മൊഗാദിഷു: സൊമാലിയയിലെ ജിലിബ് മേഖലയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അല്‍ഷബാബ് ഭീകരനാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ദ യുഎസ് ആഫ്രിക്ക കമാന്‍ഡ് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Category: Entertainment
പൗരത്വ ഭേദഗതി നിയമം; പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കി. ഉച്ചക്ക് രണ്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രമേയം പാസാക്കിയത്. ഇതോടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത് സംസ്ഥാനമായി പശ്ചിമ ബംഗാള്‍. ‘ഇപ്പോള്‍ ജനങ്ങള്‍ രാജ്യം വിടേണ്ടി വരുമെന്ന ഭീതിയിലാണ്. എല്ലാത്തരം കാര്‍ഡുകളും സംഘടിപ്പിക്കുന്നതിനായി അവര്‍ വരി നില്‍ക്കുകയാണ്. ബംഗാളില്‍ ഞങ്ങള്‍ സി.എ.എയും എന്‍.ആര്‍.സിയും എന്‍.പി.ആറും അനുവദിക്കില്ല.’ -സഭയെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പൗരത്വ ഭേദഗതി […]
‘റോക്കി’ക്ക് പിറന്നാൾ ആശംസകളുമായി കെജിഎഫ് 2 പുതിയ പോസ്റ്റർ
ആളുകളുടെ ഇടയിൽ എല്ലാക്കാലത്തും ഗ്രഹണങ്ങൾ കൗതുകത്തിനും ഭയത്തിനും കാരണമാകാറുണ്ട്. 2020 ൽ നാല് ചന്ദ്രഗ്രഹണങ്ങൾക്കാണ് ഭൂമി സാക്ഷ്യം വഹിക്കുക. അവയെല്ലാം ഭാഗികമായി നിഴൽ മൂടിയ ചന്ദ്രഗ്രഹണങ്ങളായിരിക്കും. അതിൽ ആദ്യത്തെ ഗ്രഹണം 2020 ജനുവരി പത്തിന് സംഭവിക്കും. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇത് ദൃശ്യമാകും. ജനുവരി 10 ന് നടക്കുന്ന ചന്ദ്രഗ്രഹണം ഏകദേശം 4 മണിക്കൂർ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സമയം രാത്രി 10.37 മുതൽ പുലർച്ചെ 2.42 വരെ ചന്ദ്രഗ്രഹണം നീണ്ടു നിൽക്കും. ഗ്രഹണ […]
അനിയന്‍റെ ചിത്രം നിർമിച്ച് ദിലീപ്; ടൈറ്റിൽ പോസ്റ്റർ
ദിലീപിന്‍റെ അനിയൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടു. തട്ടാശേരി കൂട്ടം എന്നാണ് ചിത്രത്തിന്‍റെ പേര്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ദിലീപ് നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകനാണ് നായകനായെത്തുന്നത്. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോവസ്. രാജീവ് നായർ, സഖി എൽസ എന്നിവരുടെ വരികൾക്ക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. courtsey content […]
ഈ വർഷം ഗൂഗിളിൽ ഏറ്റവും അധികം തെരഞ്ഞത് മോഹൻലാലിനെ
ലൂസിഫർ എന്ന ഒറ്റചിത്രം കൊണ്ട് സോഷ്യൽ മീഡിയയടക്കം കീഴടക്കിയ താരമാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഗംഭീര വിജയമാണ് തിയെറ്ററുകളിൽ നേടിയത്. 200 കോടി ക്ലബിൽ കയറിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.ഇപ്പോഴിത ഗൂഗിളിൽ ഏറ്റവുമധികം പേർ ഈ വർഷം തെരഞ്ഞ മലയാളം സെലിബ്രിറ്റിയും മോഹൻലാലാണ്. കഴിഞ്ഞ ദിവസം ഗൂഗിൾ ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരുന്നു. ലൂസിഫറും ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുമാണ് ഇക്കൊല്ലം മോഹൻലാലിന്‍റെ ഹിറ്റ് ചിത്രങ്ങൾ.മെഗാസ്റ്റാർ മമ്മൂട്ടിയാണ് മോഹൻലാലിന് പിന്നിൽ രണ്ടാമതായി […]
ഷൈലോക്ക് ടീസർ ഏറ്റെടുത്ത് ആരാധകർ; ട്രെൻഡിങ്ങിൽ ഒന്നാമത്
