അമലാ പോള്‍ മുഖ്യവേഷത്തിലെത്തുന്ന തമിഴ് ചിത്രം അതോ അന്ത പറവൈ പോലെയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ വിനോദ് കെ.ആര്‍. സംവിധാനം ചെയ്ത ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 14ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ വര്‍ഷം ആദ്യം ആരംഭിച്ച ചിത്രം പലവിധ കാരണങ്ങളാല്‍ വൈകുകയായിരുന്നു. നേരത്തേ വനിതാ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. ഷൂട്ടിംഗിനിടെ അമല പോളിന് പരിക്കേറ്റതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു
Category: Entertainment
‘വേള്‍ഡ് ഫെയ്‌മസ് ലൗവര്‍’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു
വിജയ് ദേവരകൊണ്ട നായകനാവുന്ന പുതിയ ചിത്രമാണ് വേള്‍ഡ് ഫെയ്‌മസ് ലൗവര്‍.ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. കെ ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാര്‍. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഫെബ്രുവരി 14ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
ടൊവിനോ തോമസ് പ്രതികരിച്ചത് പ്രസംഗം തുടര്‍ച്ചയായി കൂവി തടസ്സപ്പെടുത്തിയപ്പോള്‍; സംസാരിക്കുന്നത് കേള്‍ക്കുന്നില്ലേയെന്ന് മൂന്ന് നാലുതവണ നടന്‍ ചോദിക്കുകയു ചെയ്തു; മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടി അല്ലാതിരുന്നിട്ടും ഷൂട്ടിനിടയില്‍ സമയം കണ്ടെത്തി സ്‌കൂളിലെത്തുകയായിരുന്നു ടൊവിനോ; പരസ്യമായി ഇന്‍സല്‍ട്ട് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ആരോപണം; കെ.എസ്.യുക്കാര്‍ കലിപ്പു തീര്‍ത്തത് ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ പ്രകാശനം നിര്‍വഹിച്ചതു കൊണ്ടെന്നും ആക്ഷേപം
മാനന്തവാടി: മാനന്തവാടി മേരിമാതാ കോളേജില്‍ വെച്ചു നടന്ന പരിപാടിയില്‍ നടന്‍ ടൊവിനോ തോമസ് വിദ്യാര്‍ത്ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു വരുത്തി അധിക്ഷേപിച്ചു എന്ന ആരോപണം ഉയര്‍ത്തി കെ.എസ്.യു രംഗത്തുവന്നിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തകളും വീഡിയോയും പുറത്തുവന്നതോടെ ടൊവിനോയുടെ അഹങ്കാരം എന്നു പറഞ്ഞു ചിലരും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് അധിക്ഷേപങ്ങള്‍ കൂടുതലും എത്തിയത്. എന്നാല്‍ ഇങ്ങനെ വിമര്‍ശനം ശക്തമായതോടെ എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് ടൊവിനോയുടെ അടുപ്പക്കാരും രംഗത്തെത്തി. നടന്‍ മുന്‍പേ ഏറ്റ പരിപാടി ആയിരുന്നില്ല അതെന്നും പറയുന്ന വിഷയത്തിന്റെ […]
സ്ട്രീറ്റ് ഡാന്‍സര്‍: പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി
സൂപ്പര്‍ ഹിറ്റ് ചിത്രമായ എബിസിഡി യുടെ മുന്നാമത്തെ സീരീസായ സ്ട്രീറ്റ് ഡാന്‍സറിന്റെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ആദ്യ രണ്ട് ഭാഗങ്ങള്‍ വന്‍ വിജയമായിരുന്നു. വരുണ്‍ ധവാനും ശ്രദ്ധ കപൂറും തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തും എത്തുന്നത്. ചിത്രത്തില്‍ പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഡാന്‍സ് തന്നെയണ് പുതിയ ചിത്രത്തിന്റേയും പ്രമേയം. മൂന്നാം പതിപ്പിലും റിയാലിറ്റി ഷോയിലെ താരങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. വരുണിനും ശ്രദ്ധയ്ക്കും പുറമേ പ്രഭുദേവയും മൂന്നാം സീസണില്‍ എത്തുന്നുണ്ട്. റെമോ ഡിസൂസയാണ് ചിത്രം സംവിധാനം […]
‘സേതുരാമയ്യര്‍’ അഞ്ചാമത്തെ കേസ് തെളിയിക്കാന്‍ ഒരുങ്ങുന്നു
