പിതാവിനെ കൊന്നവരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുലിന് നന്ദി: നളിനി

ന്യൂഡല്‍ഹി: പിതാവിനെ കൊന്നവരോട് ക്ഷമിച്ചതിനും മോചനത്തെ എതിര്‍ക്കാതിരുന്നതിനും രാഹുല്‍ ഗാന്ധിയോട് നന്ദി അറിയിച്ച് രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരന്‍. ഒരു മാധ്യമം നളിനിയുമായി കത്തിലൂടെ നടത്തിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്‍റെ തീരുമാനത്തെ ശരി വെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു നളിനി. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയ്ക്കാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതോടെ കഴിഞ്ഞ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, […]

തന്നെ മനൂപ്പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയം: ഹനാന്‍

കൊച്ചി: തന്നെ മന:പൂര്‍വ്വം അപകടത്തില്‍പ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായി കാറപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാന്‍. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന പല കാര്യങ്ങളും തമ്മില്‍ പൊരുത്തമില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസിനെ അറിയിക്കുമെന്നാണ് ഹനാന്‍ പറയുന്നത്. അപകടം നടന്നതിന് തൊട്ടു പിന്നാലെ ഒരു ഓണ്‍ലൈന്‍ മാധ്യമം അവിടേക്ക് പറന്നെത്തി. ഞാനതിന്‍റെ പേരു പോലും കേട്ടിട്ടില്ലായിരുന്നു, എക്സ്ക്ലൂസിവാണെന്ന് പറഞ്ഞ് അപകടത്തില്‍ വേദനകൊണ്ട് കിടക്കുന്ന എന്‍റെ വീഡിയോ എടുത്തു. ആരാണ് അവരെ വിവരം അറിയിച്ചതെന്ന് പോലും അറിയില്ല. ഇത്ര വേഗം അവരെങ്ങനെ അപകടം നടന്ന […]

ട്വിറ്ററില്‍ സോണാലി ബേന്ദ്രയുടെ മരണവാര്‍ത്തയെഴുതിയ ബിജെപി എംഎല്‍എ വിവാദത്തില്‍

മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ ഞാന്‍ സഹായിക്കാം എന്ന് പ്രസ്താവന നടത്തിയ മഹാരാഷ്ട്ര എംഎല്‍എ റാം കദം വീണ്ടും വിവാദത്തില്‍. ക്യാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടി സോണാലി ബേന്ദ്രയുടെ മരണവാര്‍ത്ത ട്വീറ്റ് ചെയ്താണ് ഇത്തവണ ബിജെപി എംഎല്‍എ വെട്ടിലായത്. അമേരിക്കയില്‍ വച്ച് സോണാലി ബേന്ദ്ര മരിച്ചുവെന്നായിരുന്നു മറാത്തിയില്‍ എംഎല്‍എയുടെ ട്വീറ്റ്. ഇതോടെ സിനിമാ സംഘടനയായ മറാത്തി ദിവയും ബോളിവുഡും സോണാലിയുടെ വേര്‍പാടില്‍ അനുശോചനവും രേഖപ്പെടുത്തി. പിന്നീടാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ എംഎല്‍എയുടെ പേജില്‍ […]

സര്‍ക്കാരും സഭയും കൈവിട്ടു; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ സമരമുഖത്ത്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ സര്‍ക്കാരും സഭയും തങ്ങളെ കൈവിട്ടെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍.  ഇരയായ കന്യാസ്ത്രീയോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ വെളിപ്പെടുത്തി. നീതി നിഷേധിക്കപ്പെടുന്നതിനാല്‍ തങ്ങള്‍ സമരത്തിനിറങ്ങുകയാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകളും കുടുംബാംഗങ്ങളും ധര്‍ണ നടത്തും. കന്യാസ്ത്രീകളുടെ വിലാപം സഭയും അധികാരികളും കേള്‍ക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് ആവശ്യപ്പെട്ടു. അതേസമയം, ജലന്തര്‍ ബിഷപ്പിനെതിരായ പീഡനകേസില്‍ പൊലീസിന്‍റെ രണ്ടാംഘട്ട അന്വേഷണം പൂര്‍ത്തിയായി. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെയും […]

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്

തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് ആകെ വര്‍ധിച്ചത്. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇന്ധന വില കൂടാന്‍ കാരണമാകുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഒരു ലിറ്റര്‍ […]

