മാമാങ്കം ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. എം.പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ചിലവ് കൂടിയ ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പിള്ളി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മനോജ് പിള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എം. ജയചന്ദ്രനാകും ചിത്രത്തിന് സംഗീതം നല്‍കുക. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്.ചിത്രം ഡിസംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തും. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് […]

കാളിദാസ് ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ശ്രീ സെന്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് കാളിദാസ്. ഭരത്, ആന്‍ ശീതള്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ചന്ദ്ര മേനോന്‍, ആധവ് കനദാസന്‍ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബര്‍ 13ന് പ്രദര്‍ശനത്തിന് എത്തും. 2017 ഒക്ടോബറില്‍ നിര്‍മ്മാണം ആരംഭിച്ച ചിത്രം 2018 മാര്‍ച്ചോടെ ചിത്രീകരണം പൂര്‍ത്തിയാക്കി. മണി ദിനകരന്‍,എം. എസ്. ശിവനേശന്‍,വി. ഭാര്‍ഗവി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. […]

തമിഴ് സിനിമയില്‍ വന്‍ ചുവടുവയ്പുമായി ഷെയ്ന്‍: അതും തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിനൊപ്പം

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരം ഷെയ്ന്‍ നിഗം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. അതും തമിഴ്, തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ ചിയാന്‍ വിക്രമിനൊപ്പമാണ് ഷെയ്ന്‍ തമിഴില്‍ തുടക്കം കുറിക്കുക. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് തമിഴ് സിനിമയില്‍ താന്‍ രംഗപ്രവേശം ചെയ്യുന്ന വിവരം ഷെയ്‌ന്‍ നിഗം ആദ്യമായി വെളിപ്പെടുത്തിയത്. ‘വിക്രം 58’ എന്നാണ് ഈ ചിത്രത്തിന് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്. കുമ്ബളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഷെയ്ന്‍ വിക്രം ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് […]

‘നിങ്ങളുടെ വീട്ടിലും ഭാര്യയും അമ്മയും ഇല്ലേ’; അസ്ലീല കമന്റിട്ട യുവാവിനെതിരെ ശാലു

നടിയും സീരിയല്‍ താരവുമായ ഷാലു കുര്യന്‍ കഴിഞ്ഞ ദിവസം ഒരു ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഒരു യുവാവ് അസ്ലീല കമന്റ് നല്‍കിയിരുന്നു, എന്നാല്‍ താരം തല്‍ക്ഷണം തന്നെ യുവാവിനുള്ള തക്ക മറുപടി നല്‍കി.’സ്ത്രീകളെ ആദ്യം ബഹുമാനിക്കാന്‍ പഠിക്കണം. നിങ്ങളുടെ വീട്ടിലും ഭാര്യയും അമ്മയും ഇല്ലേ’ എന്നായിരുന്നു ശാലു നല്‍കിയ മറുപടി. ഇത് വൈറലായതോടെ യുവാവ് കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ശാലു സ്‌ക്രീന്‍ ഷോട്ട് എടുത്ത് […]

ഉപയോക്താക്കള്‍ ആഗ്രഹിച്ച മാറ്റങ്ങളുമായി വാട്ട്സ്‌ആപ്പ്

ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പുതിയ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സുമായി വാട്ട്സ്‌ആപ്പ്. അജ്ഞാതമായ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെടുന്നുവെന്നും ചില ഗ്രൂപ്പുകളില്‍ നിന്നും പുറത്തു വന്നാലും അഡ്മിന്മാര്‍ വീണ്ടും ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നുവെന്നുമുള്ള പരാതികള്‍ വളരെ നാളായി വരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് ലഭ്യമാക്കിയിരിക്കുന്നത്. ‘എവരിവണ്‍, മൈ കോണ്‍ടാക്റ്റ്സ്, മൈ കോണ്‍ടാക്റ്റ്സ് എക്സെപ്റ്റ്’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് വാട്ട്സ്‌ആപ്പ് നല്‍കുന്നത്. ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിനുള്ള അനുവാദമില്ലാത്ത അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍ ലിങ്കുകള്‍ നിങ്ങള്‍ക്ക് പേഴ്സണല്‍ മെസേജ് ആയി അയക്കേണ്ടി വരും. എവരിവണ്‍, […]

