മൂന്നാറില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

മൂന്നാര്‍: മൂന്നാറിലെ പത്ത് പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. മൂന്നാറില്‍ റവന്യൂ-വനം വകുപ്പുകള്‍ തുടരുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്ത ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്‍റെയും പട്ടയം റദ്ദാക്കിയ നടപടിയാണ് പ്രതിഷേധത്തിന് ആധാരം. നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, ദേവികുളം സബ് കലക്ടറുടെ ജനവിരുദ്ധ നടപടികള്‍ റദ്ദാക്കുക, പട്ടയങ്ങള്‍ റദ്ദാക്കുന്ന നടപടികള്‍ പിന്‍വലിക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍റെ  നേതൃത്വത്തില്‍ സിപിഐയെ […]

പൊന്നമ്പല നട തുറന്നു; ഇനി എങ്ങും ശരണംവിളിയുടെ നാളുകള്‍

ശബരിമല: മണ്ഡല ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നു വൃശ്ചികപ്പുലരി മുതല്‍ കറുപ്പുടുത്ത് മുദ്രയണിഞ്ഞ് ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ സ്വാമിയുടെ സന്നിധിയിലേക്കൊഴുകും. പുലര്‍ച്ചെ 3-ന് മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്നതോടെ ശരണ മന്ത്രങ്ങള്‍ സന്നിധാനത്ത് അലയടിച്ചു. നാല്‍പ്പത്തൊന്ന് ദിവസം നീളുന്ന വ്രതാനുഷ്ഠാനത്തിന്‍റെ മണ്ഡലകാലത്തിന് ഇതോടെ തുടക്കമായി. അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.   വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്.ഓരോ മണ്ഡല കാലവും […]

ശശികലയ്ക്ക് തലവേദനയാകുമോ..? ആദായനികുതി റെയ്ഡ് കൊച്ചിയിലും

കൊച്ചി: അണ്ണാഡിഎംകെ നേതാവ് വി.കെ. ശശികല പക്ഷത്തെ ലക്ഷ്യമിട്ടുള്ള ആദായനികുതി റെയ്ഡ് കൊച്ചിയിലും. ശശികലയുടെയും ബന്ധുക്കളുടെയും വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങളായി നടത്തുന്ന പരിശോധനകളുടെ തുടര്‍ച്ചയയാണ് റെയ്ഡ്. ശശികലയുടെ ബന്ധുവായ ടി.ടി.വി. ദിനകരനുമായി അടുപ്പമുള്ള സൂകേശ് ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളിലാണ് ആദായനികുതി വകുപ്പ് കൊച്ചിയില്‍ പരിശോധന നടത്തിയത്. ചന്ദ്രശേഖറിന്‍റെ ഫ്ലാറ്റുകളില്‍ നിന്നു  15 കോടി രൂപയുടെ 11 ആഢംബര വാഹനങ്ങള്‍ പിടിച്ചെടുത്തു. . പിടിച്ചെടുത്ത കാറുകള്‍ ബംഗളൂരുവില്‍ എത്തിച്ചതായാണ് സൂചന. സുകേശിന്‍റെ കൂട്ടാളി നവാസിന്‍റെ  കൊച്ചിയിലെ വീട്ടിലും […]

‘ദൃശ്യം’ മോഡല്‍ കൊലപാതകവും തെളിവ് നശിപ്പിക്കലും; അമ്പരന്ന്‍ പോലീസുകാര്‍

മാനന്തവാടി: നാടിനെ ഞെട്ടിച്ച്‌ ദൃശ്യം സിനിമയെ അനുസ്മരിപ്പിക്കുന്ന കൊലപാതകവും തെളിവ് നശിപ്പിക്കലും. നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മനുഷ്യശരീരം കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. എടവക പൈങ്ങാട്ടിരി നല്ലൂര്‍നാട് വില്ലേജ് ഓഫീസിന് എതിര്‍വശത്തെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളിലാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ദുര്‍ഗന്ധം വമിക്കുന്ന മൃതശശീരത്തിന് ഏകദേശം ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്‍റെ  നിഗമനം. ഒരു മാസം മുമ്പ് ഈ മുറിയിലെ മണ്ണ് ഇളകിയ നിലയില്‍ കണ്ടിരുന്നെങ്കിലും തൊഴിലാളികള്‍ അത് കാര്യമാക്കിയില്ല. ബുധനാഴ്ച […]

പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ. ലത അന്തരിച്ചു

തൃശൂര്‍: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയായ ഡോ. എ. ലത അന്തരിച്ചു. തൃശൂര്‍ ഒല്ലൂരിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി കാന്‍സര്‍ രോഗ ബാധിതയായിരുന്നു. ചാലക്കുടി റിവര്‍ റിസര്‍ച്ച്‌ സെന്‍റര്‍ ഡയറക്ടറായിരുന്ന  ലത, അതിരപ്പിള്ളി സമരത്തില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ട്രാജഡി ഓഫ് കോമണ്‍സ്, കേരള എക്സ്പീരിയന്‍സ് ഇന്‍ ഇന്‍റര്‍ ലിങ്കിംഗ് ഓഫ് റിവേഴ്സ്, ഡൈയിംഗ് റിവേഴ്സ് തുടങ്ങിയ കൃതികളുടെ ഗ്രന്ഥകര്‍ത്താക്കളിലൊരാളുമാണ് ഡോ. ലത. പാത്രക്കടവ്, അതിരപ്പിള്ളി ഉള്‍പ്പെടെ വിവിധ നദികളുടെ സംരക്ഷണ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. കൃഷി ഓഫിസറായിരിക്കെ ജോലി രാജിവച്ച്‌ […]

