മഴ ശക്തമാകും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. തെക്കന്‍ കേരളത്തില്‍ മഴ കുറവായിരിക്കുമെന്നും വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും മറ്റന്നാളും യെല്ലോ അല‍‍ര്‍ട്ട് തുടരും. […]

24 മണിക്കൂറിനിടെ 5387 പുതിയ കേസുകള്‍; പാക്കിസ്ഥാനിലും കോവിഡ് ഭീതി

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 5387 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ കോവിഡ് കേസുകളാണിത്. ഇതോടെ പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 113,702 ആയി. 24 മണിക്കൂറിനിടെ 83 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. 2255 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. കോവിഡ് ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇടവിട്ടുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച ലോക്ക് […]

അതിരപ്പിള്ളി പദ്ധതി: സമവായത്തിന് ശ്രമിക്കും,​ സി.പി.ഐയുടെ എതിര്‍പ്പിനെക്കുറിച്ച്‌ അവരോട് ചോദിക്കണമെന്ന് മന്ത്രി എം.എം മണി

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ സമവായത്തിന് ശ്രമിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും നടപ്പാക്കണമെന്നാണ് സി.പി.എം നിലപാടെന്നും പറഞ്ഞ മന്ത്രി സി.പി.ഐയുടെ എതിര്‍പ്പിനെക്കുറിച്ച്‌ അവരോടുതന്നെ ചോദിക്കണമെന്നും പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എല്‍.ഡി.എഫിലെ പ്രധാന കക്ഷിയായ സി.പി.ഐയും അതിന്റെ യുവജന വിഭാഗമായ എ.ഐ.വൈ.എഫും രംഗത്തെത്തി. പ്രതിപക്ഷവും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് അഞ്ച് കിലോമീറ്റര്‍ മുകളിലും വാഴച്ചാലിന് 400 മീറ്റര്‍ മുകളിലുമാണ് നിര്‍ദിഷ്ട അണക്കെട്ട്. അണക്കെട്ടിന് 23മീറ്റര്‍ ഉയരവും 311 മീറ്റര്‍ […]

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; തലപൊകഞ്ഞ് സര്‍ക്കാര്‍

ഡല്‍ഹി: കൊവിഡ് ഡല്‍ഹിയെ ഒന്നടങ്കo വിഴുങ്ങി കൊണ്ടിരിക്കുകായണ്‌. എന്ത് ചെയ്യണമെന്നറിയാതെ മുഖ്യമന്ത്രി കെജ്‌രിവാള്‍ നിസ്സഹായനായി നില്‍ക്കുന്നു . പനി ബാധിച്ച കെജ്‌രിവാളും കൊവിഡ് പരിശോധനയ്ക്ക് വിധേയനായിട്ടുണ്ട്. ദിവസവും ആയിരത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിക്കുന്നത്.50 ശതമാനം കൊവിഡ് രോഗികളുടെയും ഉറവിടം വ്യക്തമല്ലാത്തതിനാല്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഡല്‍ഹിയില്‍ രോഗ ബാധിതര്‍ 30,000 ലേക്കും മരണം 1000ത്തിലേക്കും അടുക്കുകയാണ്. ജൂലായ് അവസാനത്തോടെ രോഗികള്‍ അഞ്ചര ലക്ഷമാകുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.ഈ മാസം അവസാനിക്കുമ്ബോള്‍ രോഗികള്‍ ഒരു ലക്ഷവും, ജൂലായ് […]

രാജ്യസുരക്ഷയില്‍ ഉറച്ച നിലപാടുമായി കേന്ദ്രസര്‍ക്കാര്‍; ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈന; എല്ലാം പരിഹരിച്ചെന്ന് ചൈനീസ് വക്താവ്

ന്യൂദല്‍ഹി: അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചതോടെ പ്രശ്‌നത്തില്‍ സമവായമെത്തി എന്ന് വ്യക്തമാക്കി ചൈന. ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. സൈനികചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച്‌ നിയന്ത്രണരേഖയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തില്‍ കര്‍ശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. ആവശ്യമെങ്കില്‍ ആദ്യം […]

