‘പരസ്യം പതിക്കുന്നതിലൂടെ കെഎസ്‌ആര്‍ടിസിക്ക് വര്‍ഷം 1.80 കോടി രൂപ ലഭിച്ചു’; കോടതി ഉത്തരവ് നടപ്പാക്കുന്നത് വരുമാനനഷ്ടമുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു.

ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയ ശേഷം നിയമവശം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളുടെ ബസുകളിലും പരസ്യം പതിക്കാറുണ്ട്. പരസ്യയിനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് വര്‍ഷം ഒരു കോടി 80 ലക്ഷം രൂപ ലഭിച്ചിരുന്നെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് വരുമാന നഷ്ടമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. (minister antony raju response on advertisement on ksrtc buses)

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് നടപ്പിലാക്കുന്നതില്‍ സാവകാശം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാരെന്നാണ് ആന്റണി രാജു വ്യക്തമാക്കുന്നത്. നിയമപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആശങ്കയുണ്ടാകേണ്ട കാര്യമില്ല. നിയമ ലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബസ് ഉടമകളെ വേട്ടയാടുന്നു എന്ന പരാതിയില്‍ വസ്തുതയില്ല. ഇരുചക്രവാഹനങ്ങളുടെ കാര്യത്തിലും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്നാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്‌ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞു.

prp

Leave a Reply

*