ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ദേവ് ഫക്കീര്‍

ജല്ലിക്കട്ട് എന്ന ചിത്രത്തിന് ശേഷം ആന്റണി നായകനായി എത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ ഇതാ പുതിയ ഒരു ചിത്രം കൂടി പ്രഖ്യാപിച്ചിരിക്കുകായണ്. ഹനീഫ് അദേനിയുടെ തിരക്കഥയില്‍ സാക് ഹാരീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആന്റണി നായകനായി എത്തുന്നത്. ദേവ് ഫക്കീര്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. മിഖായേല്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ എഴുതുന്ന ചിത്രമാണിത് .

ദി ഗ്രേറ്റ്ഫാദര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഹനീഫ് ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്തേക്കും കടക്കുമാകയാണ്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റര്‍.

prp

Leave a Reply

*