‘അബിയോട് അന്ന് പറഞ്ഞു, നീ സ്വപ്നം കണ്ട സ്ഥാനത്തു നിന്‍റെ മകന്‍ വരുമെന്ന്’; ഷെയിനെ കുറിച്ച്‌ നാദിര്‍ഷ

മിമിക്രി താരവും നടനുമായിരുന്ന അബിയുടെ പെട്ടെന്നുള്ള മരണം കേരളക്കരയെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. 2017 നവംബര്‍ 30 നായിരുന്നു അബി അന്തരിച്ചത്. അന്ന് അബിയുടെ ആഗ്രഹങ്ങളെല്ലാം മകന്‍ ഷെയിന്‍ നിറവേറ്റുമെന്ന് ആരാധകര്‍ക്ക് ഉറപ്പായിരുന്നു. ഇപ്പോള്‍ അതേ കാര്യം നടന്‍ നാദിര്‍ഷയും പറഞ്ഞിരിക്കുകയാണ്. ഷെയിന്‍റെ ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് കണ്ടതിനെ കുറിച്ചായിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ നാദിര്‍ഷ പറഞ്ഞിരിക്കുന്നത്. ”കുറേനാള്‍ മുന്‍പ് ( അന്നയും റസൂലും കണ്ടിട്ട് ) ഞാന്‍ അബിയോട് പറഞ്ഞു നീ സ്വപ്നം […]

ചുവന്ന മഷിയില്‍ മീ ടു; അപരിചിതയായ നഴ്‌സിനെ ചുംബിച്ച യുഎസ് നാവികന്‍റെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ അപരിചിതയായ നഴ്‌സിനെ ചുംബിച്ച് രണ്ടാംലോക യുദ്ധമവസാനിച്ചതിന്‍റെ സന്തോഷം പങ്കുവെച്ച യുഎസ് നാവികന്‍റെ പ്രതിമ നശിപ്പിക്കാന്‍ ശ്രമം. ചുവന്ന മഷിയില്‍ ‘മീ ടു’ എന്ന ഹാഷ്ടാഗോടുകൂടി നഴ്‌സിന്റെ കാലില്‍ എഴുതിവെച്ചാണ് ഫ്ലോറിഡയില്‍ സ്ഥാപിച്ച പ്രതിമ നശിപ്പിക്കാന്‍ ശ്രമം. നാവികന്‍ ജോര്‍ജ് മെന്‍ഡോസ വിടവാങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. സമ്മതമില്ലാതെ അജ്ഞാതയായ സ്ത്രീയെ ചുംബിച്ച നാവികന്‍റെ പ്രവൃത്തി ലൈംഗികാതിക്രമമെന്ന് കാണിച്ചാണ് പ്രതിമയില്‍ മഷിയൊഴിച്ചത്. ഈ മേഖലയില്‍ നിരീക്ഷണ ക്യാമറയില്ലാത്തതിനാല്‍ ആരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസിന് […]

മലപ്പുറത്ത് മകന്‍ അച്ഛനെ അടിച്ചുകൊന്നു

മലപ്പുറം: വണ്ടൂരില്‍ മദ്യപിച്ചെത്തിയ അച്ഛനെ മകന്‍ അടിച്ചുകൊന്നു. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന്‍ വിജയിന്‍റെ അടിയേറ്റ് മരിച്ചത്. തമിഴ്‌നാട് സ്വദേശികള്‍ താമസിക്കുന്ന വണ്ടൂരിലെ ക്വാട്ടേഴ്‌സിന് മുമ്പില്‍ രാത്രി ഒമ്പത് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. രാത്രി മദ്യപിച്ചെത്തിയ മുത്തുച്ചെട്ടി ബഹളമുണ്ടാക്കി തുടര്‍ന്ന് വിജയ് മണ്‍വെട്ടിയെടുത്ത് തല്ലിക്കൊല്ലുകയായിരുന്നു. അച്ഛനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വിജയുടെ ഭാര്യയ്ക്ക് പരുക്കേറ്റു. മകന്‍ വിജയ്‌യെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രാജ്യത്തെ പത്തു ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂഡല്‍ഹി: രാജ്യത്തെ പത്തു ലക്ഷത്തില്‍പരം ആദിവാസികളെ വനത്തില്‍നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കേരളത്തില്‍നിന്നുള്ള 894 ആദിവാസി കുടുംബങ്ങളടക്കം, ഇവരെയൊന്നടങ്കം ജൂലൈ 27നകം വനത്തില്‍നിന്ന് പുറത്താക്കണമെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ വിധി. വനാവകാശ സംരക്ഷണ നിയമത്തിന്‍റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. കേസിന്‍റെ വാദം നടന്ന ഈ മാസം പതിമൂന്നിന് നിയമത്തെ ചോദ്യം ചെയ്യാന്‍ […]