പി.കെ ശശിക്കെതിരായ പരാതിയില്‍ നേരത്തെ ഇടപെട്ടെന്ന് സിപിഐഎം

തിരുവനന്തപുരം: ലൈംഗിക ആരോപണവിധേയനായ പി. കെ ശശി എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഐഎം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടിയുണ്ടാകും. ആരോപണവിധേയരെ എഴുന്നള്ളിച്ച് പൂമാലയിടുന്ന രീതിയല്ല സിപിഐഎമ്മിന്‍റെത്. പാര്‍ട്ടിയുടെ ഭരണഘടനയ്ക്കും അന്തസിനും അനുസരിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും പാര്‍ട്ടി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത് ഓഗസ്റ്റ് 14നാണ്. പെണ്‍കുട്ടിയെ കോടിയേരി നേരിട്ട് വിളിച്ച് വിശദീകരണം കേട്ടു. പി. കെ ശശിയേയും എകെജി സെന്‍ററില്‍ വിളിച്ച് വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കേന്ദ്രനേതൃത്വം പറഞ്ഞിട്ടല്ല അന്വേഷണമെന്നും സിപിഐഎം […]

പ്രേക്ഷകരെ കൈയ്യിലെടുത്ത് തീവണ്ടി ഓടിത്തുടങ്ങി

ഒടുവില്‍ തീവണ്ടി ഓടിത്തുടങ്ങി. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളില്‍ എത്തി. നീണ്ട് നീണ്ട് ഗണപതിയുടെ കല്യാണം പോലെ ആകുമോയെന്ന് ആരാധകര്‍ ഭയന്ന ചിത്രമായിരുന്നു തീവണ്ടി. അല്ലെങ്കിലും തീവണ്ടി എന്നാ കറക്‌ട് സമയത്ത് ഓടിയിട്ടുള്ളതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ചിത്രത്തിന്‍റെ റിലീസിംഗ് പക്ഷേ എവിടെയും ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡിയിലൂടെയാണ് തീവണ്ടി മുന്നേറുന്നത്. പൂര്‍ണമായും ഒരു കഥാപാത്രമായി മാറാന്‍ തനിക്ക് കഴിയുമെന്ന് ടൊവിനോ തെളിയിച്ചിരിക്കുകയാണ്. യൂത്തന്മാര്‍ക്കിടയിലുള്ള പുകവലിയും […]

തീവണ്ടിയിലെ ഗാനം ഭാവാർദ്രമായി ആലപിക്കുന്ന തമിഴ് പെൺകൊടിയെ തേടി സോഷ്യൽ മീഡിയ

 ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ ‘ജീവാംശമായി താനേ നീയെന്നിൽ’ എന്ന് തുടങ്ങുന്ന ഗാനം ഒരു സംഗീതോപകരണത്തിന്‍റെയും സഹായമില്ലാതെ ഭാവാർദ്രമായി ആലപിക്കുന്ന ഒരു പെൺകുട്ടിയെ തേടിനടക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.   ട്രെൻഡിങ് കേരള എന്ന ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് പതിനാലായിരത്തിൽ അധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. വെറും 30 സെക്കൻഡുകൾ മാത്രമുള്ള ഈ വിഡിയോയിൽ പാടുന്നത് ഒരു തമിഴ് പെൺകുട്ടിയാണെന്നാണ് സൂചന. എന്തായാലും അസാധ്യമായി പാടുന്ന ഈ ഗായികയെ കണ്ടെത്താനുള്ള […]

‘കാപട്യമേ നിന്‍റെ പേരോ ബൃന്ദാ കാരാട്ട്’; കെ സുരേന്ദ്രന്‍

എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ ബൃന്ദ കാരാട്ടിനെതിരെ രൂക്ഷ വിമര്‍ശം ഇന്നയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍. കാപട്യമേ നിന്‍റെ പേരോ ബൃന്ദാ കാരാട്ട് എന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച്‌ എല്ലാമറിയുന്ന താങ്കള്‍ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്. എന്തുകൊണ്ടാണ് ആ പരാതിയില്‍ ഇത്രയും ദിവസം അടയിരുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ”കാപട്യമേ നിന്‍റെ പേരോ ബൃന്ദാ കാരാട്ട്. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോള്‍ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച്‌ എല്ലാമറിയുന്ന […]

ഫോട്ടോഷോപ്പ് വിവാദത്തില്‍ പെട്ട് ട്രംപ്‌

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്‍റെ ഡൊണാള്‍ഡ് ട്രംപും ഫോട്ടോഷോപ്പ് വിവാദത്തില്‍. ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ചിത്രങ്ങള്‍ പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്നു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ എഡിറ്റ് ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനാണ് ട്രംപ് ഇടപെട്ടതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. യാഥാര്‍ത്ഥ ചിത്രത്തിലെ ആളില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നാണ് ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 2009ല്‍ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാള്‍ കുറച്ചു ജനങ്ങളെ ചിത്രത്തില്‍ കണ്ടപ്പോള്‍, പ്രസിഡന്റായ ആദ്യദിവസം തന്നെ […]