തീവണ്ടിയിലെ ഗാനം ഭാവാർദ്രമായി ആലപിക്കുന്ന തമിഴ് പെൺകൊടിയെ തേടി സോഷ്യൽ മീഡിയ

 ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ ‘ജീവാംശമായി താനേ നീയെന്നിൽ’ എന്ന് തുടങ്ങുന്ന ഗാനം ഒരു സംഗീതോപകരണത്തിന്‍റെയും സഹായമില്ലാതെ ഭാവാർദ്രമായി ആലപിക്കുന്ന ഒരു പെൺകുട്ടിയെ തേടിനടക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

  ട്രെൻഡിങ് കേരള എന്ന ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് പതിനാലായിരത്തിൽ അധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. വെറും 30 സെക്കൻഡുകൾ മാത്രമുള്ള ഈ വിഡിയോയിൽ പാടുന്നത് ഒരു തമിഴ് പെൺകുട്ടിയാണെന്നാണ് സൂചന. എന്തായാലും അസാധ്യമായി പാടുന്ന ഈ ഗായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യൽ ലോകം.

ഒന്നും പറയാനില്ല പൊളിച്ചു പെങ്ങളെ… ! തമിഴ് കുട്ടി ആട്ടോ !! കിടിലൻ… വോയിസ്‌…. ! സപ്പോർട്ട് ഉണ്ടാകുമല്ലോ നിങ്ങളുടെ?

Posted by Trending Kerala on Thursday, September 6, 2018

Related posts

Leave a Reply

*