ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ 50കാരനെ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. വീടിന് വെളിയില്‍ നില്‍ക്കുമ്ബോള്‍ 50കാരന് നേരെ നിറയൊഴിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വടക്കന്‍ ഡല്‍ഹിയിലെ ജാദരാബാദില്‍ ബുധനാഴ്ചയാണ് സംഭവം. റയീസ് അന്‍സാരി എന്ന 50കാരന് നേരെയാണ് രണ്ടംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്. 50കാരനെ നിറയൊഴിക്കുന്നതിനിടെ തെരുവിലൂടെ കുട്ടികള്‍ സ്കേറ്റിങ് നടത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. പലചരക്കുകട നടത്തുന്ന അന്‍സാരി, വീടിന് മുന്‍വശം സ്കൂട്ടര്‍ വൃത്തിയാക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം. പരിചയക്കാരനുമായി സംസാരിച്ച് നില്ക്കുന്ന 50കാരന് സമീപത്ത് കൂടി ആദ്യം നടന്നുപോയ […]
Category:
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി
ചെന്നൈ: ( 15.01.2021) കേന്ദ്രസര്‍കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ സര്‍കാരിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോയ്ക്കൊപ്പം എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും എന്ന കുറിപ്പോടെ ട്വിറ്ററിലാണ് അദ്ദേഹം പങ്കുവച്ചത്. കര്‍ഷക സമരത്തിന് പ്രതീകാത്മക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി തമിഴ്നാട് സന്ദര്‍ശിച്ചു. വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ട് കാണാനും അദ്ദേഹം സമയം കണ്ടെത്തി. തമിഴ് ജനതയ്ക്ക് ഒപ്പം […]
ലഹരിമരുന്ന് കേസ് ; മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയുടെ മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
മുംബൈ : എന്‍.സി.പി. നേതാവും മഹാരാഷ്ട്രയിലെ കാബിനറ്റ് മന്ത്രിയുമായ നവാബ് മാലിക്കിന്റെ മകളുടെ ഭര്‍ത്താവിനെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടയക്കാന്‍ കോടതി ഉത്തരവ്. ജനുവരി 18 വരെ സമീര്‍ ഖാനെ കസ്റ്റഡിയില്‍ വിട്ടയയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ലഹരിമരുന്ന് കേസിലെ പ്രതികളുമായി പണമിടപാട് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം സമീര്‍ ഖാനെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികളുമായി സമീര്‍ ഖാന് 20,000 കോടി രൂപയുടെ പണമിടപാട് നടത്തിയതായി എന്‍സിബി കണ്ടെത്തിയിരുന്നു. എന്‍സിബി […]
ഷവോമി’ ക്ക് വിലക്ക് ; ചൈനയോട് പ്രതികാരം വീട്ടി ട്രംപ്
ബെയ്ജിങ്: ഇoപീച്ച്മെന്റ് നടപടിക്ക് വിധേയനായി പാര്‍ലമെന്റ് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബദ്ധവൈരികളായ ചൈനക്ക് വീണ്ടും എട്ടിന്റെ ‘പണി കൊടുത്ത്’ ട്രംപ്. ലോകത്തെ മുന്‍ നിര ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയായ ‘ഷവോമി’ ക്ക് വിലക്കേര്പെടുത്തികൊണ്ടാണ് യുഎസ് പ്രതികാരം വീട്ടിയത് . സംഘര്‍ഷഭരിതമായ ദക്ഷിണ ചൈന കടലിലെ ഇടപെടല്‍ ആരോപിച്ച് നിരവധി ഉദ്യോഗസ്ഥര്‍ക്കും കമ്ബനികള്‍ക്കും പുതിയ ഉപരോധം ബാധകമാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്ബനികള്‍, എണ്ണ ഭീമനായ സി.എന്‍.ഒ.സി.സി എന്നിവയെയാണ് പുതുതായി രാജ്യം […]
ബംഗാളില്‍ ബിജെപിയിലേക്ക് വീണ്ടും തൃണമൂല്‍ നേതാക്കളുടെ ഒഴുക്ക്; നടിയും ലോക്സഭാംഗവുമായ ശതാബ്ദി റോയ് പാര്‍ട്ടി വിടാനൊരുങ്ങുന്നു
കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും സാമാജികരെയും നേതാക്കളെയും കൂട്ടത്തോടെ ബിജെപിയിലെത്തിക്കുന്ന പാര്‍ട്ടിയുടെ ശ്രമങ്ങള്‍ തകൃതിയായി തുടരുകയാണ്. അന്‍പത് തൃണമൂല്‍ എം.എല്‍.എമാര്‍ ബിജെപിയിലെത്തുമെന്ന് ബിജെപി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രഖ്യാപിച്ചിട്ട് അധികം നാളായിട്ടില്ല.ആറോ ഏഴോ ബിജെപി എം.പിമാര്‍ തൃണമൂലിലെത്തും എന്ന മന്ത്രി ജ്യോതിപ്രിയാ മാലികിന്റെ പ്രസ്താവനക്ക് മറുപടിയായിട്ടായിരുന്നു ദിലീപ് ഘോഷിന്റെ ഈ പ്രഖ്യാപനം. ഇതിനിടെയാണ് ചലച്ചിത്ര താരവും ബിര്‍ഭും എം.പിയുമായ ശതാബ്ദി റോയ് തൃണമൂല്‍ വിടുമെന്ന് പരോക്ഷ സൂചനയുമായി സമൂഹമാദ്ധ്യമങ്ങളില്‍ […]
50 ശതമാനം നികുതിയളവ്, 236 ചാര്‍ജിംഗ് സ്റ്റേഷനുകള്‍; ഇലക്ട്രിക് വാഹന വിപണിക്ക് പ്രോത്സാഹനമാകുന്ന ബജറ്റ്
പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയിയലവതരിപ്പിക്കുകയാണ്. ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ ഗതാഗത മേഖലക്കും ആശ്വസിക്കാവുന്ന പ്രഖ്യാപനങ്ങളുണ്ട്. കെ.എസ്.ആര്. ടി.സിയില്‍ സി.എന്‍.ജിക്ക് 50 കോടി വകയിരുത്തും. കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ പൂര്‍ത്തീകരിക്കും. ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും. ഇതിനായി മോട്ടോര്‍ വാഹന നികുതിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിക്കും. 236 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ തുക വകയിരുത്തും.
