24-മത് രാജ്യാന്തര ചലച്ചിത്രമേള; ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്തു തുടങ്ങി

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകള്‍ വിതരണം ചെയ്തു തുടങ്ങി. മന്ത്രി എ.കെ ബാലനില്‍ നിന്നും നടി അഹാന കൃഷ്ണകുമാര്‍ ആദ്യ പാസ് ഏറ്റുവാങ്ങി. വെള്ളിയാഴ്ചയാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമാകുക.

മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററിലെ ഫെസ്റ്റിവല്‍ ഓഫിസിന്റേയും ഡെലിഗേറ്റ് പാസ് വിതരണത്തിന്റേയും ഉദ്ഘാടനമാണ് മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചത്. നടന്‍ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ അതിഥികളായിരുന്നു. ഉള്ളടക്കം കൊണ്ട് ഗോവയെക്കാള്‍ സമ്ബന്നമായിരിക്കും കേരള രാജ്യാന്തര ചലച്ചിത്രോത്സവമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

10500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടാഗോര്‍ തിയേറ്ററിനു സമീപം സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്നും പാസുകള്‍ കൈപ്പറ്റാം. പതിനാല് തിയേറ്ററുകളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് നിശാഗന്ധി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചലച്ചിത്രമേളക്ക് തിരിതെളിക്കുക.

courtsey content - news online
prp

Leave a Reply

*