ജിഷ്ണുവിന്‍റെ ഓർമ്മക്കായി നിർമ്മിച്ച സ്മാരകം പൊളിച്ചു നീക്കി

പാമ്പാടി: ദുരൂഹ സാഹചര്യത്തിൽ  മരിച്ച പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ഓർമ്മകളുമായി എസ്എഫ്ഐ നിർമ്മിച്ച സ്മാരകമാണ്  പിഡബ്ല്യുഡി പൊളിച്ചു നീക്കിയത്. പാമ്പാടി സെന്‍ററിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് ഇത് സ്ഥാപിച്ചിരുന്നത്.എസ് എഫ് ഐ ആയിരുന്നു ജിഷ്ണുവിനായി കോളേജിൽ സ്മാരകം നിർമ്മിച്ചത്. ഇതു നീക്കാൻ നേരത്തേ കലക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ  സംഘർഷ സാധ്യത കണക്കാക്കി നടപടി വൈകുകയായിരുന്നു. പിന്നീട് ജൂൺ എട്ടിനകം പൊളിച്ചു നീക്കണമെന്ന ഉത്തരവിനെ തുടർന്ന് ഇന്ന് രാവിലെ പോലീസ് സാന്നിധ്യത്തിൽ ജെസിബി […]

ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി

കൊച്ചി: ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി.ആലുവയില്‍ പ്രശ്‌നമുണ്ടാക്കിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ട്. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല. കയ്യേറ്റം ചെയ്യപ്പെടേണ്ട വിഭാഗം അല്ല പൊലീസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാള്‍ക്കെതിരെ യുഎപിഎ കേസുണ്ട്. അത് തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം തെറ്റായ പ്രചരണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലനും പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭയ്ക്കും സംസ്ഥാനത്തിനും അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തീവ്രവാദികള്‍ക്കായി പ്രതിപക്ഷം വക്കാലത്ത് പിടിക്കുകയാണെന്നും […]

മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം, സഭ ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: ആലുവ എടത്തലയിലെ പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ തീവ്രവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നിയമസഭയില്‍. തങ്ങള്‍ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കറുത്ത ബാഡ്‌ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം സഭനിറുത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ നടുക്കളത്തിലേക്ക് ഇറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് സഭ ബഹിഷ്‌ക്കരിച്ചു. താന്‍ മറുപടി […]

ഇന്നസെന്‍റിന് പകരക്കാരനായി അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍

താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തുനിന്നും ഇന്നസെന്‍റ് പടിയിറങ്ങുകയാണ്. ജൂണ്‍ അവസാന വാരത്തോടെ നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഭരവാഹിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇന്നസെന്‍റിന് പിന്നാലെ സംഘടനാഭാരവാഹിത്വം ഒഴിയുകയാണെന്ന് മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു. അമ്മയുടെ പ്രസിഡന്‍റായി മോഹന്‍ലാല്‍ എത്തിയേക്കുമെന്നാണ് സൂചന. ഈ മാസം 24-ന് നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും തിരഞ്ഞെടുക്കപ്പെട്ടേക്കും. മമ്മൂട്ടിയുടെ ഒഴിവിലേക്കാണ് ഇടവേള ബാബു എത്തുന്നത്. നേതൃനിര ലക്ഷ്യമിട്ട് നിരവധി താരങ്ങള്‍ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. […]

മെസിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്‍: എം എം മണി

കൊച്ചി:പലസ്തീന്‍റെ അഭ്യര്‍ത്ഥന മാനിച്ച്‌ ഇസ്രായേലുമായുളള സന്നാഹ മത്സരം ഉപേക്ഷിച്ച അര്‍ജന്‍റീനയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ മന്ത്രി എം എം മണി. അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസിയും കൂട്ടരുമെന്ന് എം എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുളള സന്നാഹമത്സരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അര്‍ജന്‍റീന തീരുമാനിച്ചത്. തങ്ങളുടെ രാജ്യത്തെ നിരന്തരം ആക്രമിക്കുന്ന ഇസ്രായേലുമായുളള സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്‍റീന പിന്‍വാങ്ങണമെന്ന് പലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു അര്‍ജന്‍റീനയുടെ നിലപാട്. ഇതിന് ഐക്യദാര്‍ഡ്യം […]

തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയായിരുന്നു. ജൂണ്‍ 10 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതേസമയം കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറയിപ്പുണ്ട്.

