‘വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ’; തോമസ്‌ ചാണ്ടിക്കെതിരെ ജി.സുധാകരന്‍

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ  രൂക്ഷ പരാമര്‍ശവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. വിഴുപ്പ് വഴിയില്‍ കളയാന്‍ പറ്റുമോ, അലക്കുന്നതു വരെ ചുമക്കാനല്ലേ പറ്റൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി സ്ഥാനം രാജിവെക്കാന്‍ തോമസ് ചാണ്ടി മടികാണിക്കുന്ന സാഹചര്യത്തിലാണ് സുധാകരന്‍ ഇങ്ങനെ പറഞ്ഞത്.        സര്‍ക്കാറി​നെതി​രെ തോമസ്​ ചാണ്ടി കോടതിയെ സമീപിച്ചത്​ ബൂര്‍ഷ്വാ രാഷ്​ട്രീയത്തി​​െന്‍റ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ്‌ ചാണ്ടിക്ക് വേണ്ടി ഹാജരാവരുതെന്ന് തന്‍ഖയോട് ഹസ്സന്‍റെ നിര്‍ദേശം

കൊച്ചി: ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കായി ഹാജരാകരുതെന്ന് കോണ്‍ഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തന്‍ഖയോട് എം.എം ഹസ്സന്‍. അദ്ദേഹത്തെ ഫോണില്‍ വിളിച്ചാണ് കോടതിയില്‍ ഹാജരാകരുതെന്ന് ഹസ്സന്‍ പറഞ്ഞത്. അതേസമയം ഹോട്ടലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി ഇറങ്ങിയപ്പോള്‍ തന്‍ഖയ്ക്ക്  നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. തന്‍ഖ‍യെ കരിങ്കൊടി കാണിച്ചവരെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.  

ഗുരുവായൂരിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 3 പേര്‍ പിടിയില്‍

ഗുരുവായൂര്‍:  ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ ആനന്ദ് കൊല്ലപ്പെട്ട    സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പുലര്‍ച്ചെ ഗുരുവായൂരില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഫായിസ്, കൊല്ലപ്പെട്ട ഫാസിലിന്‍റെ  സഹോദരന്‍ കൂടിയാണ്. ഫായിസിന്‍റെ  കാറിലെത്തിയാണ് അക്രമിസംഘം ആനന്ദിനെ കൊലപ്പെടുത്തിയത്. പിന്നീട് കാര്‍ ഉപേക്ഷിച്ച പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നു ഗുരുവായൂരിലുള്ള ബന്ധു വീടുകളില്‍ പ്രതികള്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. 2013ല്‍ സി.പി.എം പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ […]

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി. സദാശിവം മടക്കി. ബോര്‍ഡ് അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷത്തില്‍നിന്നു രണ്ടു വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സാണ് ഗവര്‍ണര്‍ മടക്കിയത്. ബോര്‍ഡ് പ്രസിഡന്‍റായ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ കാലാവധി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു നടപടി. ദേവസ്വം നിയമവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയാണ് ഓര്‍ഡിനന്‍സ് ഒപ്പിടാതെ ഗവര്‍ണര്‍ മടക്കിയത്. ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിനു നിയമ സാധുത ഉണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു. ബോര്‍ഡിന്‍റെ കാലാവധി വെട്ടിച്ചുരുക്കിയ ഓര്‍ഡിന്‍സ് ഇറക്കുന്നതിനു ഗവര്‍ണറോട് ശിപാര്‍ശ […]

ശബരിമല അയ്യപ്പനെ തൊഴുത് കണ്ണന്താനം; ഈ തീര്‍ത്ഥാടന കാലം പ്ലാസ്റ്റിക് വിമുക്തമാക്കും. VIDEO

