അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരമുലൂവിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അല്ലു അര്‍ജുന്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. അല്ലു അര്‍ജുന്റെ പത്തൊന്‍പതാം ചിത്രമാണിത്. ചിത്രം ഹോളിവുഡ് ചിത്രമായ ഇന്‍വെന്‍ഷന്‍ ഓഫ് ലയിങ്ങിന്റെ അഡാപ്റ്റേഷന്‍ ആണ്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജയറാം ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും […]

മഹാനായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവചരിത്രം സിനിമയാകുന്നു !! ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്ത് !!

ഇന്ത്യാമഹാരാജ്യം കണ്ട എക്കാലത്തെയും മികച്ച മഹാനായ മനുഷ്യനാണ് ഡോക്ടര്‍ എ.പി.ജെ.അബ്ദുല്‍ കലാം. ലോകജനതയ്ക്കു മുന്‍പില്‍ ഒരു ഇതിഹാസ പുരുഷനായി അബ്ദുല്‍ കലാം നിറഞ്ഞു നില്‍ക്കുമ്ബോള്‍ അദ്ദേഹത്തിന്റെ ജീവിതം മാനവരാശിക്ക് ഏറെ പ്രചോദനപകരമായ ഒരു പാഠപുസ്തകം തന്നെയാണ്. സ്വപ്നങ്ങള്‍ക്ക് അഗ്നിചിറകുകള്‍ നല്‍കിയവന്‍, ഡോക്ടര്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റ ജീവചരിത്രം സിനിമയാക്കാന്‍ പോകുന്നു. ‘ദി മിസൈല്‍മാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞനും മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും ആയിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവിതം സംഭവബഹുലമായ വഴിത്താരകളിലൂടെ കടന്നു പോകുന്നതാണ്. കേന്ദ്ര […]

കേന്ദ്രംതള്ളിയ സംസ്ഥാന പദ്മപുരസ്‌കാരപട്ടികയില്‍ ഉണ്ടായിരുന്നത് എം.ടിയും മമ്മൂട്ടിയും അടക്കം 56 പേര്‍

തിരുവനന്തപുരം: പദ്മാപുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക ഇത്തവണ കേന്ദ്രം അപ്പാടെ തള്ളി. എം.ടി. വാസുദേവന്‍നായര്‍ക്ക് പദ്മവിഭൂഷണ്‍ അടക്കം 56 പേരുടെ പട്ടികയാണ് നല്‍കിയത്. സംസ്ഥാനത്തിന്റെ പട്ടികയില്‍നിന്ന് ഒരാളെപ്പോലും പരിഗണിക്കാതിരിക്കുന്നത് ഇതാദ്യമായാണ്. പദ്മഭൂഷണ്‍ പുരസ്‌കാരത്തിനായി കലാമണ്ഡലം ഗോപി, സുഗതകുമാരി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍, മമ്മൂട്ടി, റസൂല്‍ പൂക്കുട്ടി, മധു, ശോഭന എന്നിവരുടെ പേരുകളാണ് നല്‍കിയിരുന്നത്. പദ്മശ്രീക്കായി സൂര്യ കൃഷ്ണമൂര്‍ത്തി, കെ. ഓമനക്കുട്ടി, രമേശ് നാരായണ്‍, സദനം കൃഷ്ണന്‍കുട്ടി നായര്‍, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്ബൂതിരി, നെടുമുടി […]

‘അനുഗ്രഹീതന്‍ ആന്റണി’: ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ’96’ ഫെയിം ഗൗരി ജി കിഷന്‍ ആണ് നായിക. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവീന്‍ ടി മണിലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അശ്വിന്‍ പ്രകാശ്, ജിഷ്ണു ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ. സിദ്ധിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. […]

മരയ്ക്കാറില്‍ ഇന്നസെന്റ് നെഗറ്റീവ് റോളില്‍.? നമത്ത് കുറുപ്പിനെ ഏറ്റെടുത്ത് ആരാധകര്‍

പ്രേക്ഷകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ ചിത്രത്തിലെ ടീസറിനും, പോസ്റ്ററുകള്‍ക്കുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിലെ ഇന്നസെന്റിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തോട് സാമ്യമുള്ള ക്യാരട്കര്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ നമത്ത് കുറുപ്പ് എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. എന്തായാലും ഈ പോസ്റ്ററും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ ഓഡിയോ റൈററ്‌സ് […]

നിതിന്‍ ചിത്രം ‘ഭീഷ്മ’; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

നാഗാ വംശി നിര്‍മ്മിച്ച വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഭീഷ്മ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . നിതിന്‍, രശ്മിക മന്ദാന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രത്തിന്‍റെ ട്രെയ്‌ലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും.

അബ്രാം ഖുറേഷിയും റോക്കി ഭായും കണ്ടുമുട്ടിയപ്പോള്‍! ആഘോഷമാക്കി ആരാധകര്‍

തെന്നിന്ത്യന്‍ സിനിമയില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുന്ന സൂപ്പര്‍ താരങ്ങളാണ് മോഹന്‍ലാലും യഷും. തങ്ങളുടെ ഇന്‍ഡസ്ട്രികളെ പുതിയ തലത്തില്‍ എത്തിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. ലൂസിഫര്‍,കെജിഎഫ് തുടങ്ങിയ സിനിമകളിലൂടെയാണ് കഴിഞ്ഞ വര്‍ഷം ഇരുവരും തരംഗമായത്. രണ്ട് ചിത്രങ്ങളും 200 കോടി ക്ലബില്‍ ഇടംപടിച്ച്‌ ഇന്‍ഡസ്ട്രികള്‍ക്ക് അഭിമാനമായി മാറിയിരുന്നു. മോഹന്‍ലാലും യഷും ആദ്യമായി കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അബ്രാം ഖുറേഷിയും റോക്കി ഭായും കണ്ടുമുട്ടിയപ്പോള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബാംഗ്ലൂരില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിനായി […]

ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് കുരുക്ക്; 17 മിനിറ്റ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് ബോര്‍ഡ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് കുരുക്ക്. ചിത്രം കണ്ട തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളാണ് ചിത്രത്തിന് കത്രിക വെച്ചത്. പതിനേഴ് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദും തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സിനിമ മുംബൈയിലെ റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. ഫെബ്രുവരി പതിന്നാലിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സെന്‍സറിങ് നീണ്ടുപോയാല്‍ ചിത്രത്തിന്റെ റിലീസ് […]

ഖദീജുമ്മയായി സുഹാസിനി; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ക്യാരക്ടര്‍ പോസ്റ്റര്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സുഹാസിനിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ ഖദീജുമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍ , പ്രണവ് മോഹന്‍ലാല്‍, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മോഹന്‍ലാലിന്റെ ചെറുപ്പ കാലം […]

ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ വിജയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: നടന്‍ വിജയ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്‌ വിജയ്ക്ക് നോട്ടീസ് കിട്ടിയത്. ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് സ്ഥലമായ നെയ്‌വേലിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചത്. പരിശോധന മുപ്പത് മണിക്കൂറോളമാണ് നീണ്ടു […]