ശരണ്യയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി, വലതുവശം തളര്‍ന്ന അവസ്ഥയില്‍; പ്രതീക്ഷയോടെ അമ്മ

ഏഴാമത്തെ ശസ്ത്രക്രിയയും പൂര്‍ത്തിയായി തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ് ഇപ്പോള്‍ ശരണ്യ. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ ഓപ്പറേഷന്‍ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. കൈകാലുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്ന തലച്ചോറിലെ ഞരമ്പുകള്‍ക്കാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത്. ശരണ്യയുടെ വലതുവശം തളര്‍ന്ന അവസ്ഥയിലാണ്. വലതു കൈ-കാലുകളുടെ സ്‌കാനിങ് നടന്നു. അതുമായി ബന്ധപ്പെട്ട ചികിത്സയാണ് ഇപ്പോള്‍ നടക്കുന്നത്. രോഗം അറിഞ്ഞിട്ടും വിവാഹം ചെയ്ത ഭര്‍ത്താവ് ഇപ്പോള്‍ ശരണ്യക്കൊപ്പമില്ല. ശരണ്യയ്ക്ക് ഇപ്പോള്‍ അമ്മ മാത്രമേ ഉള്ളൂ. ഇപ്പോഴും അമ്മയും സുഹൃത്തുക്കളും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ശരണ്യ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരുമെന്ന് […]

കേരളം അതിജീവിച്ച പ്രളയം- ‘രൗദ്രം 2018’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

കേരളം ഒറ്റക്കെട്ടായി അതിജീവിച്ച 2018ലെ പ്രളയത്തെ പശ്ചാത്തലമാക്കി ജയരാജ് ഒരുക്കുന്ന പുതിയ ചിത്രം ‘രൗദ്രം 2018’ ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസ് ആണ് തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ജയരാജിന്‍റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രം 2018 പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. പ്രകൃതിയുടെ സംഹാര രൗദ്ര താളത്തിന് മുന്നില്‍ നിസ്സഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 പറയുന്നതെന്നും പ്രളയത്തിന്‍റെ ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത […]

ആ വാളേന്തിയ താടിക്കാരന്‍ ഞാന്‍ തന്നെ; മാമാങ്കം പോസ്റ്ററിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: ”ബഹുമാനപെട്ട സുഹൃത്തുക്കളെ പോസ്റ്ററിന്‍റെ നടുക്ക് ആ വാളും പരിചയും ഏന്തി നില്‍ക്കുന്ന ദേഷ്യക്കാരന്‍ ആയ താടിക്കാരന്‍ ഞാനാണ്” – മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന മാമാങ്കം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ കാണുന്നില്ലല്ലോ എന്നു പരിഭവിച്ച ആരാധകര്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്ററിലെ തന്‍റെ ചിത്രത്തിനു ചുറ്റും വട്ടം വരച്ച് നടന്‍റെ വിശദീകരണം. ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റ് ഇങ്ങനെ: പ്രിയപ്പെട്ട സുഹൃത്തുക്കളെ, മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിങ്ങള്‍ തന്ന ബ്രഹ്മാണ്ട വരവേല്‍പ്പിന് ഹൃദയം നിറഞ്ഞ […]

എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട്(81)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ആറരയോടെ വസതിയില്‍വെച്ചാണ് അന്തരിച്ചത്. കന്നട സാഹിത്യത്തിന് പുതിയ ഒരു മുഖം നല്‍കിയ എഴുത്തുകാരനായിരുന്നു ഗിരീഷ് കര്‍ണാട്. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഗിരീഷ് കര്‍ണാടിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ജനിച്ച അദ്ദേഹം ദീര്‍ഘനാളായി ബംഗളൂരാണ് താമസം.