പി.കെ ശശിക്കെതിരായ പരാതിയില്‍ നേരത്തെ ഇടപെട്ടെന്ന് സിപിഐഎം

തിരുവനന്തപുരം: ലൈംഗിക ആരോപണവിധേയനായ പി. കെ ശശി എംഎല്‍എയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഐഎം. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ നടപടിയുണ്ടാകും.

ആരോപണവിധേയരെ എഴുന്നള്ളിച്ച് പൂമാലയിടുന്ന രീതിയല്ല സിപിഐഎമ്മിന്‍റെത്. പാര്‍ട്ടിയുടെ ഭരണഘടനയ്ക്കും അന്തസിനും അനുസരിച്ചുള്ള തീരുമാനം ഉണ്ടാകുമെന്നും പാര്‍ട്ടി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത് ഓഗസ്റ്റ് 14നാണ്. പെണ്‍കുട്ടിയെ കോടിയേരി നേരിട്ട് വിളിച്ച് വിശദീകരണം കേട്ടു. പി. കെ ശശിയേയും എകെജി സെന്‍ററില്‍ വിളിച്ച് വിശദീകരണം തേടിയിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കേന്ദ്രനേതൃത്വം പറഞ്ഞിട്ടല്ല അന്വേഷണമെന്നും സിപിഐഎം പറഞ്ഞു.

prp

Related posts

Leave a Reply

*