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കുറഞ്ഞു

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് 10 പൈസയും ഡീസലിന് ഏഴ് പൈസയുമാണ് കുറഞ്ഞത്. തിരുവവനന്തപുരത്ത് പെട്രോളിന് 80.76 രൂപയും ഡീസലിന് 73.56 രൂപയുമാണ് ഇന്നത്തെ വില.കഴിഞ്ഞ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഇന്ധനവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ച പെട്രോളിന് 13 പൈസയും ഡീസലിന് 9 പൈസയുമാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും നേരിയ തോതില്‍ ഇന്ധന വില കുറയ്ക്കുന്നത്.ഇതിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില്‍പ്പന നികുതിയില്‍ ഒരു […]

തീയറ്റര്‍ പീഡനം: ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിക്കും

തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ തീയറ്റര്‍ ഉടമ സതീഷിന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കും. സതീഷിനെതിരൊയ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മലപ്പുറം എസ്പിക്കു നിര്‍ദേശം നല്‍കി. സതീഷിനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. തിയറ്ററില്‍ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും യഥാ സമയം അധികൃതരെ അറിയിച്ചില്ല, പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചും എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സതീഷിനെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ സതീഷിനെ പൊലീസ് […]

 നിപ്പയ്ക്ക് പിന്നാലെ കരിമ്പനിയും; ഭീതിയോടെ ജനങ്ങള്‍

കൊച്ചി: നിപ്പ വൈറസ് തീര്‍ത്ത ആഘാതത്തില്‍ നിന്നും കേരളം എഴുന്നേല്‍ക്കുന്നതിന് മുന്‍പ് പകര്‍ച്ച പനി ഭീഷണിയില്‍ വീണ്ടും കുരുങ്ങി മലയാളികള്‍. ഡെങ്കി, മലമ്പനി,എലിപ്പനി എന്നിവയാണ് ഇപ്പോള്‍ ഭീഷണിയായെത്തുന്നത്. കേരളത്തില്‍ പ്രതിദിനം മുപ്പത് പേര്‍ക്കെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്ക്. കാസര്‍കോഡ് ജില്ലയിലാണ് പകര്‍ച്ചപ്പനി ഭീഷണി കൂടുതല്‍. ജൂണില്‍ മാത്രമായി അറുപതോളം പേര്‍ ഇവിടെ ഡെങ്കി പനിക്ക് ചികിത്സ തേടിയെത്തി. തിരുവനന്തപുരം, കണ്ണൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെങ്കിക്കും, മലമ്പനിക്കും എലിപ്പനിക്കും പുറമെ സംസ്ഥാനത്ത് […]

ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന ഉപയോഗിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ മഷിപ്പേന മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദേശം. ഹരിത പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സര്‍ക്കാരിന്‍റെ നിര്‍ദേശം എത്തിയിരിക്കുന്നത്. മഷിപ്പേന മാത്രമേ ഉപയോഗിക്കാവു എന്ന നിര്‍ദേശത്തിന് പുറമെ ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാമായി സ്റ്റീല്‍, ചില്ല് പ്ലേറ്റുകളും കപ്പുകളും മാത്രമേ ഇനി ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. ഇതോടെ ഡിസ്പോസബിള്‍ കപ്പ്, പ്ലേറ്റ്, സ്ട്രോ, ഗ്ലാസ്, സ്പൂണ്‍, പ്ലാസ്റ്റിക് ബോട്ടില്‍, ടിഫിന്‍ ബോക്സ് എന്നിവയാണ് പടിക്ക് പുറത്താകുന്നത്. എന്‍റെ മാലിന്യം, എന്‍റെ ഉത്തരവാദിത്വം എന്ന സന്ദേശവുമായി […]