മുംബൈ: നടി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ‘സിന്ദഗി ഇന്‍ ഷോര്‍ട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്. ‘സണ്ണി സൈഡ് ഊപര്‍’ എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപര്‍ സംവിധാനം ചെയ്യുന്നത്. സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ. വിനയ് ഛവാല്‍, ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, എന്നിവരാണ് മറ്റ് വീഡിയോകള്‍ സംവിധാനം […]
Category: Entertainment
‘കപ്പേള’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
അന്നാ ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു, തന്‍വി റാം എന്നിവരെ നായിക നായകന്മാരാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. യുവതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവര്‍ ചേര്‍ന്നാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു. നൗഫല്‍ അബ്ദുള്ള ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. റൗണ്ട് ബോക്സ്, കഥാസ് […]
ഹാരിഷ് കല്യാണ്‍ നായകനായി എത്തുന്ന പുതിയ ചിത്രം ധാരാള പ്രഭു
കൃഷ്ണ മാരിമുത്തു സംവിധാനം ചെയ്ത തമിഴ് കോമഡി ചിത്രമാണ് ധാരാള പ്രഭു. ഹാരിഷ് കല്യാണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ടാന്യ ആണ് നായിക. ശുക്ല ദാനം, വന്ധ്യത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 2012 ലെ ബ്ലോക്ക്ബസ്റ്റര്‍ ഹിന്ദി ചിത്രമായ വിക്കി ഡോണറിന്റെ ഔദ്യോഗിക റീമേക്കാണിത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ വിവേകും പ്രധാന വേഷത്തില്‍ എത്തുന്നു. സ്‌ക്രീന്‍ സീന്‍ മീഡിയ എന്റര്‍ടൈന്‍മെന്‍റെ ആണ് ചിത്രം നിര്‍മിക്കുന്നത്. സെല്‍വകുമാര്‍ ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു, […]
അടുത്ത മരണ മാസ്; കട്ട വെയ്റ്റിംഗില്‍ ആരാധകര്‍; കട്ടക്കലിപ്പില്‍ മമ്മൂട്ടിയും ജോജുവും പിന്നെ മുരളി ഗോപിയും; ചിത്രം വൈറല്‍
ആരാധകര്‍ നാളേറെയായി അക്ഷമരായി കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വണ്‍’. പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തില്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായാണ് എത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും ക്യാരക്ടര്‍ പോസ്റ്ററുമെല്ലാം ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണടയും ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് ഏറെ ഗൗരവക്കാരനായ പൊതുപ്രവര്‍ത്തകന്റെ ലുക്കിലാണ് മമ്മൂട്ടി […]
മമ്മൂട്ടി ചിത്രം വണ്ണിന്‍റെ ആദ്യ ടീസര്‍ ഫെബ്രുവരി 20ന് റിലീസ് ചെയ്യും
നടന്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തുന്ന ‘വണ്‍’ എന്ന ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഫെബ്രുവരി 20ന് വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും . സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, […]
അരുണ്‍ വിജയ് ചിത്രം മാഫിയ ഈ വെള്ളിയാഴിച്ച പ്രദര്‍ശനത്തിന് എത്തും
കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റര്‍ 1. അരുണ്‍ വിജയ് ആണ് ചിത്രത്തിലെ നായകന്‍. പ്രിയ ഭവാനി ആണ് ചിത്രത്തിലെ നായിക. ചിത്രം വെള്ളിയാഴിച്ച പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്. ഡികെ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജൂലൈ ആറിന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ബോക്സര്‍ ആണ് അരുണ്‍ വിജയ് […]
പ്രഭുദേവ നായകനായി ഏതുനാണ് പുതിയ ചിത്രം ബഗീര
ഇന്നുവരെ തന്റെ ചലച്ചിത്ര യാത്രയില്‍ തികച്ചും വ്യത്യസ്തമായ വേഷങ്ങള്‍ ഏറ്റെടുക്കാന്‍ ഒരിക്കലും ഭയപ്പെടാത്ത നടനാണ് പ്രഭുദേവ. പുതിയതും വ്യത്യസ്തവുമായ ഒരു സിനിമയില്‍ പ്രഭുദേവ എത്തുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. വലിയ മേക്കോവറില്‍ ആണ് പ്രഭുദേവ എത്തിയിരിക്കുന്നത്. ബഗീര എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. കഷണ്ടിയുള്ള തലയും, നെറ്റിയില്‍ നിന്ന് രക്തം വീഴുന്നതും കൂടാതെ, പ്രഭുദേവ 3 കണ്ണ് ഗ്ലാസ് ധരിച്ചിരിക്കുന്നതാണ് ഫസ്റ്റ് ലുക് പോസ്റ്റര്‍. ജനപ്രിയ പ്രൊഡക്ഷന്‍ ഹൗസ് ആയ ‘ഭരതന്‍ പിക്ചേഴ്സ്’ ആണ് […]
ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ദേവ് ഫക്കീര്‍
ജല്ലിക്കട്ട് എന്ന ചിത്രത്തിന് ശേഷം ആന്റണി നായകനായി എത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ ഇതാ പുതിയ ഒരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകായണ്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ സാക് ഹാരീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആന്റണി നായകനായി എത്തുന്നത്. ദേവ് ഫക്കീര്‍ എന്നാണ് ചിത്രത്തിന്റെ പേര്. മിഖായേല്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ എഴുതുന്ന ചിത്രമാണിത് . ദി ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹനീഫ് ഈ ചിത്രത്തിലൂടെ നിര്‍മാണ […]
വിജയ് ചിത്രം ‘മാസ്റ്റര്‍’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ‘മാസ്റ്റര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍. വിദ്യാഭ്യസ രംഗത്തെ അഴിമതിയെ […]








