Kothamangalam:കൂട്ടുകാരനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനെത്തി;എസ് എഫ് ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച്‌ കോതമംഗലം എസ് ഐ

(Kothamangalam)കോതമംഗലത്ത് എസ്‌എഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച്‌ എസ്‌ഐ. എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെയാണ് എസ്‌ഐ മാഹിന്‍ മര്‍ദ്ദിച്ചത്. കൂട്ടുകാരനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയപ്പോളാണ് എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചത്. അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന്, മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റോഷന്‍ പറഞ്ഞു. പൊലീസുകാര്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച്‌ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. ഇതിന്റെ കാരണം അന്വേഷിക്കാനാണ് സ്റ്റേഷനില്‍ ചെന്നത്. എന്നാല്‍ സ്റ്റേഷനു മുന്നില്‍ വെച്ച്‌ പൊലീസുകാര്‍ തടഞ്ഞു.അസഭ്യം പറയുകയും ചെയ്തു. നീ എസ്‌എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. […]

500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെ, അന്ന് പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍; വിശദീകരണവുമായി കെ കെ ശൈലജ

തിരുവനന്തപുരം: കൊവിഡ് കാലത്ത് പി പി ഇ കി​റ്റും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള കേസില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇടപാടുകള്‍ നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഒരു അഴിമതിയും നടന്നിട്ടില്ലെന്നും ശൈലജ പ്രതികരിച്ചു. ‘500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. അന്‍പതിനായിരം കിറ്റിന് ഓര്‍ഡര്‍ നല്‍കിയെങ്കിലും, 15,000 വാങ്ങിയപ്പോഴേക്ക് വില കുറഞ്ഞു. അതിനാല്‍ ബാക്കി കിറ്റുകള്‍ കുറഞ്ഞ […]

ഖേഴ്സണില്‍ നിന്ന് റഷ്യ ജനങ്ങളെ ഒഴിപ്പിക്കുന്നു

കീവ് : യുക്രെയിനില്‍ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഖേഴ്സണില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം. പ്രദേശത്ത് റഷ്യ സ്ഥാപിച്ച പ്രാദേശിക ഭരണകൂടത്തിന്റെ ഗവര്‍ണറാണ് റഷ്യന്‍ മേഖലകളിലേക്ക് ജനങ്ങള്‍ മാറണമെന്ന് നി‌ര്‍ദ്ദേശിച്ചത്. ഇതിനായി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഖേഴ്സണ്‍ സ്വദേശികളുടെ ആദ്യ ബാച്ചിനെ റഷ്യയിലെ റൊസ്റ്റോവ് മേഖലയിലാണ് എത്തിക്കുക. ഖേഴ്സണ് നേരെ യുക്രെയിന്‍ മിസൈല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായും ഗവര്‍ണര്‍ വ്ലാഡിമിര്‍ സാല്‍ഡോ പറയുന്നു. ജനങ്ങളെ ഒഴിപ്പിച്ച്‌ യുക്രെയിനെതിരെ ഖേഴ്സണില്‍ നിന്ന് ശക്തമായ ആക്രമണം നടത്താനാണ് റഷ്യയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. […]

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പുണ്ട്. ഉച്ചക്ക് ശേഷം, ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ മഴ ശക്തമായേക്കും. ( chances of heavy rain in coming days kerala ) […]

എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രേ അ​ച്ച​ട​ക്കന​ട​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈം​​​ഗീക പീ​​​ഡന പ​​​രാ​​​തി​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന പെ​​​രു​​​ന്പാ​​​വൂ​​​ര്‍ എം​​​എ​​​ല്‍​​​എ എ​​​ല്‍​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം.എ​​​ല്‍​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​യു​​​ടെ സ്ത്രീ ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടി​​​നെ പ​​​ര​​​സ്യ​​​മാ​​​യി ത​​​ള്ളു​​​ന്ന കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം എ​​​ല്‍​​​ദോ​​​സി​​​നെ പാ​​​ര്‍​​​ട്ടി​​​യു​​​ടെ പ്രാ​​​ഥ​​​മി​​​കാം​​​ഗ​​​ത്വ​​​ത്തി​​​ല്‍നി​​​ന്നു സ​​​സ്പെ​​​ന്‍​​​ഡ് ചെ​​​യ്യു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്നേ​​​ക്കും. ക​​​ടു​​​ത്ത അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി എ​​​ല്‍​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി​​​യോ​​​ടു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. 20ന​​​കം വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം. ആ​​​രോ​​​പ​​​ണ വി​​​ധേ​​​യ​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം കൂ​​​ടി കേ​​​ട്ട ശേ​​​ഷ​​​മാ​​​കും അ​​​ച്ച​​​ട​​​ക്ക […]

സ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ താഴ്ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 440 രൂപ താഴ്ന്ന് 36,960 ആയി. ഗ്രാം വില 55 രൂപ കുറഞ്ഞ് 4620ല്‍ എത്തി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാണിത്. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുത്തനെയുള്ള ഇടിവ്.

