നെന്മാറ: വൃദ്ധയുടെ മൃതദേഹം വയറില്‍ രണ്ട് കത്തികള്‍ കുത്തിക്കയറ്റിയനിലയില്‍ കിണറ്റില്‍ കണ്ടെത്തി. വല്ലങ്ങി ബൈപ്പാസ് റോഡില്‍ പരേതനായ മാണിക്കന്‍ചെട്ടിയാരുടെ ഭാര്യ മാരിയമ്മയെയാണ് അര്‍ധനഗ്നമാക്കപ്പെട്ട നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കുശേഷമാണ് സംഭവമെന്ന് കരുതുന്നു. ഈസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മകന്‍ ബാലസുബ്രഹ്മണ്യനും ഭാര്യ ശെല്‍വിയും ക്ഷേത്രത്തില്‍ പോയിരിക്കുകയായിരുന്നു. വീടിന്‍റെ മുന്‍വാതില്‍ പൂട്ടിയെങ്കിലും പിന്‍വാതില്‍ പൂട്ടാതെയായിരുന്നു ഇവര്‍ പോയത്. ഇവരുടെ മകന്‍ വിഘ്നേഷ് പുറത്തുനിന്നെത്തിയപ്പോഴാണ് മാരിയമ്മയെ കാണാനില്ലെന്ന വിവരമറിയുന്നത്. കുട്ടി വിവരം നല്‍കിയതനുസരിച്ച് ബാലസുബ്രഹ്മണ്യനും ഭാര്യയും സ്ഥലത്തെത്തി. തുടര്‍ന്നുനടത്തിയ തിരച്ചിലിനിടയിലാണ് കിണറിന്‍റെ […]
Category: Kerala
കൊല്ലം-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി ഒരാള്‍ക്ക് പരിക്ക്
ഹരിപ്പാട്: അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട കൊല്ലം-എറണാകുളം മെമു പാസഞ്ചര്‍ ഹരിപ്പാട് സ്റ്റേഷന് സമീപം പാളം തെറ്റി ഒരാള്‍ക്ക് പരിക്കേറ്റു. പുറത്തേക്ക് തെറിച്ചു വീണ ഗാര്‍ഡ് രഞ്ചനാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് 50 മീറ്ററിനിടെയായിരുന്നു സംഭവം. ഏറ്റവും പുറകിലെ ബോഗി പാളത്തില്‍ നിന്നും തെന്നി മാറുകയായിരുന്നു. ട്രെയിനിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്നും അടുത്ത ട്രെയിനില്‍ ഇവരെ എറണാകുളത്തെത്തിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കിലെ ക്ലാമ്പ് ഊരിയിട്ട നിലയിലായിരുന്നു. ഇതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് […]
സരിതയെ ആരും പീഡിപ്പിച്ചിട്ടില്ല? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫെനി ബാലകൃഷ്ണന്‍
കൊച്ചി:സോളാര്‍ കേസിലെ സരിത നായരുടെ വിവാദമായ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് അവരുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം 21 പേജുള്ള കത്തില്‍ നാലുപേജ് പിന്നീട് കൂട്ടിച്ചേര്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ പേരും അവര്‍ക്കെതിരെയുള്ള ലൈംഗികാരോപണങ്ങളും ഇങ്ങനെ കൂട്ടിച്ചേര്‍ത്തതാണ്. ഗണേശിന്‍റെ ബന്ധുവുമായ ശരണ്യ മനോജാണ് കൂട്ടിച്ചേര്‍ക്കാനുള്ള നാലു പേജുകള്‍ എത്തിച്ചത്. ഗണേശിനെ മന്ത്രിയാക്കത്തതിലുള്ള വിരോധം കാരണമാണ് ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്ന് ശരണ്യ മനോജ് പറഞ്ഞതായും ഫെനി ഫെനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
കേരളത്തില്‍ നികുതി അടക്കില്ല; മോട്ടോര്‍ വാഹന വകുപ്പിനെതിരെ വീണ്ടും അമല പോള്‍
കൊച്ചി: വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് കടുപ്പിച്ച് അമലാ പോള്‍. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതി അടക്കില്ലെന്ന് അമല പോള്‍ മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കി. ഒരുകോടി രൂപ വിലവരുന്ന ആഡംബര കാറിന്‍റെ രജിസ്ട്രേഷന്‍ സംബന്ധിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്ന് കാണിച്ച് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയതിന് പന്നാലെയാണ് നടിയുടെ പ്രതികരണം. അഭിനയത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ യാത്ര ചെയ്യുന്ന ആളാണ് താന്‍, അതുകൊണ്ടു തന്നെ കേരളത്തില്‍ നികുതി അടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അമല പറയുന്നു. […]
ഇടതുമുന്നണി യോഗം നാളെ; തോമസ് ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തം
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ സിപിഎം കയ്യൊഴിഞ്ഞതോടെ തോമസ് ചാണ്ടിയുടെ രാജിയ്ക്കായുള്ള സമ്മര്‍ദ്ദം ശക്തമാകുന്നു. നാളെ ഇടതുമുന്നണി നേതൃയോഗം തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കായല്‍ കയ്യേറ്റവിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി നീളില്ലെന്ന് ഏതാണ്ട് വ്യകതമായി. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശവും മന്ത്രിയ്ക്ക് എതിരാണെന്നാണ് സൂചന. ഇതിനിടെ സ്വയം സ്ഥാനമൊഴിയാനുള്ള ശക്തമായ സമ്മര്‍ദ്ദത്തിലാണ് തോമസ് ചാണ്ടി. നിയമലംഘനം നടത്തിയ മന്ത്രി പദവിയില്‍ തുടരുന്നത് മുന്നണിയുടെ പ്രതിച്ഛായയ്ക്ക് മോശമാണെന്നാണുള്ള വികാരമാണ് സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയോഗത്തില്‍ ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും സിപിഐ ആവര്‍ത്തിച്ചു.
