‘എന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച്‌ സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്’ വീഡിയോയുമായി അമൃത സുരേഷ്

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്ബ് വന്ന വ്യാജ വാര്‍ത്തകളുടെ വീഡിയോകളെ ‘ട്രോളി’ ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഗായിക രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് ‘ഇത് കണ്ടോ?’ എന്ന് അമൃത ചോദിക്കുന്നുണ്ട്. ‘വീണ്ടും മറ്റൊരു ട്രോള്‍ വിശേഷങ്ങളിലേക്ക് എല്ലാവരെയും സാദരം സ്വാഗതം ചെയ്തുകൊള്ളുന്നു. എന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച്‌ സംസാരിക്കുമെന്ന് കഴിഞ്ഞ ഏപ്പിസോഡില്‍ പറഞ്ഞിരുന്നു. എന്റെ വിവാഹ വാര്‍ത്തയെക്കുറിച്ച്‌ സംസാരിക്കാനാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിരിക്കുന്നത്.’- എന്ന് പറഞ്ഞുകൊണ്ട് ‘അമൃത സുരേഷ് […]

പിപിഇ കിറ്റ് ഇടപാടുകള്‍ സുതാര്യമായിരുന്നു, മഹാമാരി ഘട്ടത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാനായുള്ള ഇടപെടല്‍; കെ.കെ ശൈലജ

പിപിഇ കിറ്റ് ഇടപാടുകള്‍ സുതാര്യമായിരുന്നുവെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. മറുപടി നിരവധി തവണ നിയമസഭയ്ക്ക് അകത്തു പുറത്തും പറഞ്ഞതാണ്. ഗുരുതരമായ പകര്‍ച്ചവ്യാധിയുടെ ഘട്ടത്തില്‍ മനുഷ്യജീവന്‍ രക്ഷിക്കാനായുള്ള ഇടപെടലായിരുന്നു. ലോകായുക്തയോടും ഈ മറുപടി തന്നെ നല്‍കും. ലോകായുക്ത കേസെടുക്കുകയല്ല നോട്ടിസ് നല്‍കുകയാണ് ചെയ്തത്. തീരുമാനം സര്‍ക്കാര്‍ തീരുമാനം, സര്‍ക്കാര്‍ ഒരുമിച്ചെടുത്തതാണെന്നും കെ കെ ശൈലജ വ്യക്തമാക്കി. അമിത വില നല്‍കിയാണ് കൊവിഡ് കാലത്ത് പിപിഇ കിറ്റ് അടക്കമുള്ള സാധനങ്ങള്‍ വാങ്ങിയതെന്ന പരാതിയിലാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ […]

വീട്ടമ്മയെ കുത്തി വീഴ്ത്തിയ ഭര്‍ത്താവിനെ കമ്ബികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു; രണ്ട് മരുമക്കള്‍ കസ്റ്റഡിയില്‍

കൊല്ലം: കുടുംബവഴക്കിനിടെ ഗൃഹനാഥന്‍ മരിച്ചത് തലയ്ക്ക് ക്ഷതമേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.രണ്ടുമരുമക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചാലുംമൂട് കാവനാട് സെന്റ് ജോസഫ് ഐലന്‍ഡ് രേഷ്മാഭവനില്‍ ജോസഫ് (50)ആണ് മരിച്ചത്. ഭാര്യ എലിസബത്തുമായി ജോസഫ് ഞായറാഴ്ച സന്ധ്യയോടെ വഴക്കിടുകയും കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് എലിസബത്തിന്റെ മുതുകില്‍ കുത്തുകയുമായിരുന്നു. സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കള്‍ ഇരുമ്ബുവടി കൊണ്ട് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ രക്ഷിച്ച്‌ കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു. മൃതദേഹം ജില്ലാ […]

ഇന്നും വ്യാപക മഴ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. നാളെ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബികടലില്‍ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. നാളെയോടെ വടക്കന്‍ […]

ഇലന്തൂരിലേയ്ക്ക് എട്ടു വയസുകാരിയെ കൊണ്ടുവന്നത് വെള്ളച്ചാട്ടം കാണിക്കാമെന്ന വ്യാജേന; ‘നരബലി ഭവന സന്ദര്‍ശനം’, ഓട്ടം പൊടിപൊടിക്കുന്നുണ്ടെന്ന് ഓട്ടോ ഡ്രൈവര്‍

ഇലന്തൂര്‍: ഇരട്ടനരബലിയും അറസ്റ്റും തെളിവെടുപ്പുമായി ലോകമെങ്ങും അറിയപ്പെട്ട ഇലന്തൂരിലേക്ക് അസാധാരണമായ ജനപ്രവാഹം. ഞായറാഴ്ച പൊതുഅവധി ആയതിനാല്‍ പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്ന് നൂറുകണക്കിന് സന്ദര്‍ശകരെത്തി. നരബലി ഭവന സന്ദര്‍ശനത്തിന് ഓട്ടോറിക്ഷ സര്‍വീസുമായി യുവാവ്. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’. ഇലന്തൂര്‍ ജംഗ്ഷനിലെ ഓട്ടോറിക്ഷയിലെ അറിയിപ്പാണിത്. ഓട്ടോയുടെ മുന്നില്‍ പേപ്പറിലാണ് ഇങ്ങനെ എഴുതി ഒട്ടിച്ചിരിക്കുന്നത്. ഇലന്തൂരിലെ നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ വിവിധ ജില്ലകളില്‍ നിന്ന് ആളുകള്‍ ദിവസവും എത്തുന്നതായും അവരെ സ്ഥലത്ത് എത്തിക്കാന്‍ […]

