പു​ല്‍​വാ​മ ആക്രമണത്തില്‍ ത​ങ്ങ​ള്‍​ക്ക് പ​ങ്കി​ല്ല, അ​ടി​ച്ചാ​ല്‍ തി​രി​ച്ച​ടി​ക്കും: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാന്‍റെ മണ്ണില്‍നിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സര്‍ക്കാരിന്‍റെ താല്‍പ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാല്‍ പാകിസ്ഥാന്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ […]

പ്രിയയുമായി പ്രണയത്തിലാണോ? കഥ തിരുത്താന്‍ ഒമറിനോട് പ്രിയ ആവശ്യപ്പെട്ടോ?; മറുപടിയുമായി റോഷന്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമ പുറത്തിറങ്ങും മുന്‍പേ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ റോഷനും പ്രിയാ വാര്യരും ലോകശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. തുടര്‍ന്ന് റോഷനും പ്രിയയും പ്രണയത്തിലാണെന്ന തരത്തില്‍ പ്രചരണങ്ങളുമുണ്ടായി. ഇതിന് മറുപടി നല്‍കുകയാണ് റോഷന്‍. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ മനസ്സു തുറന്നത്. ‘ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍ എന്‍റെ സുഹൃത്തുക്കള്‍ വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. […]

ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്; പരസ്യചിത്രം ഉടന്‍

കൊച്ചി: നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ജഗതിയുടെ മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. 2012 മാര്‍ച്ചിലാണ് കാര്‍ അപകടത്തില്‍ ജഗതിക്ക് പരിക്കേറ്റത്. ഏഴ് വര്‍ഷത്തെ ചികിത്സക്ക് ശേഷമാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതിയുടെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ്കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യത്തിലാണ് […]

ഷുക്കൂര്‍ കേസില്‍ സിബിഐയ്ക്ക് തിരിച്ചടി; വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളി

തിരുവന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി. സിബിഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്ന് സെഷന്‍സ് കോടതി പറഞ്ഞു. കുറ്റപത്രം ഏത് കോടതിയില്‍ പരിഗണിക്കണമെന്ന് ഹൈക്കാടതി തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു.കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണം എന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ കേസിന്‍റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂർവമായ വിചാരണ നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നൽകിയ അപേക്ഷയിലാണ് കോടതി തീരുമാനം.വിചാരണ ഏത് കോടതിയിൽ വേണം എന്ന് […]

സിനിമയിലെ ലിപ്പ് ലോക്കും പുകവലിയും ഉപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്‍; കാരണം…?

സിനിമയിലെ ലിപ് ലോക്കും പുകവലിയും താനുപേക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്‍. ഫഹദിന്‍റെ ഈ നിലപാട് കേട്ട് ആരാധകര്‍ ഒന്നടങ്കം വിഷമത്തിലാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. മലയാള സിനിമയില്‍ ദൈര്‍ഘ്യമേറിയ ലിപ് ലോക്ക് ഫഹദിന്‍റെതായിരുന്നുവെന്ന തരത്തിലുള്ള വിമര്‍ശനം ഇടക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. ലിപ് ലോക്ക് രംഗങ്ങള്‍ തുടങ്ങിയെന്ന് താനിതുവരെയും പറഞ്ഞിട്ടില്ലല്ലോ അപ്പോള്‍ പിന്നെ നിര്‍ത്തുന്നത് അറിയിക്കണമെന്നുണ്ടോയെന്നായിരുന്നു താരം ചോദിച്ചത്. ലിപ് ലോക്ക് മാത്രമല്ല പുകവലി രംഗങ്ങളും താനിനി കുറയ്ക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു സിനിമ കണ്ടിട്ട് നാളെ […]

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പീതാംബരനെ സിപിഐഎം പുറത്താക്കി

കാസര്‍ഗോഡ്: രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ. പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. സിപിഐഎം സംസ്ഥാന കമ്മറ്റിയുടേതാണ് തീരുമാനം. ഇന്നലെ രാത്രിയാണ് പോലീസ് പീതാംബരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പീതാംബരന് കേസില്‍ പങ്കുണ്ടെന്നു തെളിഞ്ഞാല്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്‍ രാവിലെ അറിയിച്ചിരുന്നു. എന്നാല്‍ പീതാംബരന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പാണ് പാര്‍ട്ടിയുടെ നടപടി എന്നതും ശ്രദ്ധേയമാണ്. പീതാംബരനാണ് […]

പ്രീത ഷാജിയുടെ വീട് ലേലം ചെയ്ത നടപടി റദ്ദാക്കി; ഒരു മാസത്തിനുള്ളില്‍ പൈസ അടച്ചാല്‍ വീടു സ്വന്തമാക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പ്രീതാ ഷാജിയുടെ വീടും പുരയിടവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. 43 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ സ്വത്ത് കൈവശം എടുക്കാം. ഒരു 1,89000 രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. പണം നല്‍കാന്‍ ഒരുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്‌.  സുഹൃത്തിന‌് ജാമ്യം നിന്നതിന്‍റെ പേരില്‍ വായ‌്പാ കുടിശ്ശിക തിരിച്ചടയ‌്ക്കാന്‍ നിവൃത്തിയില്ലാതെ ജപ‌്തി നേരിട്ട പ്രീത ഷാജിയും കുടുംബവും 26ന‌് വീട‌് ഒഴിയണമെന്ന‌് ഹൈക്കോടതി […]

യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ഏതറ്റം വരെയും പോകാന്‍ പാര്‍ട്ടി തയാറാണ്: കെ മുരളീധരന്‍

ന്യൂ ഡല്‍ഹി: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ യഥാര്‍ഥ പ്രതികളെ പിടി കൂടിയില്ലെങ്കില്‍ പാര്‍ട്ടി കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍. യഥാര്‍ത്ഥ പ്രതികളെ പിടികൂടിയില്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെക്കൊണ്ട് നിയമം കൈയ്യിലെടുപ്പിക്കരുതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ നോട്ടീസ് നല്‍കി 41 ദിവസത്തിന് ശേഷം ഹര്‍ത്താല്‍ നടത്തിയാല്‍ മതിയെന്ന കോടതി നിലപാടിനോട് യോജിപ്പില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഹര്‍ത്താല്‍ നടത്തിയതില്‍ […]

വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം; മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

തിരുവനന്തപുരം: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വി വി വസന്തകുമാറിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. വസന്തകുമാറിന്‍റെ ഭാര്യ ഷീബയുടെ താല്‍കാലിക ജോലി സ്ഥിരപ്പെടുത്താനും വീട് നിര്‍മ്മിച്ചുനല്‍കാനും തീരുമാനമായി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. വസന്തകുമാറിന്‍റെ ഭാര്യ ഷീനയെ പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയാണ്. മക്കളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തില്‍ ആക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി എ […]

അര്‍ധരാത്രിയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ ബലമായി പൊളിച്ചുമാറ്റി; റോഡരികില്‍ നിന്ന് മാറാതെ ശ്രീജിത്ത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം വരുന്ന സമരപ്പന്തലുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പോലീസിന്‍റെ സഹായത്തോടെ പൊളിച്ചുമാറ്റി. തിങ്കളാഴ്ച അര്‍ധരാത്രി 11.30ന് തുടങ്ങിയ പൊളിച്ചുനീക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. സമരപ്പന്തലില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റി. സഹോദരന്‍ ശ്രീജീവിന്‍റെ മരണത്തില്‍ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വര്‍ഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തല്‍ പൊളിച്ചിട്ടും റോഡരികില്‍ സമരം തുടരുകയാണ്. ഇയാള്‍ക്ക് പിന്തുണയുമായി എത്തിയവരെയും പോലീസ് നീക്കം ചെയ്തു. ആറ്റുകാല്‍ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകള്‍ പൊളിക്കുന്നതെന്ന് […]