‘എനക്ക് കല്യാണം കില്യാണം എതെപ്പറ്റിയും നീ പേസക്കൂടാത്’; സമൂഹമാധ്യമങ്ങളില്‍ തരംഗമായി വീഡിയോ

എന്നും മാറ്റത്തിന് വിധേയമാകുന്ന ഒരു മാധ്യമമാണ് സിനിമ. എന്നാല്‍ ഈ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട ഒരു ബ്ലാക്ക് ആന്‍റ് വെറ്റ് സിനിമയുടെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 1954 ല്‍ പുറത്തിറങ്ങിയ രത്ത കണ്ണീര്‍ എന്ന സിനിമയിലേതാണ് യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ ക്ലിപ്പ്. അക്കാലത്തെ സൂപ്പര്‍താരമായിരുന്ന എംആര്‍ രാധ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കൃഷ്ണന്‍-പഞ്ചു കൂട്ടുക്കെട്ടില്‍ ഒരുങ്ങിയതാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് വിദേശത്ത് നിന്നും നാട്ടിലെത്തിയ പരിഷ്‌കാരിയായി ഒരു മകനും പ്രായമായ അമ്മയുമാണ് […]

കാര്യവട്ടം ഏകദിനം; ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്‍റെ ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ . തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്‌. നവംബര്‍ ഒന്നിനാണ് ഏകദിന മത്സരം നടക്കുന്നത്. ആയിരം രൂപ ടിക്കറ്റ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. മത്സരത്തിന്‍റെ ലാഭത്തിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും കെസിഎ അറിയിച്ചു.

പാര്‍ട്ടി ‘അവള്‍ക്കൊപ്പം’ തന്നെ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും എ.കെ ബാലന്‍

പി.കെ.ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന വിവാദത്തില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. പരാതിക്കാരിയുടെ പരാതിയില്‍ കൃത്യമായ നടപടിയുണ്ടാകും. അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാമെന്നും ബാലന്‍ പറഞ്ഞു. ലൈംഗിക ആരോപണ പരാതിയില്‍ പരാതിക്കാരിയുടെ വിശ്വാസം കാക്കും. വിഷയം സംഘടനാപരമായി അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും മന്ത്രി പാലക്കാട് പറഞ്ഞു. നിയമന്ത്രി കൂടിയായ താന്‍ അന്വേഷണ കമ്മീഷന്റെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനാപരമായി അന്വേഷിക്കാണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. അതനുസരിച്ചാണ് പാര്‍ട്ടിയില്‍ പരാതി നല്‍കിയത്. ഇതില്‍ അതൃപ്തി തോന്നിയാല്‍ പരാതിക്കാരിക്ക് […]

12 തവണ പീഡിപ്പിക്കപ്പെട്ടിട്ടും 13ാം തവണ പരാതി നല്‍കിയത് എന്തുകൊണ്ട്: പി സി ജോര്‍ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ എംഎല്‍എ പി സി ജോര്‍ജ്. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പരാതി ഉണ്ടെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. പീഡനം നടന്ന ദിവസം തന്നെ കന്യാസ്ത്രീ കന്യകയല്ലാതായി. അവര്‍ക്ക് തിരുവസ്ത്രം ധരിക്കാനുള്ള യോഗ്യതയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കില്‍ ബിഷപ്പും ളോഹ ഊരണം. കേരള പൊലീസിന് വേറെ പണിയില്ലാത്തതു […]

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും: എം.എം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. പ്രളയം കാരണം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതായും മണി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി ഉത്പാദനത്തില്‍ 350 മെഗാവാട്ടിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവുണ്ടായി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

പ്രണയം വഴിമാറി ബിഗ് ബോസില്‍ കയ്യാങ്കളി

എഴുപത്തിനാലാം ദിവസത്തിലേക്ക് ബിഗ് ബോസ് കടക്കുമ്ബോള്‍ ആദ്യമായി ബിഗ് ഹൗസില്‍ കയ്യാങ്കളി. നേരത്തെ പല തര്‍ക്കങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നത്. നേരത്തെ സാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞ് തിരിച്ചുവന്ന ഹിമയായിരുന്നു ബിഗ് ഹൗസില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിസാര കാര്യങ്ങള്‍ക്ക് ഇരുവരും പലപ്പോഴും കൊമ്പ് കോര്‍ത്തിട്ടുണ്ടെങ്കിലും ഇത്രയും ഗൗരവമായ സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ല. സാബുവും ഹിമയും തമ്മില്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം വെല്ലുവിളിയും പരിഹാസവും പതിവായിരുന്നു. നേരത്തെ ഒരു വലിയ വഴക്കിനൊടുവില്‍ […]

കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ രാജുവിന്‍റെ ഒരു കൈ സഹായം

കേരളത്തിന് കരുത്ത് പകരുകയാണ്. ജലംകൊണ്ട് മുറിവേറ്റ നാടിനെ ആശ്വസിപ്പിക്കുകയാണ്. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ കയ്യിലുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതില്‍ ആര്‍ക്കും വൈമുഖ്യമില്ല. അത്തരത്തിലൊരു മനുഷ്യന്‍റെ അയ്യായിരം രൂപയെ കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ്. “കാലുകൾ തളർന്നു പോയെങ്കിലും രാജുവിന്‍റെ തളരാത്ത മനസ് നവകേരള സൃഷ്ടിക്ക് ആവേശം പകരുന്നതാണ്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന രാജു തന്‍റെ തുച്ഛവരുമാനത്തിൽ നിന്നും സ്വരൂപിച്ച അയ്യായിരം രൂപയാണ് ഇന്ന് […]

ഉത്തരവ് ലംഘിച്ച്‌ അര്‍ണാബ് ഗോസ്വാമി; മാപ്പ് പറഞ്ഞില്ല

ന്യൂഡല്‍ഹി: ജിഗ്നേഷ് മേവാനി എം എല്‍ എയുടെ റാലിയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകനായ എ സിംഗിനെയും ഭാര്യ പ്രതിഷ്ഠ സിംഗിനെയും അവഹേളിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്നുള്ള എന്‍ ബി എസ് എയുടെ ഉത്തരവ് റിപ്ലബിക്ക് ടിവി അവതാരകന്‍ അര്‍ണാബ് ഗോസ്വാമി ലംഘിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ചാനലിന് മാപ്പ് പറയാന്‍ നിര്‍ദേശം നല്‍കിയത്. സെപ്റ്റംബര്‍ 7ന് ഒമ്പത് മണി ചര്‍ച്ചയ്ക്ക് മുമ്ബായി സ്‌ക്രീനില്‍ വലിയ അക്ഷരങ്ങളില്‍ മാപ്പ് പ്രദര്‍ശിപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ […]

അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച്‌ കൊലപ്പെടുത്തി; പത്തൊന്‍പതുകാരന് വധശിക്ഷ

നാഗോണ്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് തീവച്ച്‌ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ. മാര്‍ച്ച്‌ 23ന് അസാമിലെ ദനിയാഭേടി ലാലുങ് ഗാവിലെ വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെയാണ് ഒരു സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം തീ വച്ചു കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്നു തന്നെ മരണപ്പെടുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയായ പത്തൊന്‍പതുകാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ മുഖ്യപ്രതിയായ സക്കീര്‍ ഹുസൈനു ജീവപര്യന്തം ശിക്ഷയും വിധിച്ചിട്ടുണ്ട്. നഗോണ്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതിയാണു […]

സൗജന്യ റേഷന്‍ രണ്ടുമാസം കൂടി അനുവദിച്ചേക്കും

തിരുവനന്തപുരം:  പ്രളയബാധിതര്‍ക്ക് രണ്ട് മാസംകൂടി സൗജന്യറേഷന്‍ അനുവദിച്ചേക്കും. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച ഉണ്ടാകും. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍കൂടി സൗജന്യ റേഷന്‍ നല്‍കാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് 89,540 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഇതില്‍ 30,000ത്തോളം കഴിഞ്ഞമാസം വിതരണം ചെയ്തു. ബാക്കിയുള്ളവ രണ്ടുമാസങ്ങളിലായി വിതരണം ചെയ്യാമെന്നാണ് ഭക്ഷ്യവകുപ്പ് കരുതുന്നത്. പ്രളയം കണക്കിലെടുത്ത് കേന്ദ്രം 12,000 കിലോ ലിറ്റര്‍ മണ്ണെണ്ണയും അനുവദിച്ചിരുന്നു. എന്നാല്‍ വന്‍ തോതില്‍ നിരക്കുവര്‍ധിപ്പിച്ചാണ് മണ്ണെണ്ണ അനുവദിച്ചത്.