മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി: കൊറോണ വൈറസ് മഹാമാരിക്കൊപ്പം മറ്റ് പ്രതിസന്ധികളെയും രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോഴത്തെ പോരാട്ടം വരാനിരിക്കുന്ന ദിനങ്ങളെ നിര്‍ണയിക്കും. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ഒട്ടും പിന്നിലല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സിന്റ 95-ാം വാര്‍ഷിക പ്ലീനറി യോഗത്തില്‍ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം വ്യവസായികളെ അഭിസംബോധന ചെയ്തത്. രാജ്യത്തിന്‍റെ പുരോഗതിയില്‍ വ്യവസായികള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മോദി അഭിപ്രായപ്പെട്ടു. സ്വാശ്രയ […]

വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭം; അ​മേ​രി​ക്ക​യി​ല്‍ കൊ​ളം​ബ​സ് പ്ര​തി​മ​യു​ടെ ത​ല വെ​ട്ടി​മാ​റ്റി

ബോ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ല്‍ വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​റ്റാ​ലി​യ​ന്‍ ക​ട​ല്‍ സ​ഞ്ചാ​രി ക്രി​സ്റ്റ​ഫ​ര്‍ കൊ​ളം​ബ​സി​ന്‍റെ പ്ര​തി​മ​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം. ബോ​സ്റ്റ​ണി​ല്‍ കൊ​ളം​ബ​സി​ന്‍റെ പ്ര​തി​മ​യു​ടെ ത​ല വെ​ട്ടി​മാ​റ്റി. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​മ​യാ​ണ് ത​ക​ര്‍​ത്ത​ത്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. മ​യാ​മി​യി​ലും വെ​ര്‍​ജീ​നി​യ​യി​ലെ റി​ച്ച്‌മൗ​ണ്ടി​ലും കൊ​ളം​ബ​സ് പ്ര​തി​മ​ക​ള്‍​ക്കു നേ​രെ സ​മാ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. മ​യാ​മി​യി​ല്‍ പ്ര​തി​മ ത​ക​ര്‍​ത്ത​പ്പോ​ള്‍ റി​ച്ച്‌മൗ​ണ്ടി​ല്‍ പ്ര​തി​മ വ​ലി​ച്ചി​ഴ​ച്ച്‌ ത​ടാ​ക​ത്തി​ല്‍ എ​റി​ഞ്ഞു. ഫ്ലോ​യി​ഡി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് […]

ചൈനയുടെ കളികള്‍ പാംഗോങ് ട്‌സോ മലനിരയ്ക്ക് വേണ്ടി, അപകടം മനസിലാക്കിയ ഇന്ത്യ ചൈനീസ് നീക്കം മുളയിലേ നുള്ളി

ലഡാക്ക്: അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കുന്ന ചൈനയുടെ ലക്ഷ്യം പാംഗോങ് ട്‌സോ മലനിരകളുടെ മേധാവിത്വമാണ്. ഭൂമി ശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയിലുള്ള ഈ പ്രദേശം പിടിച്ചെടുക്കുന്നതോടെ ഇന്ത്യയുടെ സുരക്ഷാ ശേഷിയുടെ ഒരു പടി മുകളില്‍ നില്‍ക്കാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തരം തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിരോധം ഉയര്‍ത്തുകയാണ് രാജ്യം. നയതന്ത്ര പരമായി ഇടപെടുകയും ആവശ്യമെങ്കില്‍ സേനയുടെ ഇടപെടലും ശക്തമാക്കാനാണ് നീക്കം. രാജ്യത്തിന്റെ ആത്മാഭിമാനത്തെ അടിയറ വെച്ചുള്ള ഒരു വിട്ടുവീഴ്ചയും ചൈനയോട് കാട്ടേണ്ടെന്നാണ് അഭിപ്രായം ഉയരുന്നത്. പാംഗോങ് […]

ഗെയിമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പബ്‌ജി

മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച്‌ പബ്ജി മൊബൈല്‍. ഗേമിംഗ് കമ്ബനിയായ ടെന്‍സെന്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തില്‍ മാത്രം സമ്മാനിച്ചത് 1700 കോടി രൂപയുടെ വരുമാനമാണ്. ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ളേ എന്നിവയില്‍ നിന്ന് മെയ് 1 മുതല്‍ മെയ് 31 വരെ ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് ഈ വരുമാനം കണക്കാക്കപ്പെട്ടിട്ടുള്ളത്. ലോക്ക് ഡൌണ്‍ ലോകമെമ്ബാടും നിര്‍ബന്ധിതമായി നടപ്പിലാക്കപ്പെട്ട്, ജനങ്ങളില്‍ ബഹുഭൂരിഭാഗവും വീടുകളില്‍ […]

വീണ്ടും ജവാന്മാര്‍ക്ക് കൂട്ടത്തോടെ രോഗം; കാശ്മീരിലെ 28 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൊവിഡ് പോസീറ്റീവായി

കുല്‍ഗാം:- ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ തൊണ്ണൂറാം ബറ്റാലിയനിലെ സിആര്‍പിഎഫ് ജവാന്മാരില്‍ 28 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. ജൂണ്‍ 6ന് നഴ്സിങ് അസിസ്റ്രന്റായ 44 വയസ്സുകാരന്‍ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്ന് ബറ്റാലിയനിലെ 75 ജവാന്മാരില്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലത്തിലാണ് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. ഇവരുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. ശേഷിക്കുന്നവരുടെ പരിശോധനാ ഫലം വൈകാതെ ലഭ്യമാകും. രോഗം സ്ഥിരീകരിച്ച 28 പേരെയും ഐസൊലേറ്ര് ചെയ്ത് […]

ക്ഷേത്രങ്ങള്‍ തുറന്നപ്പോള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണ്;ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏല്‍പ്പിച്ചിട്ടില്ല; നാലമ്ബലത്തിനകത്ത് കൊറോണയാണോ?

കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കണമെന്ന നിലപാട് ആവര്‍ത്തിച്ച്‌ എംപി കെ മുരളീധരന്‍. ആരാധനാലയങ്ങള്‍ തുറക്കണം എന്ന് എല്ലാ മത സംഘടനകളും ആവശ്യപ്പെട്ടതായിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ക്ഷേത്രങ്ങള്‍ തുറന്നപ്പോള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരന്‍ പറ‌ഞ്ഞു. നാലമ്ബലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്‍റെ ചോദ്യം. ദര്‍ശനം നടത്തുമ്ബോള്‍ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ആചാരമനുസരിച്ച്‌ തൊഴുകുവാന്‍ കഴിയണം. അല്ലാതെയുള്ള പ്രോട്ടോക്കോള്‍ ആവരുതെന്ന് പറഞ്ഞ […]

ക്ഷേത്രങ്ങള്‍ തുറന്നപ്പോള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണ്;ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏല്‍പ്പിച്ചിട്ടില്ല; നാലമ്ബലത്തിനകത്ത് കൊറോണയാണോ?

കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കണമെന്ന നിലപാട് ആവര്‍ത്തിച്ച്‌ എംപി കെ മുരളീധരന്‍. ആരാധനാലയങ്ങള്‍ തുറക്കണം എന്ന് എല്ലാ മത സംഘടനകളും ആവശ്യപ്പെട്ടതായിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ ക്ഷേത്രങ്ങള്‍ തുറന്നപ്പോള്‍ തുറക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത് വന്നിരിക്കുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ആരുടേയും സംരക്ഷണം ഈ സംഘടനയെ ഏല്‍പ്പിച്ചിട്ടില്ലെന്നും മുരളീധരന്‍ പറ‌ഞ്ഞു. നാലമ്ബലത്തിനകത്ത് കൊറോണയാണോ? എന്താണ് അതിനകത്ത് കടന്നാലെന്നാണ് മുരളീധന്‍റെ ചോദ്യം. ദര്‍ശനം നടത്തുമ്ബോള്‍ ശരിയായി നടത്തണമെന്നും പ്രസാദം സ്വീകരിക്കണമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. ആചാരമനുസരിച്ച്‌ തൊഴുകുവാന്‍ കഴിയണം. അല്ലാതെയുള്ള പ്രോട്ടോക്കോള്‍ ആവരുതെന്ന് പറഞ്ഞ […]

