മഹാനായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവചരിത്രം സിനിമയാകുന്നു !! ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്ത് !!

ഇന്ത്യാമഹാരാജ്യം കണ്ട എക്കാലത്തെയും മികച്ച മഹാനായ മനുഷ്യനാണ് ഡോക്ടര്‍ എ.പി.ജെ.അബ്ദുല്‍ കലാം. ലോകജനതയ്ക്കു മുന്‍പില്‍ ഒരു ഇതിഹാസ പുരുഷനായി അബ്ദുല്‍ കലാം നിറഞ്ഞു നില്‍ക്കുമ്ബോള്‍ അദ്ദേഹത്തിന്റെ ജീവിതം മാനവരാശിക്ക് ഏറെ പ്രചോദനപകരമായ ഒരു പാഠപുസ്തകം തന്നെയാണ്. സ്വപ്നങ്ങള്‍ക്ക് അഗ്നിചിറകുകള്‍ നല്‍കിയവന്‍, ഡോക്ടര്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റ ജീവചരിത്രം സിനിമയാക്കാന്‍ പോകുന്നു. ‘ദി മിസൈല്‍മാന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശാസ്ത്രജ്ഞനും മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും ആയിരുന്ന എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജീവിതം സംഭവബഹുലമായ വഴിത്താരകളിലൂടെ കടന്നു പോകുന്നതാണ്. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേകറാണ് അബ്ദുല്‍ കലാമിന്റെ ജീവചരിത്രമായ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. പ്രശസ്ത സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കറും ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. അബ്ദുല്‍ കലാം ആയി ചിത്രത്തില്‍ അഭിനയിക്കുന്നത് പരേഷ് റാവല്‍ ആണ്. സ്വന്തം കഠിനാധ്വാനം കൊണ്ട് ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന് ഒരു മനുഷ്യന്റെ ജീവിത കഥയാണ് സിനിമ പറയുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. സാധാരണ കുടുംബത്തില്‍ പിറന്ന് തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ ജീവിതമാരംഭിച്ച അബ്ദുല്‍ കലാം ജീവിത സാഹചര്യങ്ങളെയും വെല്ലുവിളികളെയും എല്ലാം അതിജീവിച്ചുകൊണ്ട് ഇന്ത്യയുടെ പരമോന്നത സ്ഥാനം വരെ നേടിയെടുത്തു.

ഒരു ശാസ്ത്രജ്ഞന്‍ എന്നതിനുപരി വിദ്യാര്‍ഥികള്‍ക്കും പൊതുസമൂഹത്തിനും വലിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറഞ്ഞു നല്‍കുന്നതിനും രാജ്യത്തിന്റെ പുരോഗതിക്കായി ഏതൊരു പൗരനും പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയാണെന്നും നിരന്തരം തന്റെ പ്രസംഗങ്ങളിലൂടെ അറിയിച്ചു കൊണ്ടിരുന്ന അബ്ദുല്‍ കലാം സ്വന്തമായി ഒരു കുടുംബജീവിതം നയിക്കാന്‍ തയ്യാറായില്ല. ഇന്ത്യയിലെ ഓരോ മനുഷ്യന്റെ ഉള്ളില്‍ മഹാനായി കുടികൊള്ളുന്ന അബ്ദുല്‍ കലാമിന്റെ ജീവചരിത്രം അഭ്രപാളികളില്‍ അനശ്വരമാകുമ്ബോള്‍ അത് പുതിയ തലമുറയ്ക്ക് ഒരു പാഠപുസ്തകം തന്നെയായിരിക്കും.

prp

Leave a Reply

*