കെവിന്‍ വധക്കേസ്;പ്രതിയുടെ വിഡിയോ കോള്‍ അന്വേഷിക്കാന്‍​ നിര്‍ദേശം

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രതി പൊലീസ്​ കസ്​റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വിഡിയോ കോള്‍ നടത്തിയ സംഭവം അന്വേഷിക്കാന്‍ കോട്ടയം എസ്​.പിയുടെ ഉത്തരവ്​. സംഭവം സ്​പെഷ്യല്‍ ബ്രാഞ്ച്​ അന്വേഷിച്ച്‌​ 24 മണിക്കൂറിനകം റിപ്പോര്‍ട്ട്​ നല്‍കാനാണ്​ ഉത്തരവ്​. വെള്ളിയാഴ്​ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റിനു മുന്നില്‍ പ്രതികളെ ഹാജരാക്കാനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. കോടതി വളപ്പില്‍ നിന്ന്​​ പ്രതിയായ ഷെഫിന്‍ വീട്ടുകാരുമായി വി​ഡിയോ കോളിലൂടെ സംസാരിക്കുകയായിരുന്നു. നാലരക്കായിരുന്നു പ്രതികളെ കോടതിയില്‍ എത്തിച്ചത്​. കോടതി വളപ്പില്‍ നില്‍ക്കു​മ്പോള്‍ ഷെഫിനെ കാണാനെത്തിയ സ്​ത്രീ […]

സംസ്‌ഥാനത്ത്‌ 27 ശതമാനം മഴകുറഞ്ഞു; ഇനി ശക്തിപ്പെടും

തൃശൂര്‍: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 27 ശതമാനം മഴക്കുറവ്. തുടക്കത്തില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും തുടര്‍ച്ചയായി നാലു ദിവസത്തോളം മഴ കുറഞ്ഞതാണ് കാരണം. മെയ് 29 ന് മഴ തുടങ്ങിയെങ്കിലും ജൂണ്‍ ഒന്നു മുതലുള്ള മഴയേ കാലവര്‍ഷത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ജൂണ്‍ ഒന്നു മുതല്‍ ഏഴുവരെ ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയപ്പോള്‍ മറ്റ് എട്ടു ജില്ലകളിലും ശരാശരിയേക്കാള്‍ മഴ കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തി. വിവിധ ജില്ലകളില്‍ ഒരാഴ്ചയില്‍ കിട്ടിയ മഴ, […]

കടലുണ്ടിയില്‍ മരം വീണ്​ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്​: കടലുണ്ടിക്കടുത്ത്​ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം താറുമാറായി. രാവിലെ 6.15ഒാടെയാണ്​ കോഴിക്കോട്​ ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണത്. ഇതേ തുടര്‍ന്ന്​ കോഴിക്കോട്​ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകുകയാണ്​. കടലുണ്ടിക്കും ഫറൂഖിനുമിടയില്‍ സിംഗിള്‍ ലൈനില്‍ ഭാഗികമായി ട്രെയിനുകള്‍ കടത്തിവിടുന്നു. ലൈന്‍ ശരിയാവാന്‍ സമയമെടുക്കുമെന്നാണ്​ സൂചന. ഇലക്​ട്രിക്​ ലൈനിനും കേടുപാടുപ്പറ്റിയിട്ടുണ്ട്​. ട്രെയിന്‍ ഗതാഗതം സുഗമമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്​.