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ അഞ്ചാം ഭാഗത്തിന്‍റെ ചിത്രീകരണം മേയില്‍ ആരംഭിക്കും. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു യഥാര്‍ത്ഥ സംഭവമാണ് ഇത്തവണ എസ് എന്‍ സ്വാമി സേതുരാമയ്യര്‍ക്കായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ഉടന്‍ തന്നെ സിബിഐ വരുന്നുണ്ടെന്നാണ് സൂചന. മേയ് മാസത്തില്‍ അല്ലെങ്കില്‍ ജൂണിലോ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറങ്ങിയ നാല് ഭാഗങ്ങളും വലിയ ഹിറ്റുകള്‍ ആയിരുന്നു. സിബിഐ ഡയറി കുറിപ്പ് എന്ന സിനിമയാണ് ഈ സീരിസിലെ […]
‘താന്‍ ഇനി ഉപ്പും മുളകിലേക്കും ഇല്ല’, കാരണം വ്യക്തമാക്കി ജൂഹി റുസ്തഗി
ഉപ്പും മുളകും പരമ്ബര! പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്ബര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദം വരെ എത്തിയ പരമ്ബര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. ആയിരം എപ്പിസോഡുകള്‍ക്ക് ശേഷം പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി പരമ്ബരയില്‍ എത്താഞ്ഞതിനെ ചുറ്റിപറ്റി നിരവധി സംശയങ്ങള്‍ ആണ് സോഷ്യല്‍ […]
സൂപ്പര്‍ ഓവറില്‍ സൂപ്പറായി കെ.എല്‍ രാഹുലും ഇന്ത്യയും
സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും ജയം. സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 14 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ 10 റണ്‍സ് എടുത്ത കെ.എല്‍ രാഹുല്‍ ഇന്ത്യക്ക് വിജയം ഏകദേശം ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോഹ്‌ലി ഇന്ത്യക്ക് അനായാസം ജയം നേടികൊടുക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 13 റണ്‍സാണ് എടുത്തത്. ബുംറ എറിഞ്ഞ […]
അയ്യപ്പനും കോശിയും : ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അനാര്‍ക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. അന്ന രാജന്‍, സിദ്ദിഖ്, സാബുമോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ ,അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ചിത്രം നിര്‍മിക്കുന്നത് കൊയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും, […]
മെട്രോ മിക്കി ഇനി റിഷാനയ്ക്കു സ്വന്തം; കൊച്ചി മെട്രോയുടെ തൂണുകളില്‍ കയറി സെലിബ്രിറ്റിയായ പൂച്ചയെ കൈമാറി കൊച്ചി: കൊച്ചി മെട്രോയുടെ തൂണില്‍ നിന്ന് രക്ഷപ്പെടുത്തിയ ‘മെട്രോ മിക്കി’ എന്ന പൂച്ചക്കുട്ടിയെ ഇടപ്പള്ളി സ്വദേശിനി റിഷാനയ്ക്കു കൈമാറി. മെട്രോ മിക്കിയെ ദത്തെടുക്കാന്‍ നിരവധി ആള്‍ക്കാരാണ് എത്തിയത്. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ രംഗത്തെത്തിയിരുന്നു. വീട്ടിലെ വളര്‍ത്തു പൂച്ചകളെ നഷ്ടപ്പെട്ടവരും രക്ഷിതാക്കള്‍ മുഖേന കുട്ടികളും ‘മെട്രോ മിക്കി’യെ ആവശ്യപ്പെട്ടു രംഗത്തുവന്നിരുന്നു. പൂച്ചക്കുട്ടിയെ നല്ലതുപോലെ നോക്കി വളര്‍ത്താന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ […]
തമിഴ് ചിത്രം തനയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
വൈഭവ്, നന്ദിത ശ്വേത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ തമിഴ് പോലീസ് ചിത്രമാണ് തന. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹാസ്യ നടന്‍ യോഗി ബാബു നിര്‍ണായക സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവരാജ് സുബ്രഹ്മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജി ആര്‍ എന്‍ ശിവകുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പ്രസന്ന എഡിറ്റര്‍ ആകുന്ന ചിത്രത്തിന്റെ സംഗീതം ചന്ദ്രശേഖര്‍ ആണ്. എം സി കലൈമാണിയും എം കെ ലക്ഷ്മി കലൈമാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ […]