മലയാളികളില്‍ ഏറ്റവും സമ്ബന്നന്‍ എംഎ യൂസഫലി; ആസ്തി 43,200 കോടി

ദുബായ്: ഇന്ത്യയിലെ നൂറ് അതിസമ്ബന്നരുടെ പട്ടികയില്‍ മലയാളികളില്‍ ഏറ്റവും സമ്ബന്നന്‍ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പു ചെയര്‍മാനുമായ എംഎ യൂസഫലി. ഫോബ്‌സ് മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം 43,200 കോടി രൂപ ആസ്തിയുമായി പട്ടികയില്‍ 35ാം സ്ഥാനത്താണ് യൂസഫലി. 32,400 കോടി രൂപ ആസ്തിയുള്ള മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് 45ാം സ്ഥാനത്താണ്, ബൈജൂസ് ആപ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ് എന്നിവരുടെ ആസ്തി 2,8800 കോടി രൂപയാണ്, പട്ടികയില്‍ 54ാം സ്ഥാനമാണ്. ജോയ് ആലുക്കാസിന്റെ ആസ്തി 24,800 […]

ദുബായിലേത് സ്വകാര്യ സന്ദര്‍ശനം; എല്ലാം സ്വന്തം ചെലവില്‍; ഒപ്പം പേഴ്സണല്‍ സ്റ്റാഫിനെ കൂട്ടിയത് ഔദ്യോഗികമായി; വിശദീകരണവുമായി മുഖ്യമന്ത്രി

ന്യൂഡല്‍ഹി : കുടുംബത്തോടൊപ്പമുള്ള വിദേശ യാത്ര വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ദുബായ് യാത്ര സ്വകാര്യമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണം. അതേസമയം പേഴ്‌സണല്‍ സ്റ്റാഫിന്റേത് ഔദ്യോഗികമാണ്. സ്വന്തം ചെലവിലാണ് യാത്രയെന്നും വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ദുബായില്‍ താന്‍ നടത്തുന്നത് സ്വകാര്യ സന്ദര്‍ശനമാണ്. പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. ഇയാള്‍ ഔദ്യോഗിക സന്ദര്‍ശനമാണ് നടത്തുന്നത്. ഇ-ഫയല്‍ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുമുള്ള സൗകര്യം ചെയ്യുന്നതിനുമാണ് പേഴ്‌സണല്‍ സ്റ്റാഫിനെ ഒപ്പം കൂട്ടിയത്. […]

കേരളത്തിനരികെ വന്ദേഭാരത് എക്‌സ്പ്രസ്; അഞ്ചാമത്തെ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വേ മന്ത്രാലയം; നവംബര്‍ പത്തു മുതല്‍ ഓടിതുടങ്ങും

ന്യൂദല്‍ഹി: രാജ്യത്തിന്റെ അതിവേഗ ട്രെയിനുകളുടെ ആദ്യ ബാച്ചിലെ വന്ദേഭാരത് എക്‌സ്പ്രസ് ദക്ഷിണ റെയില്‍വേയ്ക്ക്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ റെയില്‍വേ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നവംബര്‍ പത്തു മുതല്‍ ട്രെയില്‍ സര്‍വീസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരിക്കും ഉദ്ഘാടനം ചെയ്യുക. രണ്ടു ട്രെയിനുകളാണ് ഈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ലാല്‍ബാഗ് എക്‌സ്പ്രസാണ് ഈ റൂട്ടില്‍ ഏറ്റവും വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍. ആറുമണിക്കൂര്‍ സമയമെടുത്താണ് ട്രെയിന്‍ ഓടി എത്തുന്നത്. എന്നാല്‍, വന്ദേഭാരത് എക്‌സ് പ്രസ് 3.30 മണിക്കൂറില്‍ ഓടിയെത്തുമെന്നാണ് […]

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല; സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്‌ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. വടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് കെഎസ്‌ആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ കെഎസ്‌ആര്‍ടിസി ബസ് എന്നോ സ്വകാര്യ ബസ് എന്നോ വ്യത്യാസമില്ല. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ ആര്‍ക്കും പ്രത്യേക ഇളവുകള്‍ ഒന്നും ഇല്ല. […]