എറണാകുളം ഡിസിസി ഓഫിസിനുമുന്നില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ശവപ്പെട്ടിയും റീത്തും

കൊച്ചി: രാജ്യസഭാ സീറ്റ്‌ കേരള കോണ്‍ഗ്രസ് എമ്മിന്‌ നല്‍കിയതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിനുമുന്നില്‍ ശവപ്പെട്ടിവെച്ചു പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടേയും ചിത്രങ്ങള്‍ പതിച്ച ശവപ്പെട്ടികളാണ്‌ വെച്ചത്‌. ഓഫീസ്‌ കൊടിമരത്തില്‍ കറുത്തകൊടികെട്ടിയ പ്രതിഷേധക്കാര്‍ ശവപ്പെട്ടിയില്‍ റീത്തും വെച്ചിട്ടുണ്ട്‌. ഞങ്ങളുടെ മനസില്‍ നിങ്ങള്‍ മരിച്ചുവെന്നെഴുതിയ പോസ്‌റ്ററുകളും ഡിസിസി ഓഫിനുമുന്നില്‍ പതിച്ചു.. കോണ്‍ഗ്രസിനെ ഒറ്റികൊടുത്ത യൂദാസുകളുാണ്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്നും പാര്‍ടിയെ ഒറ്റിക്കൊടുത്തിട്ട്‌ നിങ്ങള്‍ക്കെന്ത്‌ കിട്ടി എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു. രാവിലെ ഡിസിസി ഓഫീസ്‌ സ്‌റ്റാഫ്‌ എത്തിയാണ്‌ ഇവ നീക്കിയത്‌. […]

ജെസ്‌നയുടെ വസ്ത്രങ്ങള്‍ കണ്ടെന്ന് സന്ദേശം: ശബരിമല വനമേഖലയില്‍ തിരച്ചില്‍

വെച്ചൂച്ചിറ: മാസങ്ങളായി കാണാതായ ജെസ്‌നയുടെ വസ്ത്രങ്ങള്‍ കണ്ടെന്ന് സന്ദേശം. പ്ലാപ്പള്ളി ഭാഗത്താണ് വസ്ത്രങ്ങള്‍ കണ്ടത്. സന്ദേശത്തെ തുടര്‍ന്ന് അന്വേഷണസംഘം തിരച്ചില്‍ ആരംഭിച്ചു. ശബരിമല വനമേഖലയില്‍പ്പെട്ട ഇലവുങ്കല്‍ ഭാഗത്താണ് കാര്യമായ തിരച്ചില്‍ നടന്നത്. ശക്തമായ മഴയും കടുവ ഉണ്ടാകുമെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിന്‍റെ തിരച്ചിലിന് തടസ്സമുണ്ടാക്കുന്നുണ്ട്. ജെസ്‌നയെ കാണാതായി  79 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബന്ധുക്കളുടെ ആവശ്യപ്രകാരം കോട്ടയം, പത്തനംതിട്ട തുടങ്ങിയ വനമേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇടുക്കി ജില്ലയില്‍ 100 പോലീസുകാര്‍ 10 […]

എളമരം കരീം സിപിഐ എം രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം:സിപിഐ എമ്മിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ പ്രഖ്യാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്‌ എളമരം കരീം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എളമരം  കരീം 1971ല്‍ കെഎസ്‌എഫിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1974-ല്‍ സിപിഐഎം, സിഐടിയു എന്നീ സംഘടനകളില്‍ അംഗമായി.കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് വ്യവസായ മന്ത്രിയായിരുന്നു. 1977 മുതല്‍ 1986 വരെ സി.പി.ഐ.എമ്മിന്‍റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ […]

വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി കേരളക്കര

തിരുവനന്തപുരം : ട്രാന്‍സ്ജെന്‍ഡര്‍മാരായ സൂര്യയുടെയും ഇഷാന്‍റെയും വിവാഹത്തോടെ കേരളക്കര അഭിമാനിക്കുകയാണുണ്ടായത്. ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടത്തിയതിന് അനുഗ്രഹാശിസുകള്‍ മുഴുവന്‍ ഏറ്റുവാങ്ങുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ വീണ്ടുമൊരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് കേരളക്കര സാക്ഷിയായി. തിരുവന്തപുരം ശാര്‍ക്കര ദേവി ക്ഷേത്രത്തില്‍ വച്ച്‌ വിവാഹിതയായ മിഖയാണ് വലിയ മാറ്റത്തിന്‍റെ തുടര്‍ച്ചയായത്. മിഖയ്ക്കും പങ്കാളിക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം പുറത്തുവിട്ട പോസ്റ്റിലൂടെയാണ് സന്തോഷവാര്‍ത്ത ലോകമറിഞ്ഞത്. ട്രാന്‍സ്ജെന്‍റര്‍ വിവാഹങ്ങള്‍ ഇനിയും മുണ്ടാകട്ടെയെന്നും അവരെ മനസ്സിലാക്കാന്‍ പങ്കാളികള്‍ക്ക് കഴിയട്ടെയെന്നുമായിരുന്നു ശീതളിന്‍റെ കുറിപ്പ്