ഡിസൈനില്‍ നല്ല മാറ്റം!; ഓപ്പോ റെനോ 4 പ്രോ, റെനോ 4 പ്രീമിയം ഫോണുകള്‍ വിപണിയില്‍

റെനോ 4 പ്രോ, റെനോ 4 എന്നിങ്ങനെ രണ്ടു പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ ഓപ്പോ രാജ്യാന്തര വിപണിയില്‍ പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 765 ജി സോക്കാണ് ഈ സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. കൂടാതെ 5ജി കണക്റ്റിവിറ്റിയുമുണ്ട്. ഡിസൈനില്‍ നല്ല മാറ്റം ഈ ഫോണുകളില്‍ കാണാം. റെനോ 4 സീരീസ് സവിശേഷതകളുള്ള പുതിയ ക്യാമറ മൊഡ്യൂളാണ് പുതിയ ഫോണുകളുടെ ഡിസൈന്‍ മാറ്റത്തിന് കാരണം. റെനോ 4 പ്രോയില്‍ 6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേ 90 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ് എന്നിവ […]

ഇനി ഇളവുകളില്ല; കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ( 10/06/2020) കേരളത്തില്‍ കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോര്‍ട്ടുകളില്‍ നിന്ന് കൂടുതല്‍ പേര്‍ സംസ്ഥാനത്തേക്ക് എത്തുന്നത് കാരണം കൊറോണ രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വലിയ വര്‍ധനവുണ്ടാകുന്നു. ഇത് വലിയ ആശങ്കയോടെയാണ് സംസ്ഥാനം കാണുന്നത്. ഒരു ഘട്ടത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധരും വിലയിരുത്തുന്നുണ്ട്.ഇതെ തുടര്‍ന്നാണ് നിലവിലെ നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. പുറത്തുനിന്നും വരുന്നവര്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കുന്നുണ്ട് […]

കോഴിക്കോ​േട്ടക്കില്ല, ബ്ലാസ്‌റ്റേഴ്സി​െന്‍റ തട്ടകം കൊച്ചിതന്നെ

കോഴിക്കോട്​ : അഭ്യഹങ്ങള്‍ക്ക്​ പരിസമാപ്​തി. കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. ബ്ലാസ്‌റ്റേഴ്‌സി​​െന്‍റ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്​ ക്ലബ്ബ്​ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന്​ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും എ പ്രദീപ് കുമാര്‍ എം.എല്‍.എയും ചര്‍ച്ച നടത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ക്ലബി​​െന്‍റ പ്രതികരണം. ബ്ലാസ്റ്റേഴ്സ് ഉടന്‍ ഇവിടെ കളിക്കില്ലെന്ന് കോഴിക്കോട്​…

ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് ആവശ്യമില്ല

ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്ന് റിപ്പോര്‍ട്ട്. ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. കാറോടിക്കാനുള്ള ഡ്രൈവിങ് ലൈസന്‍സ് (എല്‍എംവി) ഉണ്ടെങ്കില്‍ ഇനി ഓട്ടോറിക്ഷയും ഓടിക്കാമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം നിലവില്‍ ഓട്ടോറിക്ഷ ഓടിക്കാനുള്ള ലൈസന്‍സുള്ളവര്‍ക്ക് പുതിയ ഭേദഗതി ബാധകമല്ല. ഇവരുടെ ലൈസന്‍സുകള്‍ പുതുക്കുമ്ബോള്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള ഇ-റിക്ഷ ലൈസന്‍സ് നല്‍കും. എല്‍.പി.ജി., ഡീസല്‍, പെട്രോള്‍, വൈദ്യുതി ഓട്ടോറിക്ഷകള്‍ ഇ-റിക്ഷ ലൈസന്‍സ് ഉപയോഗിച്ച്‌ ഓടിക്കാമെന്നും ഇതിന് സാധുത […]

ചൈനയുടെ കൈയ്യൂക്ക് ഇന്ത്യയോട് വേണ്ട; സുരക്ഷയുടെ കാര്യത്തില്‍ ഇളവില്ല, ആക്രമണം ഉണ്ടായാല്‍ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്താനും മടിക്കില്ല

ന്യൂദല്‍ഹി : ചൈനയുടെ കൈയൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ട. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും. ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വെര്‍ച്വല്‍ റാലിക്കിടെയായിരുന്നു ഇരുവരും ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ലഡാക്ക് പ്രവിശ്യയിലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ അനുവദിച്ചു തരില്ല.രാജ്യം ഇതിനോട് ഇനിയും നിശബ്ദത പാലിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും ഉണ്ടാകില്ല. കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കണ്ടെന്നും കേന്ദ്രമന്ത്രിമാര്‍ താക്കീത് നല്‍കി. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ […]