വി​വാ​ഹ ഘോ​ഷ​യാ​ത്ര​യി​ലേ​ക്കു ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി; 13 മ​ര​ണം

രാജസ്ഥാന്‍: വിവാഹ ആഘോഷങ്ങള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി പതിമൂന്ന് മരണം. രാജസ്ഥാനിലെ പ്രതാപ്ഗഡ്-ജയ്പുര്‍ ഹൈവേക്ക് സമീപമാണ് അപകടം. അപകടത്തില്‍ വധുവിനടക്കം നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരുടെ ഇടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഒമ്പതുപേര്‍ സംഭവസ്ഥലത്തുവച്ചും നാലുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയുമാണ് മരിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് അപലപിച്ചു. ക​ഴി​ഞ്ഞ ദി​വ​സം ബി​ഹാ​റി​ലും സ​മാ​ന​മാ​യ അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ശോ​ക്ന​ഗ​റി​ല്‍ അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ ട്രക്ക് ടാ​ക്സി​യി​ലി​ടി​ച്ച്‌ വി​വാ​ഹ​ച​ട​ങ്ങി​നു​ശേ​ഷം മ​ട​ങ്ങി​യ ആ​റു […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം: സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഉദുമ എംല്‍എ കെ. കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും. തന്നെ ആക്രമിച്ചതിനുള്ള പ്രതികാരമായാണ് പീതാംബരന്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൃത്യം നിര്‍വഹിച്ചത് പുറത്തുനിന്നുള്ള വിദഗ്ധ സംഘമാണ്. കസ്റ്റഡിയില്‍ ഉള്ളവരാണ് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്. കൊല്ലപ്പെട്ടവര്‍ക്കെതിരെ മുന്‍പു സമൂഹമാധ്യമങ്ങള്‍ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ […]

കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് മുന്നില്‍ വിതുമ്പി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളി ബന്ധുക്കളുടെ വിഷമം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനും മുല്ലപ്പള്ളിക്കൊപ്പം ഉണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ മുല്ലപ്പള്ളി മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു. കൊലപാതകം നടത്തുകയും ശേഷം കയ്യൊഴിയുകയും ചെയ്യുന്നത് പിണറായി വിജയന്‍റെ സ്ഥിരം പരിപാടിയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ആയുധങ്ങള്‍ താഴെ വെക്കാന്‍ പിണറായി വിജയന്‍ തന്‍റെ […]

‘ഇതുകൊണ്ടാണ് സ്ത്രീക്കും പുരുഷനും പരസ്പരം പ്രണയം തോന്നുന്നത്’; ‘കുട്ടിച്ചന്‍’ വൈറലാകുന്നു- video

പ്രായം തളര്‍ത്തിയ പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കഥയാണ് ‘കുട്ടിച്ചന്‍’. നടന്‍ കോട്ടയം നസീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം കുട്ടിച്ചന്‍ പ്രേക്ഷക ശ്രദ്ധനേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു നാണയത്തിന്‍റെ ഇരു വശങ്ങള്‍ പോലെ പ്രണത്തിന്‍റെയും സൗഹൃദത്തിന്‍റെയും വ്യത്യസ്തമായ മുഖങ്ങളാണ് കുട്ടിച്ചനിലൂടെ തുറന്ന് കാട്ടുന്നത്. രോഗാവസ്ഥയില്‍ മരണത്തോടെ മല്ലിടക്കുന്ന കുട്ടിച്ചനെ കാണാന്‍ എത്തുന്ന ഉറ്റ ചങ്ങാതിയുടേയും പഴയ പ്രണയിനിയുടേയും പഴയകാല കഥയാണ് ഹ്രസ്വചിത്രത്തിന്‍റെ പ്രമേയം. കുട്ടിച്ചനെ ഒരു രംഗത്തില്‍ പോലും ഹ്രസ്വചിത്രത്തില്‍ കാണിക്കുന്നില്ല. എങ്കിലും ആദ്യം മുതല്‍ അവസാനവരെ ഇദ്ദേഹത്തിന്‍റെ […]

സാനിയ പാകിസ്ഥാന്‍റെ മരുമകള്‍, അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണം: ബിജെപി

ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ബി.ജെ.പി എം.എല്‍.എ രാജാ സിങ്​. സാനിയ പാകിസ്ഥാന്‍റെ മരുമകളാണെന്നും അതിനാല്‍ എത്രയും പെട്ടെന്ന്​ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു സാനിയയെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും രാജാ സിങ്​ ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ​ പശ്ചാത്തലത്തിലായിരുന്നു ഗോശമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന. പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഹൈബ്​ മാലികി​ […]

പാ​ക് താ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ സി​നി​മകളില്‍ വിലക്ക്

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ‘ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനും രാജ്യത്തോടൊപ്പം നില്‍ക്കുന്നു’ അതിനാല്‍ പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നും സംഘടന അറിയിച്ചു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരുമെന്നും […]

കാസര്‍ഗോഡ്‌ ഇരട്ട കൊലപാതകം: രണ്ട് പേര്‍ കസ്റ്റഡിയില്‍

പെരിയ: കാസര്‍ഗോഡ്‌ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഇവരെ ചേദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. രണ്ടു ബൈക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളെ പിടികൂടാന്‍ ഡിജിപി കര്‍ണാടക പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ കര്‍ണാടക പോലീസ് പൂര്‍ണ സഹായം വാഗ്ദാനം നല്‍കി. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി […]

തൃശൂരില്‍ നാല് കോടി രൂപയുടെ കഞ്ചാവ് പിടികൂടി; 2 പേര്‍ അറസ്റ്റില്‍

തൃശൂർ: കാഞ്ഞാണിയിൽ നാല് കോടി രൂപ വിലവരുന്ന 42 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനിയറിങ് വിദ്യാർത്ഥികളാണ് പിടിയിലായ രണ്ടുപേരും. അന്തിക്കാട് – കാഞ്ഞാണി മേഖലകളിൽ കഞ്ചാവ് സംഘങ്ങൾ വിലസുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാഞ്ഞാണി ബസ്റ്റാന്‍റ് പരിസരത്ത് നിന്ന് 42 കിലോ കഞ്ചാവ് അടങ്ങിയ ബാഗുമായി വിദ്യാർത്ഥികളെ പിടികൂടിയത്. ആലുവ കൊളങ്ങാട്ടുപറമ്പിൽ വീട്ടിൽ അഹമ്മദ്, പട്ടാമ്പി ‘ഹരിദിവ്യ’ത്തിൽ രോഹിത് എന്നിവരെയാണ് അന്തിക്കാട് എസ്.ഐ കെ.എസ് സൂരജിന്‍റെ […]

‘ഇളയരാജ’യില്‍ മനോഹരമായ കപ്പലണ്ടി പാട്ടുമായി ജയസൂര്യ- video

മണലിട്ട് വറുത്തു കോരിയ കപ്പലണ്ടി പോലെ നല്ല രുചികരമായ കപ്പലണ്ടി ഗാനവുമായി ജയസൂര്യ എത്തി. മാധവ് രാമദാസന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ‘ഇളയരാജ’യിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചത്. മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെക്കൊണ്ട് പാട്ടു പാടിച്ച സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ഈണം. മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസന്‍. അപ്പോത്തിക്കരിയില്‍ ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു.2005ല്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ […]

പുല്‍വാമയില്‍ രണ്ട് ഭീകരരെ ദൗത്യസേന വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ നാല് സൈനികർക്ക് ജീവന്‍ നഷ്ടമായി. കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പുല്‍വാമ ചാവേറാക്രമണത്തിന് ബോംബുകള്‍ നിർമ്മിച്ച കംറാന്‍ ഖാസിയാണെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും  തുടരുകയാണ്. കഴിഞ്ഞ ദിവസം നാല്പതോളം ജവാന്‍മ്മാർക്ക് ജീവന്‍ നഷ്ടപ്പെട്ട ചാവേറാക്രമണം നടന്ന ജമ്മു കശ്മീരിലെ പുല്‍വാമ മേഖലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ചാവേറാക്രമണം നടന്ന പ്രദേശത്ത് പത്ത് കിലോമീറ്റർ ദൂരെയാണ് ഏറ്റമുട്ടല്‍ നടന്നത്. […]