മുഖ്യമന്ത്രിക്ക് ജോലി ഭാരം; തോമസ്‌ ചാണ്ടിയുടെ വകുപ്പുകള്‍ കൂടി ഏറ്റെടുക്കും

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്തി തോമസ് ചാണ്ടി രാജിവച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനു വീണ്ടും അധിക ജോലിഭാരം. നേരത്തേ ഉണ്ടായിരുന്ന 26 വകുപ്പുകള്‍ക്കു പുറമേ തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്ന ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൂടി മുഖ്യമന്ത്രി ഏറ്റെടുത്തു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി 11 വകുപ്പുകളും വി.എസ്.അച്യുതാനന്ദന്‍ 13 വകുപ്പുകളുമാണു ഭരിച്ചിരുന്നത്. മന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചതിനെ തുടര്‍ന്നു വ്യവസായ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തെങ്കിലും പിന്നീട് എ.സി.മൊയ്തീനു കൈമാറി. മന്ത്രി […]

ഒടുവില്‍ രാജി; തോമസ് ചാണ്ടി ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ചു. ഇനിയും മന്ത്രിയായി തുടരാന്‍ താനില്ലെന്ന് ചാണ്ടി വ്യക്തമാക്കി. അതേസമയം രാജിക്കാര്യത്തില്‍ ധാരണയായതിന് പിന്നാലെ തോമസ് ചാണ്ടി തിരുവനന്തപുരത്തെ ഒൗദ്യോഗിക വസതിയില്‍ നിന്നും ആലപ്പുഴയ്ക്ക് തിരിച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന് കൈമാറിയ ശേഷമാണ് ചാണ്ടി ഒൗദ്യോഗിക വാഹനത്തില്‍ തന്നെ ആലപ്പുഴയിലേക്ക് തിരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്‍റെ കാരണം വ്യക്തമായിട്ടില്ല, രാജി സംബന്ധിച്ച്‌ എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരന്‍ മാസറ്റര്‍ പ്രഖ്യാപനം നടത്തും. ഉച്ചയ്ക്ക് ശേഷം രണ്ടിന് സംസ്ഥാന അധ്യക്ഷന്‍ […]

‘തല്‍ക്കാലം പോകുന്നു’; രാജി സന്നദ്ധത അറിയിച്ച് തോമസ്‌ ചാണ്ടി

​തിരുവനന്തപുരം: ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഒടുവില്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് തോമസ്‌ ചാണ്ടി അറിയിച്ചു. കുറച്ചു മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിലാണ്   ഉപാധികളോടെ രാജിവെക്കാമെന്ന് അദ്ദേഹം അറിയിച്ചത്. മുന്നണി ഒന്നടങ്കം രാജി ആവശ്യം ഉന്നയിച്ച്‌ രംഗത്ത് വന്നതോടെ മറ്റ് പോംവഴികളൊന്നുമില്ലാതെയാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അനുകൂല വിധി ഉണ്ടായാല്‍ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിബന്ധനയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന […]

തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്ന് സിപിഐ

തിരുവനന്തപുരം : കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപിഐ കടുത്ത നിലപാടിലേക്ക്. ഇന്ന് ചേര്‍ന്ന നിര്‍ണ്ണായക മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല. തോമസ് ചാണ്ടിയ്ക്കൊപ്പം മന്ത്രിസഭായോഗത്തില്‍ ഇരിക്കില്ലെന്നാണ് സിപിഐയുടെ നിലപാട്. ഇതോടെ തോമസ് ചാണ്ടിയുടെ രാജി ഇന്ന് തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജി വെക്കേണ്ടതിന്‍റെ അനിവാര്യത മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ ക്ലീഫ് ഹൗസില്‍ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരനും കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. കോടതി […]

രാജിയാണ് ഉചിതം; തോമസ്‌ ചാണ്ടിയോട് നിലപാട് അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് രാജിയാണ് നല്ലതെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സൂചന. ബുധനാഴ്ച രാവിലെ ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച്‌ കാര്യങ്ങള്‍ അറിയിക്കാമെന്ന് യോഗത്തിന് ശേഷം എന്‍.സി.പി നേതാക്കള്‍ മുഖ്യമന്ത്രിയോട് അറിയിച്ചു. അതോടെ രാജിയില്‍ തീരുമാനം ഉച്ചയ്ക്ക് മുമ്പ്  ഉണ്ടാകുമെന്നാണ് സൂചന. ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ല്‍ ന​ട​ന്ന പാര്‍ട്ടി സം​സ്​​ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും […]