മൂന്ന് വീലുകളുള്ള പുതിയ സ്‌കൂട്ടറിനെ പുറത്തിറക്കി യമഹ

മൂന്ന് വീലുകളുള്ള പുതിയ സ്‌കൂട്ടറിനെ പുറത്തിറക്കി ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ. അമേരിക്കന്‍ വിപണിയില്‍ ആണ് നിലവില്‍ ട്രൈസിറ്റി 300 എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടറിനെ കമ്ബനി അവതരിപ്പിച്ചത്. 2019 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് മൂന്ന് വീലുകളുള്ള ഈ സ്‌കൂട്ടറിനെ കമ്ബനി ആദ്യം അവതരിപ്പിക്കുന്നത്. 2018 -ല്‍ ഈ സ്‌കൂട്ടറിന്റെ കണ്‍സെപ്റ്റ് മോഡലിനെ 3CT എന്ന പേരില്‍ കമ്ബനി അവതരിപ്പിച്ചിരുന്നു. നേരത്തെ യമഹ നിക്കെന്‍ എന്നൊരു ത്രീ-വീലര്‍ ബൈക്കിനെയും, ട്രൈസിറ്റി 125 എന്നൊരു സ്‌കൂട്ടറിനെയും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ സ്‌കൂട്ടറിന്റെ സ്ഥാനം […]

റിയല്‍മീ എക്‌സ് 3 സൂപ്പര്‍സൂം വിപണിയിലേക്ക്, സവിശേഷതകളറിയാം

റിയല്‍മീ എക്‌സ് 3 സൂപ്പര്‍സൂം ജൂണ്‍ 26 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. സൂപ്പര്‍ സൂമിന് ഇന്ത്യയില്‍ 30,000 രൂപയില്‍ താഴെയാകാം വില. ഇന്ത്യയുടെ വില യൂറോപ്യന്‍ വിലയേക്കാള്‍ വളരെ കുറവായിരിക്കാം. യൂറോപ്പില്‍ ഇത് യൂറോ 499 (ഏകദേശം 41,000 രൂപ) ആയി നിജപ്പെടുത്തിയിരിക്കുന്നു. പുറമെ വാനില എക്‌സ് 3, എക്‌സ് 3 പ്രോ സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യയില്‍ വിപണിയിലെത്തും. മൂന്ന് സ്മാര്‍ട്ട്‌ഫോണുകളും ജൂണ്‍ 26 ന് റിയല്‍മീ അവതരിപ്പിക്കും. റിയല്‍മീ എക്‌സ് 3 സൂപ്പര്‍ സൂം ഒരു സ്‌നാപ്ഡ്രാഗണ്‍ […]

ജലനിരപ്പ് ഉയര്‍ന്നു; മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു. രാവിലെ എട്ടുമുതല്‍ ഘട്ടംഘട്ടമായാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് നടപടി. മൂലമറ്റം നിലയത്തില്‍നിന്നുള്ള വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിച്ചതും വൃഷ്ടിപ്രദേശത്ത് മഴ കൂടിയതും നിമിത്തം ഡാമിന്റെ ജലസംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. മഴ ശക്തമായാല്‍ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്‍കി.

11,500 രൂപയ്ക്ക് കൊക്കോണിക്സ് ലാപ്ടോപ്; അനുമതി വൈകും

തിരുവനന്തപുരം∙ ഓണ്‍ലൈന്‍ പഠനം സജീവമായിരിക്കെ വിദ്യാര്‍ഥികള്‍ക്കു വെറും 11,500 രൂപയ്ക്കു ലാപ്ടോപ് നല്‍കാനുള്ള കേരളത്തിന്റെ സ്വന്തം ലാപ്ടോപ് ബ്രാന്‍ഡായ കൊക്കോണിക്സിന്റെ ശ്രമം വൈകും. കോവിഡ് മൂലം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സിന്റെ (ബിഐഎസ്) നടപടികള്‍ പൂര്‍ത്തിയാകാത്തതാണു കാരണം. ബിഐഎസിന്റെ ഓഫിസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല. അംഗീകാരം ലഭിക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്നാണു സൂചന. അതിനു ശേഷമേ ലാപ്ടോപ് വിപണിയില്‍ എത്തിക്കാന്‍ കഴിയൂ. ലാപ്ടോപ്പുകള്‍‌ക്ക് ഏറെ ആവശ്യക്കാരുള്ളപ്പോഴാണ് ഈ കാലതാമസം. കെല്‍ട്രോണിന് ഓഹരി പങ്കാളിത്തമുള്ള കമ്ബനി 11,500 രൂപയ്ക്കും 15,000 […]

1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന് ഹൈബ്രിഡ് സംവിധാനം നല്‍കി മാരുതി സുസുക്കി

