വി.എസിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച്‌ വ്യാജ പ്രചാരണം; ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കി. വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി.സുശീല്‍ കുമാറാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. എം ഫ്‌ളിന്റ് മീഡിയ കോം എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസങ്ങളിലാണ് വി.എസിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി നടത്തിയത്.

prp

Leave a Reply

*