ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; കൃപേഷിന്‍റെ തലച്ചോര്‍ പിളര്‍ന്നു, ശരത്തിന്‍റെ ശരീരത്തില്‍ 15 വെട്ട്

കാസര്‍ഗോഡ്: ഇന്നലെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കൃപേഷിന്‍റെ മരണ കാരണം തലക്കേറ്റ ആഴത്തിലുള്ള മുറിവാണെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തില്‍ കൃപേഷിന്‍റെ തലച്ചോര്‍ പിളര്‍ന്നുവെന്നും ശരത്തിന് 15 വെട്ടേറ്റെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറി. ശരത്തിന്‍റെ ശരീരത്തില്‍ 15 വെട്ടുകള്‍ ഉണ്ടായിരുന്നു. മുട്ടിന് താഴെ മാത്രം 5 വെട്ടുകളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. ഇടത് നെറ്റി മുതല്‍ പിന്നിലേക്ക് 23 സെ.മി നീളത്തില്‍ മുറിവാണ് ഉണ്ടായിരുന്നത്. ശരത്തിന്‍റെ […]

ഒന്നരക്കോടിയുടെ തട്ടിപ്പു കേസ്; സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെവിട്ടു

തിരുവനന്തപുരം: ഒന്നരക്കോടി രൂപയുടെ തട്ടിപ്പു കേസില്‍ സോളാര്‍ കേസ് പ്രതി സരിത നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെവിട്ടു. തിരുവനന്തപുരം സ്വദേശി ടിസി മാത്യുവില്‍ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് കോടതി വിധി. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍ബി നായര്‍ എന്ന പേരില്‍ ബിജു […]

നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍, എന്നാ നിങ്ങടെ ചോരക്കൊതി തീരാ?; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍

കാസര്‍ഗോഡ്: ‘നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍’ എന്ന് രൂക്ഷ ഭാഷയില്‍ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഷാഫി എംഎല്‍എ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ”നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ .. എന്നാ നിങ്ങടെ ചോരക്കൊതി തീരാ? എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം? എത്ര വെട്ടുകള്‍ […]

പുല്‍വാമ ഭീകരാക്രമണം; ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് ഉറി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഉറി,​ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ‘ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അര്‍എസ് വിപിയുടെ സ്ഥാപകന്‍ റോണി സ്ക്രൂവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്കാണ് പണം നല്‍കുക. ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് പുറത്തിറങ്ങി ഒരുമാസം പിന്നിടുമ്പോള്‍ 200കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് നിരവധി സിനിമാ പ്രവര്‍ത്തകര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. അമിതാഭ് ബച്ചന്‍,​ ആമിര്‍ […]

സ്വര്‍ണവില റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലയില്‍. ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഫെബ്രുവരി 15 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 35 രൂപയുടെയും പവന്‍ 280 രൂപയുമാണ് സ്വര്‍ണത്തിന് കൂടിയത്. ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന്‍ 24,720 രൂപയുമായിരുന്നു നിരക്ക്. രൂപയുടെ മൂല്യത്തകര്‍ച്ചയും, വിവാഹ വിപണിയുടെ ആവശ്യകത വര്‍ദ്ധിച്ചതോടെയുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണങ്ങള്‍. രാജ്യത്തെ […]

അരുണ്‍ഗോപിയുടെ വിവാഹ റിസപ്ഷനില്‍ തിളങ്ങി ദിലീപും പ്രണവും; വീഡിയോ വൈറല്‍

കൊച്ചി: രാമലീല, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ അരുണ്‍ ഗോപിയുടെ വിവാഹ റിസപ്ഷന്‍ വീഡിയോ വൈറല്‍. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് വധു. നീണ്ട വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. നടന്മാരായ ദിലീപ്, പ്രണവ് മോഹന്‍ലാല്‍, കലാഭവന്‍ ഷാജോണ്‍, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, തിരക്കഥാകൃത്ത് ഉദയകൃഷ്ണ എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. മുളകുപാടം ഫിലിംസ് നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് അരുണ്‍ ഗോപിയുടെ പുതിയ പ്രോജക്ട്.

ആലപ്പുഴയില്‍ മകളെ ശല്യം ചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

ആലപ്പുഴ: മകളെ ശല്യം ചെയ്യുന്നുവെന്നാരോപിച്ച്‌ പിതാവ് യുവാവിനെ കുത്തിക്കൊന്നു. പുന്നപ്ര സ്വദേശി സച്ചിന്‍(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് കുത്തേറ്റത്. മകളുടെ മുന്നില്‍ വച്ചാണ് സോളമന്‍(40) സച്ചിനെ കുത്തിയത്. തുടര്‍ന്ന് സച്ചിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മരിക്കുകയായിരുന്നു. സോളമനെ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസിന്‍റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ഇന്ന് രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സംസ്ഥാനത്ത് ഇന്നു നടത്തുന്ന ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ […]

ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക: വി.ടി. ബല്‍റാം

പാലക്കാട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി താരതമ്യപ്പെടുത്തി വി.ടി.ബല്‍റാം എംഎല്‍എ. ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുകയെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രന്‍ഡിംഗായ ‘ #CPM terror’ എന്ന ഹാഷ് ടാഗും ബല്‍റാം പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് കാസര്‍ഗോഡ് പെരിയയില്‍ വെച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ ആണ് മരിച്ചത്. കാറില്‍ എത്തിയ സംഘം തടഞ്ഞു നിര്‍ത്തി […]

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ ഇന്നലെ വൈകിട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താലിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസിന്‍റെ ഫേയ്‌സ്ബുക്ക് പേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. […]