ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ല കമ്മീഷന്‍റെ തീരുമാനം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു: പി.കെ.ശശി

തിരുവനന്തപുരം: പാര്‍ട്ടിയുടെ ഏത് നിലപാടും ഇരു കൈയും നീട്ടി സ്വീകരിക്കുമെന്ന് പി. കെ ശശി എംഎല്‍എ. സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നുവെന്നും തനിക്കെതിരെയുള്ള അച്ചടക്കനടപടിയില്‍ പൂര്‍ണ്ണമായും വിധേയനാകുമെന്നും ശശി വ്യക്തമാക്കി.

തന്‍റെ പ്രവര്‍ത്തനത്തിലോ ശൈലിയിലോ ഏതെങ്കിലും തരത്തിലുള്ള തെറ്റ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിപൂര്‍ണമായി അംഗീകരിക്കുമെന്നും ഒരു കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും പി. കെ. ശശി പറഞ്ഞു. തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഭാഗീതയെ കുറിച്ച്‌ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടില്ല എന്നാല്‍ പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടാവും. തന്‍റെ ജീവിതം പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ചതാണ്. ജീവിത കാലം മുഴുവന്‍ കമ്മ്യൂണിസ്റ്റായി തുടരുകയും ചെയ്യും- പി. കെ. ശശി പറഞ്ഞു

അതേസമയം പികെ ശശി എംഎല്‍എ ഉന്നയിച്ച ഗൂഢാലോചനാപരാതിയില്‍ അന്വേഷണത്തിന് സാധ്യതയുണ്ട്. പ്രത്യേക കമ്മീഷനെ നിയോഗിക്കാനാണ് ആലോചന.

prp

Related posts

Leave a Reply

*