‘ഡോക്ടര്‍മാരുടെ ശമ്ബളം മുടങ്ങരുത്’; ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് എത്രയും വേ​ഗം ശമ്ബളം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഡോക്ടര്‍മാര്‍ക്ക് ശമ്ബളം മുടങ്ങുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍, നോര്‍ത്ത് ഡല്‍ഹി മുനസിപ്പല്‍ കോര്‍പറേഷന്‍ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.മുന്ന് മാസത്തോളമായി ഇവര്‍ ശമ്ബളം ഇല്ലാതെയാണ് ജോലി ചെയ്തു വരുന്നത്.അത് കൊണ്ട് തന്നെ നിരവധി ഡോക്ടര്‍മാര്‍ കൂട്ടരാജി വച്ച്‌ പിന്മാറിയിരുന്നു.അത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു.

പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശം; ഹരജി ഹൈക്കോടതി ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി

പി.എസ്.സി ബുള്ളറ്റിനിലെ തബ്‍ലീഗ് പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കാന്‍ മാറ്റി. ഫ്രറ്റേണിറ്റി മൂവ്മെന്‍റാണ് കോടതിയെ സമീപിച്ചത്. പൊലിസില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ഫ്രറ്റേണിറ്റി ഹരജി സമര്‍പ്പിച്ചത്. വിഷയത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ മാസം പന്ത്രണ്ടാം തിയ്യതി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി കൊടുത്തെങ്കിലും ഇതുവരെയും പൊലീസ് നിയമ നടപടികള്‍ ഒന്നും തന്നെ കൈക്കൊണ്ടിരുന്നില്ല….

ബിഹാര്‍ അതിര്‍ത്തിയില്‍ നേപ്പാളിന്റെ വെടിവെയ്പ്പ്; ഒരു കര്‍ഷകന്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

പട്‌ന: ബിഹാറിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പൊലീസിന്റെ വെടിവെയ്പ്പ്. ഒരു ഇന്ത്യന്‍ കര്‍ഷകന്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. നേപ്പാള്‍ പൊലീസും ഇന്ത്യക്കാരും തമ്മില്‍ നടന്ന വാക്കുതര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത് എന്നാണ് വിവരം. അതിര്‍ത്തി ജില്ലയായ സീതാമാഡിയിലെ ലാല്‍ബന്ധി- ജാനകി നഗര്‍ റോഡിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. നേപ്പാളുമായി അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കെ നടന്ന സംഭവം ഗൗരവത്തോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്. ഫാം തൊഴിലാളികള്‍ക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്. വെടിയേറ്റ 25കാരനായ വികേഷ് കുമാര്‍ റായി സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

ജാ​ഗ്രതയോടെ കൊച്ചി; നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

കൊച്ചി: എറണാകുളം ജില്ലയിലെ തേവരയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്താന്‍ ഇടയുള്ള മാര്‍ക്കറ്റ്, വെയര്‍ ഹൗസ്സ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണം. കൊച്ചിയില്‍ കൊറോണ ബാധിച്ച്‌ ഗുരുതരമായിരുന്ന രോഗിയുടെ നില ഭേദപ്പെട്ടതായും മന്ത്രി പറഞ്ഞു. ആരോ​ഗ്യനില ​ഗുരുതരമായിരുന്ന രോ​ഗിയുടെ കാര്യത്തില്‍ നിലവില്‍ ആശങ്ക വേണ്ട. ഇദ്ദേഹത്തിന് 80ന് മുകളില്‍ പ്രായമുണ്ട്. ഹൃദ്​രോ​ഗിയാണെന്നും മന്ത്രി പറഞ്ഞു. 51 പേരാണ് നിലവില്‍ […]

മെഴ്‍സിഡീസ് ബെന്‍സ് CLS-ന്റെ പരിഷ്ക്കരിച്ച പതിപ്പ് അമേരിക്കന്‍ വിപണിയില്‍

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‍സിഡീസ് ബെന്‍സ് CLS-ന്റെ പരിഷ്ക്കരിച്ച പതിപ്പ് അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചു. മുമ്ബത്തെ കമാന്‍ഡ് സിസ്റ്റത്തെ മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ MBUX ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ആണ് അകത്തളത്തിലെ പ്രധാന മാറ്റം. CLS-ല്‍ ഇപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓഫറായി ബ്രേക്ക് അസിസ്റ്റ് (BA) സിസ്റ്റവും ലഭിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന 12.3 ഇഞ്ച് കൂറ്റന്‍ സ്‌ക്രീനുകളും ഇപ്പോള്‍ ഒരു പ്രധാന ആകര്‍ഷണമാണ്. ഡയമണ്ട്-മെഷ് ഗ്രില്ലും വാഹനത്തില്‍ ഒരുങ്ങുന്നു. 2021 മെര്‍സിഡീസ് […]

ഓണ്‍ലൈന്‍ പഠനം : പൊതു കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ചുമതലപ്പെടുത്താന്‍ ഉത്തരവ്