ശരീരം നിറയെ രോമം; ചെകുത്താന്റെ രൂപം; കടല്‍ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു; അമ്ബരന്ന് നാട്ടുകാര്‍

ന്യൂയോര്‍ക്ക: അമേരിക്കയില്‍ കടല്‍ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു. ഒറിഗോണിലെ ഫ്‌ളോറന്‍സിന് സമീപമുള്ള തീരത്താണ് അജ്ഞാത ജീവി കരക്കടിഞ്ഞത്. ഈ ജീവി ഏതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിദഗ്ധര്‍ ആരംഭിച്ചു കഴിഞ്ഞു. ബുധനാഴ്ചയായിരുന്നു സംഭവം എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശവാസിയായ അഡോണി ടെഗ്നര്‍ ആണ് ഈ ജീവിയെ ആദ്യം കണ്ടത്. അതുവഴി ഇരുചക്രവാഹനം ഓടിച്ച്‌ പോകുകയായിരുന്നു അഡോണി. അപ്പോഴാണ് ഭീമാകാരമായ എന്തോ ഒന്ന് കരയ്‌ക്ക് അടിഞ്ഞതായി കണ്ടത്. ഉടനെ പ്രദേശവാസികളെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു. ജീവിയുടെ […]

‘പരസ്യം പതിക്കുന്നതിലൂടെ കെഎസ്‌ആര്‍ടിസിക്ക് വര്‍ഷം 1.80 കോടി രൂപ ലഭിച്ചു’; കോടതി ഉത്തരവ് നടപ്പാക്കുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളുടെ ബസുകളിലും പരസ്യം പതിക്കാറുണ്ട്. പരസ്യയിനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് വര്‍ഷം ഒരു കോടി 80 ലക്ഷം രൂപ ലഭിച്ചിരുന്നെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് വരുമാന നഷ്ടമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. (minister antony raju response on advertisement on ksrtc buses) ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് […]

കൊല്ലത്ത് മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു; മകള്‍ അറസ്റ്റില്‍

കൊല്ലം കരിങ്ങന്നൂരില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. കേസില്‍ വീട്ടമ്മയുടെ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂര്‍ ആലുംമൂട്ടില്‍ സ്വദേശിനി സൗമ്യയെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ( kollam woman murder daughter arrested ) വെളിനല്ലൂര്‍ കരിങ്ങന്നൂര്‍ ആലുംമൂട്ടില്‍ സ്വദേശിനിയായ സുജാതയുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിനു സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് […]

പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രം; ആണവായുധങ്ങളില്‍ ഒരുറപ്പുമില്ല: ജോ ബൈഡന്‍

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രങ്ങളില്‍ ഒന്നാണ് പാകിസ്ഥാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒരു ഉറപ്പും ഇല്ലാതെയാണ് അവരുടെ പക്കല്‍ ആണവായുധങ്ങള്‍ ഉള്ളതെന്ന് ബൈഡന്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലാണ് ബൈഡന്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്ന്, റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം പരാമര്‍ശിച്ച്‌ ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ ആക്രമണം ലോകരാജ്യങ്ങളില്‍ പ്രത്യാഘാതം ഉണ്ടാക്കും. യുഎസിന് മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിലും അതു മാറ്റമുണ്ടാക്കുമെന്ന് ബൈഡന്‍ പറഞ്ഞു. ബരാക് ഒബാമയുടെ കാലത്ത് ചൈനീസ് […]

സ്വര്‍ണ വില: ആറ് ദിവസം കൊണ്ട് ഇടിഞ്ഞത് 1320 രൂപ; ഇന്ന് രാവിലെ കുറഞ്ഞു, ഉച്ചക്ക് കൂടി

കൊച്ചി: സ്വര്‍ണവിലയില്‍ ആറ് ദിവസം കൊണ്ട് ഇടിഞ്ഞത് 1320 രൂപ. ഇന്ന് രാവി​ലെ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചക്ക് 200 രൂപ കൂടി. എങ്കിലും ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വര്‍ണവില. രാവിലെ 9.20ന് പവന് 440 രൂപ കുറഞ്ഞ് 36,960 രൂപയായിരുന്നു. ഗ്രാമിന് 55 കുറഞ്ഞ് 4620 രൂപയുമായി. എന്നാല്‍, ഉച്ചക്ക് 12.30ന് പവന് 200 രൂപയും ഗ്രാമിന് 25രൂപയും കൂടി. ഇതോടെ, പവന് 37,160 രൂപയും ഗ്രാമിന് 4645 […]