മാനവികതച്ചിറകേറി 175 ഇന്ത്യക്കാര്‍ മംഗളൂരുവില്‍ വിമാനമിറങ്ങി

മംഗളൂരു: (www.kasargodvartha.com 1.06.2020) ബുധനാഴ്ച വൈകുന്നേരം സൗദി സമയം 5.40ന് ദമാം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 175 ഇന്ത്യക്കാരുമായി പറന്ന ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 1.15ന് മംഗളൂറു രാജ്യാന്തര വിമാനത്താവളത്തില്‍ മുത്തമിട്ടു. സൗദിയില്‍ കുടുങ്ങിയ അടിയന്തിര മടക്കം ആവശ്യമുള്ളവര്‍ക്കായി അല്‍-ഖോബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാഖ്‌കോ (SAQCO) നിര്‍മ്മാണ കമ്ബനി ഡയറക്ടര്‍മാരും ഉള്ളാള്‍ സ്വദേശികളുമായ അല്‍ത്താഫ് ഉള്ളാള്‍, ബഷീര്‍ സാഗര്‍ എന്നിവര്‍ ചാര്‍ട്ടര്‍ ചെയ്തതാണ് വിമാനം. സ്ഥാപനം അധികൃതരോ ജീവനക്കാരോ ഇടംപിടിക്കാത്ത വിമാനത്തില്‍ […]

അ​ഞ്ചാം ദി​വ​സ​വും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കൂ​ട്ടി

ന്യൂ​ഡ​ല്‍​ഹി/​കൊ​ച്ചി: കോ​വി​ഡി​​െന്‍റ രൂ​ക്ഷ​ത​ക്കി​ട​യി​ലും തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല കൂ​ട്ടി കേ​ന്ദ്ര സ​ര്‍​ക്കാ​റി​​െന്‍റ ഇ​ന്ധ​ന​ക്കൊ​ള്ള. വ്യാ​ഴാ​ഴ്​​ച പെ​ട്രോ​ള്‍ ലി​റ്റ​റി​ന്​​ 60 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന്​​ 57 പൈ​സ​യു​മാ​ണ്​ കൂ​ട്ടി​യ​ത്. ഇ​തോ​ടെ ക​ഴി​ഞ്ഞ അ​ഞ്ചു ​ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ള്‍ ലി​റ്റ​റി​ന്​ 2.75 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന്​ 2.70 രൂ​പ​യും​ കു​ത്ത​നെ കൂ​ടി. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍​ വി​ല​യി​ലു​ണ്ടാ​യ നേ​രി​യ വി​ല​ക്ക​യ​റ്റം മു​ത​ലാ​ക്കി​യാ​ണ്​ തു​ട​ര്‍​ച്ച​യാ​യി വി​ല വ​ര്‍​ധി​പ്പി​ച്ച്‌​ കേ​ന്ദ്രം ഉ​പ​ഭോ​ക്​​താ​ക്ക​ളെ…

രാജ്യത്ത് ഭീതി പടര്‍ത്തി കൂടുതല്‍ പേര്‍ക്ക് കൊറോണ; 24 മണിക്കൂറില്‍ 9,996 കൊവിഡ് രോഗികള്‍, 357 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 9,996 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. 357 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ എണ്ണായിരം കടന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപെട്ടവരുടെ എണ്ണം 2,86,579 ആയി ഉയര്‍ന്നു. ഇതില്‍ 1,41,029 പേരുടെ രോഗം ഭേദമായി. ആകെ 8102 പേരാണ് മരിച്ചത്. ഇതില്‍ ഏറിയ പേരും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. മഹാരാഷ്ട്രയില്‍ 3438 പേരും ഗുജറാത്തില്‍ 1347 പേരും മരിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം രോഗികളുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ […]