്‍ഗ്രസ്‌ സഖ്യം മുന്നില്‍

കര്‍ണ്ണാടക: കര്‍ണ്ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി. മൂന്ന് ലോക്‌സഭാ സീറ്റിലും രണ്ട് നിയമസഭാ സീറ്റിലുമായി നടന്ന തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുന്നേറുന്നു. ശിവമോഗ സിറ്റിങ്ങ് സീറ്റില്‍ മാത്രം ബിജെപിയ്ക്ക് നേരിയ മുന്നേറ്റം. ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്‌സഭാ മണ്ഡലമായ മായ ബല്ലാരിയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യം അരലക്ഷത്തിലേറെ വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമി രാമനഗര്‍ നിയമസഭാ മണ്ഡലത്തില്‍ മുന്നേറുന്നു. ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും […]

കോടതിയലക്ഷ്യ പരാമര്‍ശം; ശ്രീധരൻ പിള്ളക്കെതിരെ ഹര്‍ജി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെ കോടതിയലക്ഷ്യ പരാമർശത്തിനെതിരെ ഹർജി.  തിരുവനന്തപുരം ജില്ലാക്കോടതിയിലെ അഭിഭാഷകയും ഗവണ്‍മെന്‍റ് പ്ലീഡറുമായ ഡോ.ഗീനാകുമാരിയാണ് അറ്റോര്‍ണി ജനറലിന് ഹർജി നൽകിയത്. ശബരിമലയിൽ യുവതികളെ കയറ്റണമെന്ന സുപ്രധാന വിധി സുപ്രീം കോടതി നടത്തിയത് തെളിവുകൾ ഒന്നും ശേഖരിക്കാതെയാണ്. അവിശ്വാസികളായ നാല് ജഡ്ജിമാരുടെ ഈ വിധി അതിരുകടന്നതാണെന്നും വിശ്വാസത്തെ സംബന്ധിച്ച് അംഗീകരിക്കാൻ ക‍ഴിയാത്തതാണെന്നുമുള്ള ശ്രീധരൻ പിള്ളയുടെ പരാമർശത്തിനെതിരെയാണ് ഡോ.ഗീനാകുമാരി ഹർജി നൽകിയത്. ബി ജെ പി അദ്ധ്യക്ഷൻ മാത്രമല്ല […]

ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും: പാര്‍വതി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ല. ആര്‍ത്തവത്തിന്‍റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്നും പാര്‍വതി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്ന ചിന്ത കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണ്. ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യും. എന്നാല്‍ ഈ ആഭിപ്രായത്തിന്‍റെ […]

ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

കൊച്ചി: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 14 പൈസയാണ് ഇന്ന് കുറഞ്ഞത്. ഡീസലിന് ഒന്‍പത് പൈസയുടെ കുറവും ഉണ്ടായി. എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി വില കുറച്ചതോടെയാണ് ഉപഭോക്താവിന് തെല്ല് ആശ്വാസം നല്‍കി വില കുറയാന്‍ തുടങ്ങിയത്. 80.50 രൂപയായിരുന്നു കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഇന്ന് ഇത് 80.36 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 76.94 ആയിരുന്നത് 76.85 ആയി മാറി. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.94 രൂപ ആയിരുന്നത് 81.80 […]

സന്നിധാനത്ത് നടന്ന ആക്രമണങ്ങൾ ബിജെപി നേതാക്കൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയത്: മുഖ്യമന്ത്രി- video

കണ്ണൂർ: സന്നിധാനത്ത് നടന്ന ആക്രമണങ്ങൾ ബിജെപി നേതാക്കൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് ദിവസം അവിടെ നടന്ന പ്രതിഷേധങ്ങളെല്ലാം വിശ്വാസികൾ നടത്തിയ ഇടപെടൽ ആണെന്നാണ് കേരളം കരുതിയിരുന്നതെന്നും എന്നാൽ ഇത് ബിജെപി പ്ലാൻ ചെയ്ത് നടപ്പാക്കിയ കാര്യങ്ങളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ നടന്ന പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയാണ് സമരങ്ങളും പ്രതിഷേധങ്ങളുമെല്ലാം പ്ലാൻ ചെയ്തതെന്നും ഇത് അവർക്ക് വിജയകരമായി നടപ്പാക്കാൻ സാധിച്ചുവെന്നും […]