പത്തനംതിട്ട: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശനം നടത്തി. അമൃതാനന്ദമയീ മഠത്തിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കണ്ണന്താനം, 36 വര്‍ഷം മുന്‍പ് ശബരിമലയില്‍ എത്തിയതിന്‍റെ ഓര്‍മ്മകളും പങ്കുവെച്ചു. ശബരിമലയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് 106 കോടി രൂപയുടെ ‘സുഖദര്‍ശനം’ പദ്ധതിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ ധാരാളം മാറ്റങ്ങളുണ്ടായിട്ടുണ്ട്, ഇനിയും വേണ്ടത് ചെയ്യുക എന്നതാണ് സര്‍ക്കാരുകളുടേയും ദേവസ്വം ബോര്‍ഡിന്‍റെയും ലക്ഷ്യം. കൂടാതെ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്ന സംസ്കാരം ഉണ്ടാകണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. പരിസ്ഥിതി പ്രാധാന്യമുള്ള ശബരിമലയില്‍ പ്ലാസ്റ്റിക് കുന്നുകൂടുന്നത് […]

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരിയില്‍ നിന്നും വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കി യാത്രക്കാരന്‍. തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസാണ് കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയത്. സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുകയാണെന്ന് ക്ലിന്‍സ് പറഞ്ഞതായി എയര്‍ഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു. നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.

ഗൗരിയുടെ മരണം; അധ്യാപികമാര്‍ക്ക് മുന്‍‌കൂര്‍ ജാമ്യം

കൊച്ചി: സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍നിന്നു ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കൊല്ലം ട്രിനിറ്റി സ്കൂളിലെ അധ്യാപികമാര്‍ക്ക് ഹൈക്കോടതിയുടെ മൂന്‍കൂര്‍ ജാമ്യം.  17ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണമെന്നും 18,19,20 തീയ്യതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ മാസമാണ് ട്രിനിറ്റി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഹ ജീവനൊടുക്കിയത്. സംഭവത്തില്‍ സ്കൂളിലെ അധ്യാപികമാര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അധ്യാപികമാരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്ന് ബന്ധുകള്‍ ആരോപിച്ചിരുന്നു. ആത്മഹത്യ ചെയ്ത ഗൗരിയോട് ഈ […]

വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

താമരശേരി: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെയാണ് കക്കാടന്‍ പൊയിലില്‍വച്ച്‌ താമരശ്ശേരി എസ്.ഐ സായൂജ്കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 12-ാം തിയതിയാണ് സംഭവം. വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ പെണ്‍കുട്ടിക്ക് ഇയാളുടെ വീട്ടില്‍ നിന്ന് ചായയും നല്‍കിയാണ് യാത്രയാക്കിയത്. ഇതിനു ശേഷം ഇയാള്‍ യുവതിയുടെ പിന്നാലെ കൂടുകയായിരുന്നു. വേറെ വീടു കാണിച്ചു തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞിടത്തു വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ശാരീകമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. താമരശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് […]

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ മരിച്ച സംഭവം; തൃശൂരില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ  നെന്മിനി സ്വദേശി ആനന്ദ് വെട്ടേറ്റു  മരിച്ച സംഭവത്തില്‍ തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ എസ് കൌശിഗന്‍ നിരോധനാജ്ഞ  പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി എന്നീ സ്റ്റേഷന്‍ പരിധിയില്‍ ഇന്നും നാളെയുമാണ് നിരോധനാജ്ഞ. നാല് വര്‍ഷം മുന്‍പ് സിപിഐഎം പ്രവര്‍ത്തകന്‍ ഫാസിലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ആനന്ദ്. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയതായിരുന്നു.  ഇന്നലെ ഉച്ചയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനന്ദിനെ കാറില്‍ എത്തിയ സംഘം ഇടിച്ച്‌ വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ […]

തോമസ്‌ ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് സൂചന നല്‍കി എന്‍സിപി

കൊച്ചി: ഭൂ​​​മികൈ​​​യേ​​​റ്റ ആ​​​രോ​​​പ​​​ണം നേ​​​രി​​​ടു​​​ന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി എന്‍സിപി. തോമസ് ചാണ്ടി നാളെ രാജിവെക്കില്ലെന്നും രാജിക്കാര്യം നാളെ നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ല. കമ്പനിക്കെതിരായാണ് ആരോപണമുണ്ടായതെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ചൊവ്വാഴ്ച ചേരുന്നത്. സംഘടനാപരമായ കാര്യങ്ങള്‍ മാത്രമായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നും അദ്ദേഹം […]