തൃശൂര്‍ : ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അങ്കണവാടി, വായനശാല തുടങ്ങിയ പൊതു കേന്ദ്രങ്ങളിലേക്ക് ഓരോ അധ്യാപകരെ ചുമതലപ്പെടുത്തുന്നതിന് തീരുമാനമായി. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി കളക്‌ട്രേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.നിലവില്‍ ബ്ലോക്ക് റിസോഴ്സ് സെന്ററിലും അര്‍ബന്‍ റിസോഴ്സ് സെന്ററിലുമായി ആകെ 18 കേന്ദ്രങ്ങളില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിലായി 2854 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള പഠന സ്വകര്യം ഒരുക്കാനുള്ളത്. ഇതില്‍ കൊടുങ്ങല്ലൂര്‍ […]

ബസ് ചാര്‍ജ് വര്‍ധിക്കില്ല; മുന്‍ ഉത്തരവ് ഹെെക്കോടതി സ്റ്റേ ചെയ്‌തു

കൊച്ചി: ബസ് യാത്രാനിരക്ക് വര്‍ധിക്കില്ല. കൂട്ടിയ ബസ് നിരക്ക് പുനസ്ഥാപിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ബസ് ചാര്‍ജ് കൂട്ടാനും കുറയ്ക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. നയപരമായ തീരുമാനമാണിത്. അതില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും നയപരമായ തീരുമാനങ്ങളില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ തന്നെ ഉത്തരവുകളുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് […]

കൊക്കകോള നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയില്‍ പോയ ഹര്‍ജിക്കാരന്‍ ഇനി അഞ്ച് ലക്ഷം ഒപ്പിക്കണം

ന്യൂഡല്‍ഹി: ശീതളപാനീയങ്ങളായ കൊക്കകോളയും തംപ്സ് അപ്പും നിരോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാരന് 5 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.കൊക്കകോളയെയും തംപ്സ് അപ്പിനെയും മാത്രമായി തെരഞ്ഞെടുത്ത് ഹര്‍ജി സമര്‍പ്പിച്ചത് എന്തിനാണെന്ന് ചോദിച്ച കോടതി ഹര്‍ജിക്കാരന്റെ ഉദ്ദേശശുദ്ധി മറ്റൊന്നാണെന്ന നിഗമനം നടത്തിയ ശേഷമാണ് 5 ലക്ഷം രൂപ പിഴ ചുമത്തിയത്. കൊക്കകോളയും തംപ്സ് അപ്പും ആരോഗ്യത്തിന് ഹാനികരമാണെന്നും ഇതിനാല്‍ വില്‍പ്പന നിരോധിക്കണമെന്ന ആവശ്യവുമായിട്ടാണ് ഹര്‍ജിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് […]

കോഴിക്കോട് മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യം കടത്തിയതായി പരാതി

കോ​ഴി​ക്കോ​ട്: കോഴിക്കോട് ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ ബിവറേജസ് വില്‍പന കേന്ദ്രത്തില്‍ നിന്ന് ജീവനക്കാരന്‍ മദ്യം ക​ട​ത്തി​യ​താ​യി പ​രാ​തി. മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെ മ​റ്റു ജീ​വ​ന​ക്കാ​രാ​ണ് പ​രാ​തി​യു​മാ​യി എത്തിയത്. മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം ഇവിടെ നിന്നും ക​ട​ത്തി​യ​താ​യാ​ണ് പ​രാ​തി ഉയരുന്നത്. സംഭവം അന്വേഷിക്കാനായി ത​ണ്ണീ​ര്‍​പ​ന്ത​ലി​ലെ മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യി​ല്‍ ബെ​വ്‌​കോ റീ​ജി​യ​ണ​ല്‍ മാ​നേ​ജ​രു​ടെ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക്; ഇതുവരെ രോഗം ബാധിച്ചത് 75,83,521 പേര്‍ക്ക്; മരണമടഞ്ഞത് 4,23,082 പേര്‍; രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാമത്

വാഷിങ്ടണ്‍: ( 12.06.2020) ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക്. 75,83,521 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതുവരെ 4,23,082 പേരാണ് കോവിഡ് രോഗത്തെ തുടര്‍ന്ന് മരണമടഞ്ഞത്. രോഗം ഭേദമായവരുടെ എണ്ണം 38,33,166 ആയി. അതിനിടെ കോവിഡ് രോഗവ്യാപനം രൂക്ഷമായ രാജ്യങ്ങളില്‍ ബ്രിട്ടനെയും മറികടന്ന് ഇന്ത്യ നാലാമതെത്തി. വ്യാഴാഴ്ച ഇതാദ്യമായി ഇന്ത്യയില്‍ പതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഔദ്യോഗികമായി സര്‍ക്കാരിന്റെ കണക്ക് ഒമ്ബത് മണിയോടെ മാത്രമേ പുറത്തുവിടൂ. സ്ഥിരീകരിച്ചവര്‍ 2,97,436 ആയി. ഇന്ത്യയിലെ രോഗികളുടെ എണ്ണം […]