വിവാദത്തില്‍ കുരുങ്ങി ജോയ്സ് ജോര്‍ജ് എംപി; കൈവശം വെച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി
ഇടുക്കി: കൊട്ടക്കാമ്പൂരില്‍ ജോയിസ് ജോര്‍ജ് എംപിയും ബന്ധുക്കളും ചേര്‍ന്ന് കൈവശപ്പെടുത്തിയ 20 ഏക്കര്‍ ഭൂമി റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചു. ദേവികുളം സബ് കളക്ടര്‍ വി.ആര്‍.പ്രേംകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ഭൂമിക്ക് വ്യാജരേഖയിലൂടെ സമ്പാദിച്ച പട്ടയവും ജില്ലാ അധികൃതര്‍ റദ്ദാക്കി. നാലേക്കര്‍ വീതമുള്ള അഞ്ച് പട്ടയങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇവ സര്‍ക്കാര്‍ തരിശുഭൂമിയെന്ന വിഭാഗത്തില്‍പ്പെടുന്നതാണെന്ന് അധികൃതര്‍ കണ്ടെത്തി. ഭൂമിയില്‍ കൈവശാവകാശമില്ലാതിരുന്നവരില്‍നിന്നാണ് ഈ സ്ഥലം ജോയ്സ് ജോര്‍ജും ബന്ധുക്കളും സ്വന്തമാക്കിയതെന്നും കണ്ടെത്തി. എല്‍ഡിഎഫില്‍ ഭൂമി കയ്യേറ്റ വിവാദത്തില്‍ കുടുങ്ങുന്ന മൂന്നാമത്തെയാളാണ് ജോയ്സ് ജോര്‍ജ്. മുമ്പ് പി.വി.അന്‍വര്‍ എംഎല്‍എയും […]
എ.കെ.ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കണമെന്ന് പരാതിക്കാരി
തിരുവനന്തപുരം: അശ്ലീല സംഭാഷണം നടത്തിയതിന്‍റെ പേരില്‍ മുന്‍മന്ത്രി ശശീന്ദ്രനെതിരെ നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നാണ് പെണ്‍കുട്ടിയുടെ നിലപാട്. കേസ് കോടതിയ്ക്ക് വെളിയില്‍ ഒത്തുതീര്‍പ്പായി. അതിനാല്‍ കേസ് പിന്‍വലിക്കണമെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഗതാഗത മന്ത്രിയായിരിക്കെ തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന മാദ്ധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശശീന്ദ്രനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ശാരീരിക പീഡനം, സ്ത്രീത്വത്തെ […]
പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു
പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി ഹാറൂണ്‍ യൂസഫാണ് ഇന്‍റെണല്‍ മാര്‍ക്ക് കുറക്കുന്നുവെന്ന് ആരോപിച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനു പിന്നാലെ ഇന്‍റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചും കോളജില്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ അനുവദിക്കാതെയും അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹാറൂന്‍ നിഖില്‍ എന്നീ രണ്ട് വിദ്യാര്‍ത്ഥികളും ഫാര്‍മസി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തുടര്‍ന്ന് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും കോളെജ് അധികൃതരുമായി ചര്‍ച്ച നടത്തി. […]
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി ഇനി 2 വര്‍ഷം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി രണ്ട് വര്‍ഷമായി കുറച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. നിലവില്‍ മൂന്ന് വര്‍ഷമാണ് ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി. 1950 ലെ തിരുവിതാംകൂര്‍, കൊച്ചി, ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചു. ഇതോടെ പ്രയാര്‍ ഗോപാലകൃഷ്ണ്‍ ചെയര്‍മാനായുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി നാളെ അവസാനിക്കും. തിരുവിതാംകൂര്‍, […]
തോമസ് ചാണ്ടിയെ സിപിഎം വിടുന്നു; രാജിയെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം
തിരുവനന്തപുരം:കായല്‍ കൈയേറ്റ വിവാദത്തില്‍ കുടുങ്ങിയ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാജിയെക്കുറിച്ച് തോമസ് ചാണ്ടി തന്നെ തീരുമാനനെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം ഏറെ ഗൗരവമുള്ളതാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ അന്തിമ നിയമോപദേശം കാത്തിരിക്കുകയാണ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ വകുപ്പും. എന്നാല്‍ കലക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ വളരെ ഗൗരവത്തോടെയാണ് സിപിഎമ്മും സിപിഐയും കാണുന്നത്. തോമസ് ചാണ്ടിയുടെ ഭാവിയുടെ […]