കൈക്കൂലി വാങ്ങിയ കേസില്‍ സ്വന്തം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് സിബിഐ
ന്യൂഡല്‍ഹി : ബാങ്ക് തട്ടിപ്പു കേസുകളില്‍ കൈക്കൂലി വാങ്ങിയതിന് സ്വന്തം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് സിബിഐ. ന്യൂഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ സിബിഐ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് കേസെടുത്തു. ഉദ്യോഗസ്ഥര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ബാങ്ക് തട്ടിപ്പ് ആരോപിക്കപ്പെടുന്ന കമ്ബനികള്‍ക്ക് അനുകൂലമായി അഴിമതി നടത്തിയെന്നും ആരോപിച്ചാണ് സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് ഗാസിയാബാദിലെ സിബിഐ അക്കാദമയില്‍ റെയ്ഡ് നടന്നിരുന്നു. ഇവിടെയുള്ള നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിഎസ്പി […]
യുകെയെ കാര്‍ന്ന് തിന്ന് ജനിതകമാറ്റം സംഭവിച്ച വൈറസ്; ബ്രിട്ടനിലെ കണക്കുകള്‍ ഞെട്ടിക്കുന്നത്, ഒരു ദിവസം മരിക്കുന്നത് 1500 പേര്
രോഗവ്യാപന ശേഷി കൂടിയ പുതിയ കൊവിഡ് വൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനിലേക്ക് അധികമായി മലയാളികള്‍ ഉള്‍പ്പെടെ 200 ഡോക്ടര്‍മാരുടെ സംഘം യാത്ര തിരിക്കും. ഏറ്റവും വലിയ ഐസിയു കേന്ദ്രമുള്ള ബര്‍മിങ്ഹാമിലേക്കാണ് വിദഗ്ധ സംഘം പോകുന്നത്. ലിവര്‍പൂള്‍ അടക്കം നോര്‍ത്ത് വെസ്റ്റിലെ മുഴുവന്‍ സ്ഥലങ്ങളും ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസിനു പിടിയിലാണ്. പുതിയ വൈറസിനു മുന്നില്‍ പകച്ച് ബ്രിട്ടന്. ഓരോ ദിവസം കൂടിവരുന്ന മരണസംഖ്യ യുകെയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ ദിവസം 1564 പേരാണ് ബ്രിട്ടനില്‍ മരണമടഞ്ഞത്. ഒരൊറ്റ […]
ഭക്ഷ്യകിറ്റ് തുടരും; നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരാന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. നീല, വെള്ള കാര്‍ഡ് കാര്‍ക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നല്‍കും. 50 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം […]
കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകം ഏറ്റെടുത്തു, കൊവിഡാനന്തര കാലത്തെ വികസന നയം പ്രഖ്യാപിച്ച് സംസ്ഥാന ബഡ്ജറ്റ്
തിരുവനന്തപുരം : കൊവിഡ് കാലം നല്കിയ ഇരുട്ടിനെ മറികടന്ന് ആനന്ദം ചൊരിയുന്ന പുലരിയെ തിരികെ എത്തിക്കാന്‍ ലോകം പ്രയത്നിക്കുന്നതിനെ കുറിച്ച് പാലക്കാട് കുഴല്‍മന്ദം ജി എച്ച് എസിലെ സ്നേഹ എന്ന വിദ്യാര്‍ത്ഥി രചിച്ച കവിത വായിച്ചു കൊണ്ടാണ് അടുത്ത സാമ്ബത്തിക വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റ് നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ചത്. ലോകമെമ്ബാടും സാമ്ബത്തിക മാന്ദ്യത്തിന് കാരണമായ കൊവിഡിനെ കേരളം നേരിട്ടതിനെ കുറിച്ചും, കൊവിഡ് പ്രതിരോധിക്കുന്നതില്‍ കേരളം കാട്ടിയ മികവിനെ ലോകം ഏറ്റെടുത്തതിനെ കുറിച്ചും നിയമസഭയില്‍ തോമസ് ഐസക് എടുത്തുകാട്ടി. […]