പ്രഭുദേവ നായകനായി ഏതുനാണ് പുതിയ ചിത്രം ബഗീര

ഇന്നുവരെ തന്റെ ചലച്ചിത്ര യാത്രയില്‍ തികച്ചും വ്യത്യസ്തമായ വേഷങ്ങള്‍ ഏറ്റെടുക്കാന്‍ ഒരിക്കലും ഭയപ്പെടാത്ത നടനാണ് പ്രഭുദേവ. പുതിയതും വ്യത്യസ്തവുമായ ഒരു സിനിമയില്‍ പ്രഭുദേവ എത്തുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. വലിയ മേക്കോവറില്‍ ആണ് പ്രഭുദേവ എത്തിയിരിക്കുന്നത്. ബഗീര എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. കഷണ്ടിയുള്ള തലയും, നെറ്റിയില്‍ നിന്ന് രക്തം വീഴുന്നതും കൂടാതെ, പ്രഭുദേവ 3 കണ്ണ് ഗ്ലാസ് ധരിച്ചിരിക്കുന്നതാണ് ഫസ്റ്റ് ലുക് പോസ്റ്റര്‍.

ജനപ്രിയ പ്രൊഡക്ഷന്‍ ഹൗസ് ആയ ‘ഭരതന്‍ പിക്ചേഴ്സ്’ ആണ് ചിത്രം നിര്‍മിക്കുന്നത്. അധിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗണേശന്‍ ശേഖര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

prp

Leave a Reply

*