1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന് ഹൈബ്രിഡ് സംവിധാനം നല്‍കി മാരുതി സുസുക്കി. അതിനോടൊപ്പം 48 V ഹൈബ്രിഡ് സംവിധാനവും വാഹനങ്ങളില്‍ വരുന്നു. ഹൈബ്രിഡ് വിറ്റാര, എസ്-ക്രോസ്, സ്വിഫ്റ്റ് സ്പോര്‍ട്ട് എന്നിവ ഇതിലൂടെ മികച്ച കാര്യക്ഷമതയ്ക്കും ആക്സിലറേഷനും ലഭ്യമാക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 17 ശതമാനം വരെ CO2 മലിനീകരണം കുറയ്ക്കാനും ഇന്ധന ഉപഭോഗം 17 ശതമാനം കുറക്കാനും വാഹനത്തെ പ്രാപ്തമാക്കുന്നു. സ്വിഫ്റ്റ് സ്പോര്‍ട്ടില്‍ ഉപയോഗിച്ച 1.4 ലിറ്റര്‍ യൂണിറ്റിന് വെറും എട്ട് സെക്കന്‍ഡിനുള്ളില്‍ പൂജ്യം […]

ധനുഷ് വീണ്ടും സംവിധായകനാകുന്നു, നായകന്‍ ഈ തെന്നിന്ത്യന്‍ സൂപ്പര്‍ സ്‌റ്റാര്‍

തമിഴകത്തിന്റെ പ്രിയ താരമാണ് ധനുഷ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ധനുഷിന്റെ സിനിമകള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ധനുഷ് വീണ്ടും സംവിധായകനാകുന്നു എന്ന വാര്‍ത്തയാണ് തമിഴകത്ത് നിന്നു വരുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് നാന്‍ രുദ്രന്‍ എന്നാണ് പേര് നിശ്ചയിച്ചിട്ടുള്ളത്. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നാഗാര്‍ജുനയും എസ് ജെ സൂര്യയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുക. അദിതി റാവു ഹൈദരിയായിരിക്കും നായിക. ലോക്ക് ഡൗണിനുശേഷം താന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് […]

കൊറോണ വൈറസിന്റെ ഉത്ഭവം: ചൈന പറഞ്ഞതെല്ലാം നുണയെന്ന് പഠന റിപ്പോര്‍ട്ട്

ബോസ്റ്റണ്‍: കൊറോണ വൈറസിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. കൊറോണ വൈറസ് കൊവിഡ് -19ന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മിലുള്ള ആരോപണങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്ന അവസരത്തില്‍ മറ്റൊരു സൂചന കൂടി പുറത്തു വരുന്നു. ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ഗവേഷകരാണ് ഇത് സംബന്ധിച്ച്‌ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2019 ഡിസംബറിലാണ് വുഹാനില്‍ കൊറോണ വൈറസിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാല്‍ അതിനു മാസങ്ങള്‍ക്കുമുന്‍പേ കൊവിഡ്-19നു […]

‘ശക്തമായി നമ്മള്‍ മടങ്ങിവരികയാണ്’ അമേരിക്ക വലിയ മടങ്ങിവരവ് നടത്തുകയാണെന്ന് പ്രസിഡന്റ് ട്രംപ്

വാഷിങ്ടണ്‍:- കൊവിഡ് രോഗം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ശക്തമായ മടങ്ങിവരവ് അമേരിക്ക നടത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. വിപണി ഉണര്‍ന്നതിനാലും ജനങ്ങള്‍ തൊഴിലെടുത്തു തുടങ്ങിയതിനാലും തിരിച്ചുവരവിന്റെ നല്ല ലക്ഷണങ്ങള്‍ അമേരിക്കയില്‍ ഇപ്പോള്‍ പ്രകടമാണ്. ‘വരും ആഴ്ചകളില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം വീണ്ടും മെച്ചപ്പെടും. വൈകാതെ ലോകത്തെ മികച്ച വിപണി നമ്മുടേതാകും.’ ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ‘ചൈനയില്‍ നിന്ന് വന്ന രോഗം’ എന്ന് കൊവിഡിനെ കുറിച്ച്‌ വീണ്ടും ട്രംപ് പരാമര്‍ശം നടത്തി. ‘ചൈനയില്‍ നിന്നുള്ള […]

കാ​ഷ്മീ​രി​ല്‍ പാ​ക് ഷെ​ല്ലാ​ക്ര​മ​ണം; സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ സൈ​നി​ക​ന് വീ​ര​മൃ​ത്യു. പ്ര​ദേ​ശ​വാ​സി​ക്ക് പ​രി​ക്ക്. ജ​മ്മു​കാ​ഷ്മീ​രി​ലെ ര​ജൗ​റി, പൂ​ഞ്ച് ജി​ല്ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ത​ര്‍​കു​ന്ദി സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലാ​ണ് പാ​ക് സൈ​ന്യം ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ സൈ​നി​ക​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​ന്‍ സേ​ന തി​രി​ച്ച​ടി​ച്ചു​വെ​ന്നും പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. രാ​ജ​ധാ​നി സ്വ​ദേ​ശി​യാ​യ ന​യ​മ​ത്തു​ള്ള(35)​യ്ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്.

മാസ്‌ക് ധരിക്കാതെ പൊതു നിരത്തുകളില്‍ യാത്ര ചെയ്തു: കാസര്‍കോട് 153 പേര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: ജില്ലയില്‍ മാസ്‌ക് ധരിക്കാത്ത 165 പേര്‍ക്കെതിരെ ജൂണ്‍ ഒന്‍പതിന് കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5487 ആയി. നിരോധനം ലംഘിച്ച്‌ യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2608 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3278 പേരെ അറസ്റ്റ് ചെയ്തു. 1124 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ ജില്ലയില്‍ 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം 1, കാസര്‍കോട് 2, ആദുര്‍ […]