പി കെ ശശിയെ വെള്ള പൂശി റിപ്പോര്‍ട്ട്; പരാതിക്കാരിയുടെ വാദങ്ങള്‍ തള്ളി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിയെ വെള്ള പൂശി സി പി എം റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന്‍ തള്ളി. ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വളണ്ടിയര്‍മാരെ സജ്ജമാക്കാനാണ്. ഓഫീസിലേക്ക് വിളിപ്പിച്ചത് വളണ്ടിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ഇതില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നു. പി.കെ.ശശി മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച്‌ യുവതിയോട് […]

ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ല കമ്മീഷന്‍റെ തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു: പി.കെ.ശശി

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഏത് നിലപാടും ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് പി. കെ ശശി എംഎല്‍എ. സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നുവെന്നും തനിക്കെതിരെയുള്ള അച്ചടക്കനടപടിയില്‍ പൂര്‍ണ്ണമായും വിധേയനാകുമെന്നും ശശി വ്യക്തമാക്കി. തന്‍റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പി. കെ. ശശി പറഞ്ഞു. തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഭാഗീതയെ കുറിച്ച്‌ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടില്ല എന്നാല്‍ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടാവും. തന്‍റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചതാണ്. […]

പി കെ ശശിക്ക്‌ സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സിപിഎം സംസ്ഥാനസെക്രട്ടേറിയേറ്റും സംസ്ഥാനസമിതിയുമാണ് തീരുമാനമെടുത്തത്.  ഡിവൈഎഫ്ഐ വനിതാ നേതാവാണ് പി.കെ.ശശിയ്ക്കെതിരെ പീഡനപരാതി നേരിട്ട് കേന്ദ്രനേതൃത്വത്തിന് നൽകിയത്. ആരോപണം ഉയര്‍ന്ന ശേഷം പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു പി.കെ ശശി.ശശി സംസ്ഥാനസമിതിയ്ക്ക് നൽകിയ വിശദീകരണം കൂടി പരിശോധിച്ച ശേഷമാണ് നടപടിയിൽ തീരുമാനമായത്. പി.കെ ശശി പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ശശിയ്ക്കെതിരെ […]

പീഡന പരാതി; പികെ ശശിയ്ക്കെതിരെ ഇന്ന് നടപടി

തിരുവനന്തപുരം: പീഡന പരാതിയില്‍ പികെ ശശിക്കെതിരെ സി പി എം ഇന്ന് നടപടി എടുക്കും .ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി പി എം സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഗൂഢാലോചനയുണ്ടെന്ന പി. കെ ശശിയുടെ പരാതിയിലും നടപടിയുണ്ടായേക്കും. പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി കമ്മീഷന്‍. ശശിക്കും 2 ജില്ല കമ്മിറ്റിയംഗങ്ങള്‍ക്കുമെതിരെ നടപടി ശുപാര്‍ശയുള്ള റിപ്പോര്‍ട്ടാണ് ഇന്ന് […]

രണ്ട് ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗിക വിവാദം, ശബരിമല സ്ത്രീപ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്‍റെ പരാതിയില്‍ പി കെ ശശിക്കെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നേതൃയോഗം ചര്‍ച്ച ചെയ്യും. ശശിക്കെതിരെയുള്ള അച്ചടക്ക നടപടിയും നേതൃയോഗം കൈക്കൊള്ളുമെന്നാണ് സൂചന. വനിതാ നേതാവിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലെന്നാണ് സൂചന. പി.കെ. ശ്രീമതി, എ.കെ. ബാലന്‍ എന്നിവര്‍ ഉള്‍പ്പെട്ട […]

പീഡന പരാതിയില്‍ പി.കെ. ശശിക്കെതിരെ നടപടി

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പാര്‍ട്ടി നടപടി എടുക്കുമെന്ന് ഉറപ്പായി.  പരാതിയില്‍ പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ നടക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. കൂടാതെ ഗൂഢാലോചനയുണ്ടെന്ന പി.കെ. ശശിയുടെ പരാതിയിലും നടപടിയെടുക്കും. പാര്‍ട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മീഷനാണ് നാളെ റിപ്പോര്‍ട്ട് യോഗത്തിൽ സമര്‍പ്പിക്കുക.  ഡിവൈഎഫ്ഐ പാലക്കാട് ജില്ലാക്കമ്മിറ്റിയിലെ അംഗമായ യുവതിയാണ് പി കെ ശശിയ്ക്കെതിരെ പാര്‍ട്ടിയിൽ പരാതി നല്‍കിയത്. പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളായ പി കെ ശ്രീമതിയും […]

പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്. തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടിയ്ക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാകില്ല. ശശിക്കെതിരേ പെണ്‍കുട്ടിയോ ബന്ധുക്കളോ പോലീസില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയെ നേരിട്ടു കണ്ടിട്ടു ചോദിച്ചിട്ടും പരാതി നല്‍കിയില്ലയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശശിക്കെതിരേ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും പോലീസ് വ്യക്തമാക്കുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ നിലവില്‍ സിപിഎമ്മിന്‍റെ പ്രത്യേക കമ്മീഷനാണ് അന്വേഷണം […]

പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ ശ്രമം

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ അന്വേഷണക്കമ്മീഷന്‍ അംഗമായ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍ ശ്രമിക്കുന്നതായി ആരോപണം. പൊതുസമൂഹത്തില്‍ എം.എല്‍.എ.യ്ക്ക് ഇപ്പോള്‍ത്തന്നെ വേണ്ട ശിക്ഷകിട്ടിയെന്നും അതുകൊണ്ട് പാര്‍ട്ടിതലത്തില്‍ കടുത്തനടപടി വേണ്ടാത്ത തലത്തിലേക്ക് മൊഴിയില്‍ ചില മാറ്റംവരുത്തണമെന്നുമാണ് ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം യുവതി അംഗീകരിച്ചില്ലെന്നാണ് സൂചന. അതിനിടെ, വിഷയത്തില്‍ നാലുപേരുടെ മൊഴി പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷന്‍ ഇന്ന് എടുക്കുമെന്ന് സൂചനയുണ്ട്. 15നാണ് ഉന്ന ഉദ്യോഗസ്ഥന്‍ യുവതിയെ കണ്ടത്. പാര്‍ട്ടിയില്‍ […]

പി.കെ. ശശിയ്‌ക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

കൊച്ചി: ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ.ശശി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി. സിപിഎം നിശ്ചയിച്ച അന്വേഷണ കമീഷന്‍ അംഗം പി.കെ. ശ്രീമതിക്ക് നല്‍കിയ മൊഴിയിലാണ് പരാതിക്കാരി ഇക്കാര്യം ആവര്‍ത്തിച്ചത്. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് ഉടന്‍ കൈമാറുമെന്നാണ് സൂചന. ഫോണ്‍ വഴിയാണ് ശ്രീമതി പരാതിക്കാരിയുടെ മൊഴിയെടുത്തത്. മന്ത്രി എ.കെ ബാലനാണ് പി.കെ ശശിയുടെ മൊഴി എടുത്തതെന്നാണ് വിവരം. ഈ മാസം 25ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ […]

പാര്‍ട്ടി ‘അവള്‍ക്കൊപ്പം’ തന്നെ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും എ.കെ ബാലന്‍

പി.കെ.ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന വിവാദത്തില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. പരാതിക്കാരിയുടെ പരാതിയില്‍ കൃത്യമായ നടപടിയുണ്ടാകും. അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടാമെന്നും ബാലന്‍ പറഞ്ഞു. ലൈംഗിക ആരോപണ പരാതിയില്‍ പരാതിക്കാരിയുടെ വിശ്വാസം കാക്കും. വിഷയം സംഘടനാപരമായി അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും മന്ത്രി പാലക്കാട് പറഞ്ഞു. നിയമന്ത്രി കൂടിയായ താന്‍ അന്വേഷണ കമ്മീഷന്റെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടനാപരമായി അന്വേഷിക്കാണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആവശ്യം. അതനുസരിച്ചാണ് പാര്‍ട്ടിയില്‍ പരാതി നല്‍കിയത്. ഇതില്‍ അതൃപ്തി തോന്നിയാല്‍ പരാതിക്കാരിക്ക് […]