ദീപാ നിശാന്തിന് വധഭീഷണി; ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

തൃശൂര്‍: അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന് നേരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനായ തിരുവനന്തപുരം സ്വദേശി ബിജു നായര്‍ അറസ്‌റ്റില്‍. ദീപാ നിശാന്തിന്‍റെ പരാതിയില്‍ തൃശൂര്‍ വെസ്‌റ്റ് പൊലീസാണ് ബിജുവിനെ അറസ്‌റ്റ് ചെയ്‌തത്. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്‌റ്റ്. ബിജുവിനെ പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കത്വ പെണ്‍കുട്ടിയ്‌ക്ക് വേണ്ടി ദീപക് ശങ്കരനാരായണന്‍ എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്തത് മുതലാണ് ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. രമേഷ് […]

ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച ഫ്ല​ക്സി​ല്‍ ക​രി​ഓ​യി​ല്‍

ആ​ല​പ്പു​ഴ: കേരള കോണ്‍ഗ്രസ്-എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം രൂക്ഷമാകുന്നു. മു​ന്‍​ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി​യുടെ ഫ്ളക്സില്‍ കരിഓയില്‍ ഒഴിച്ചു. ഉമ്മന്‍ ചാണ്ടിക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ച്‌ ആലപ്പുഴ ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ച്ച ഫ്ള​ക്സി​ലാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നത്. മു​ല്ല​യ്ക്ക​ല്‍ കോ​ട​തി​പ്പാ​ല​ത്തി​നു സ​മീ​പം ന​ട​പ്പാ​ത​യ്ക്കു​മു​ന്നി​ല്‍ സ്ഥാ​പി​ച്ച ഫ്ലക്സി​ലാ​ണ് ക​രി​ഓ​യി​ല്‍ ഒ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ജ​ന​നാ​യ​ക​ന്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ലേ​ക്ക് എ​ന്ന് മു​ക​ളി​ലും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉമ്മന്‍​ചാ​ണ്ടി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്ന് താ​ഴെ​യും എ​ഴു​തി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മു​ഴു​വ​ന്‍ ചി​ത്രം സ​ഹി​തം ടൗണ്‍ കോ​ണ്‍​ഗ്ര​സ് […]

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് എ​ച്ച്‌. രാ​ജ

കൊ​ച്ചി: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മി​സോ​റം ഗ​വ​ര്‍​ണ​ര്‍ സ്ഥാ​ന​മേ​റ്റ​തോ​ടെ ഒ​ഴി​വു​വ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു പ​ക​ര​ക്കാ​ര​നെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കി​ല്ലെ​ന്ന് പാ​ര്‍​ട്ടി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി എ​ച്ച്‌. രാ​ജ. അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള നി​ര്‍​ണാ​യ യോ​ഗം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ചേ​രും. അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ രാ​ജ​യും കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ന​ളി​ന്‍​കു​മാ​ര്‍ ക​ട്ടീ​ല്‍ എം​പി​യും അ​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് എ​റ​ണാ​കു​ളം ബി​ടി​എ​ച്ചി​ല്‍ ബി​ജെ​പി സം​സ്ഥാ​ന കോ​ര്‍​ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ​യും ജി​ല്ലാ […]