പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ്. തൃശൂര്‍ റേഞ്ച് ഐജി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പെണ്‍കുട്ടിയ്ക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാകില്ല. ശശിക്കെതിരേ പെണ്‍കുട്ടിയോ ബന്ധുക്കളോ പോലീസില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയെ നേരിട്ടു കണ്ടിട്ടു ചോദിച്ചിട്ടും പരാതി നല്‍കിയില്ലയെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശശിക്കെതിരേ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും പോലീസ് വ്യക്തമാക്കുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ നിലവില്‍ സിപിഎമ്മിന്‍റെ പ്രത്യേക കമ്മീഷനാണ് അന്വേഷണം നടത്തുന്നത്.

prp

Related posts

Leave a Reply

*