പീതാംബരന്‍റെ കുടുംബത്തിന് സിപിഐഎം രഹസ്യ സഹായം വാഗ്ദാനം ചെയ്തു; പാര്‍ട്ടിക്കെതിരായ നിലപാട് മാറ്റി കുടുംബം

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ എ. പീതാംബരന്‍റെ വീട്ടിലെത്തി സിപിഐഎം മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്ന ഭാര്യ മഞ്ജുവും അമ്മ തമ്പായിയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തതാണെന്നുമുള്ള നിലപാട് പുറത്തുവന്നതോടെയാണ് നേതാക്കള്‍ വീട്ടിലെത്തിയത്. അതേസമയം, പിന്നീടു പ്രതികരണം തേടിയവരോടു വീട്ടുകാര്‍ ആദ്യം പറഞ്ഞതിങ്ങനെ”ഞങ്ങളുടെ വിഷമം കൊണ്ടാണ് അങ്ങനെയെല്ലാം പറഞ്ഞത്. […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് എച്ചിലടക്ക സ്വദേശി സജി ജോര്‍ജ് എന്നയാളുടെ അറസ്റ്റാണ് പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. കൊലയാളിസംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിപിഐഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. ഇയാള്‍ സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകനാണ്. സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ […]

കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണം: വി.ടി ബല്‍റാം

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് വിടി ബല്‍റാം എംഎല്‍എ. കൊലപാതകത്തിന് ദിവസങ്ങള്‍ മാത്രം മുന്‍പ് സ്ഥലത്ത് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും ബല്‍റാം ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റോബോ പൊലീസിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ബല്‍റാം കുറിപ്പെഴുതിയിരിക്കുന്നത്. വി.ടി […]

സര്‍ക്കാര്‍ പരിപാടിയില്‍ പാര്‍ട്ടി പതാകയേന്തി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ശകാരം

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള പതാകയുമായി വന്ന പ്രവര്‍ത്തകരെ ശാസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പരപ്പനങ്ങാടി ഹാര്‍ബറിന്‍റെ ശിലാ സ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി പ്രവര്‍ത്തകരെ താക്കീത് ചെയ്‌തത്‌. ഏതു സര്‍ക്കാര്‍ വന്നാലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉണ്ടാവാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി പൊതുവേദികള്‍ മാറ്റരുതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ജയിച്ചാല്‍ അത് എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല നാടിന്‍റെ മൊത്തം സര്‍ക്കാരാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ […]

ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

ന്യൂഡല്‍ഹി: അമിതവേഗതയിലെത്തിയ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഓഡി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഡല്‍ഹി രോഹിണിയില്‍ ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. ഡല്‍ഹി സ്വദേശികളായ സുമിത്(29), ഭാര്യ രുചി(27), സുമിതിന്‍റെ മാതാവ് റീത(65) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുമിതിന്‍റെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുവിന്‍റെ വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു സുമിതും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലായിരുന്ന ലോറി യുടേണ്‍ എടുക്കുന്നതിനിടെ […]

കൊച്ചി നഗരത്തിലെ അഗ്നിബാധ; അഞ്ച് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു, തീ നിയന്ത്രണ വിധേയം

കൊച്ചി: കൊച്ചിയില്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം ചെരിപ്പ് ഗോഡൗണിലുണ്ടായ തീപിടിത്തം മൂന്ന് മണിക്കൂറിനുശേഷം നിയന്ത്രണവിധേയമാക്കി. അഗ്നിശമന സേനയും ഒപ്പം നേവിയുമെത്തി തുടര്‍ച്ചയായി തീയണക്കാന്‍ ശ്രമിച്ചതോടെയാണ് രാവിലെ മുതല്‍ നഗരത്ത ആശങ്കയിലാഴ്‌ത്തിയ തീ നിയന്ത്രിക്കാനായത്. അടുത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടര്‍ന്നു. കെട്ടിടത്തിന്‍റെ താഴെ നിലയിലാണ് ഗോഡൗണ്‍ സ്ഥിതിചെയ്‌തിരുന്നത്. പാരഗണ്‍ ചെരിപ്പ് ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ആറ് നിലയുള്ള കെട്ടിടത്തിന്‍റെ അഞ്ച് നിലയും പൂര്‍ണമായുംകത്തിനശിച്ചു. അപകടം ഒഴിവാക്കാന്‍ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. തീ നിയന്ത്രണ വിധേയമാകാത്തതിനെ തുടര്‍ന്ന് […]