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ഷൈലോക്കിന്‍റെ ടീസര്‍ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. ഒരു ലക്ഷം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി ഇടംപിടിച്ചിരിക്കുകയാണിപ്പോൾ ടീസര്‍. മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്ക് തന്നെയാണ് ടീസറിന്‍റെ പ്രധാന ഹൈലൈറ്റ്. കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കടുക്കനും കൂളിങ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലിഷ് ലുക്കിലാണ് മെഗാസ്റ്റാർ എത്തിയിരിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമിഴിലും ചിത്രം റിലീസിനെത്തുന്നുണ്ട്. കുബേരന്‍ എന്നാണ് ചിത്രത്തിന്‍റെ തമിഴ്പതിപ്പിലെ […]
‘തൃശൂര്‍ പൂരം’ : ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘തൃശൂര്‍ പൂരം’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസും ജയസൂര്യയും ഒന്നിക്കുന്ന നാലാമറ്റത്ത ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം തൃശൂരുകാരനായി ജയസൂര്യ എത്തുന്ന ചിത്രം കൂടിയാണിത്. courtsey content – news online
രണ്ടു വയസുകാരൻ വിവാഹം കഴിച്ച 12കാരി-“ഗേൾ ഫ്രം ഹുനാൻ’
അന്ധവിശ്വാസവും ദാരിദ്ര്യവും ഒരു സമൂഹത്തെയാകെ കാർന്നു തിന്നുമ്പോൾ ദുഃസഹമാകുന്ന മനുഷ്യജീവനുകളുടെ നേർക്കാഴ്ചയാണ് ലോകത്തെങ്ങും. അതിനു ചൈനയെന്നോ ഇന്ത്യയെന്നോ ജപ്പാനെന്നോ ഭേദമില്ല. ദുരഭിമാനവും അനാചാരവും ഒന്നു ചേരുമ്പോൾ ലോകത്തെങ്ങും അടിമത്തത്തിലേക്ക് വലിച്ചെറിയപ്പെടുന്നത് പെൺജീവിതങ്ങൾ തന്നെയാണെന്ന നേർ സാക്ഷ്യമാണ് “എ ഗേൾ ഫ്രം ഹുനാൻ’ എന്ന ചൈനീസ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. 12 കാരിയായ സിയാവോ എന്ന പെൺകുട്ടിയെ രണ്ടു വയസുള്ള ചുൻ ഗുവാനുമായി വിവാഹം കഴിപ്പിക്കുന്ന രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. കുന്നിൻ മുകളിലെ ഉൾഗ്രാമമാണ് ചുൻ ഗുവാന്റെ സ്ഥലം. […]
തമിഴ് ചിത്രം ‘കാളിദാസ്’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ശ്രീ സെന്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് കാളിദാസ്. ഭരത്, ആന്‍ ശീതള്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ചന്ദ്ര മേനോന്‍, ആധവ് കനദാസന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും. 2017 ഒക്ടോബറില്‍ നിര്‍മ്മാണം ആരംഭിച്ച ചിത്രം 2018 മാര്‍ച്ചോടെ ചിത്രീകരണം പൂര്‍ത്തിയാക്കി. മണി ദിനകരന്‍,എം. എസ്. ശിവനേശന്‍,വി. ഭാര്‍ഗവി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. […]
24-മത് രാജ്യാന്തര ചലച്ചിത്രമേള; ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്തു തുടങ്ങി
ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്തു തുടങ്ങി. മന്ത്രി എ.കെ ബാലനില്‍ നിന്നും നടി അഹാന കൃഷ്ണകുമാര്‍ ആദ്യ പാസ് ഏറ്റുവാങ്ങി. വെള്ളിയാഴ്ചയാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമാകുക. മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിലെ ഫെസ്റ്റിവല്‍ ഓഫിസിന്റേയും ഡെലിഗേറ്റ് പാസ് വിതരണത്തിന്റേയും ഉദ്ഘാടനമാണ് മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചത്. നടന്‍ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ അതിഥികളായിരുന്നു. ഉള്ളടക്കം കൊണ്ട് ഗോവയെക്കാള്‍ സമ്ബന്നമായിരിക്കും കേരള രാജ്യാന്തര ചലച്ചിത്രോത്സവമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. 10500 […]









