മമ്മൂട്ടി പ്രധാന കഥാപാത്രത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ നടൻ മമ്മൂട്ടി തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്. യുദ്ധത്തിൻ്റെ പശ്ചാത്തലമാണ് പോസ്റ്ററിലുള്ളത്. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ്. നേരത്തെ ചിത്രത്തിലെ യുദ്ധ ചിത്രീകരണത്തിനായി തയ്യാറാക്കിയ 18 ഏക്കറോളം നീളുന്ന സെറ്റ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യൻ സിനിമകൾക്കായി ഇതുവരെ ഒരുക്കിയിരിക്കുന്നതിൽ ഏറ്റവും വലിയ സെറ്റായിരുന്നു ഇത്. ചിത്രീകരണത്തിന് […]
Category: Entertainment
വിനായകന്‍റെ സ്ത്രീവിരുദ്ധത; യുവതിയുടെ കുറിപ്പ് വൈറലാകുന്നു
കൊച്ചി: ഇടതുപക്ഷ അനുഭാവം പുലര്‍ത്തിയ നടന്‍ വിനായകനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ വിനായകനെതിരേ മീ ടൂ ആരോപണവുമായി മുന്‍ മോഡലായ മൃദുല ദേവി ശശിധരന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മൃദുല വിനായകനെതിരെ മീടു ആരോപണം ഉന്നയിച്ചിരിക്കുന്നത്. നടിയ്‌ക്കൊപ്പം നിലകൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട് എന്നാണ് മൃദുല ഫേസ്ബുക്കില്‍ കുറിച്ചത്. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം […]
സൂര്യ ചിത്രം ‘എന്‍ജികെ’ മെയ് 31 ന് തീയേറ്ററുകളിലേക്ക്
തെന്നിന്ത്യന്‍ താരം സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്‍ജികെ. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 31ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രത്തിന്‍റെ കേരളത്തിലെ തിയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ശെല്‍വരാഘവന്‍ തന്നെയാണ് എന്‍ജികെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീതും, സായ് പല്ലവിയുമാണ് നായികമാര്‍. നന്ദ ഗോപാല്‍ കുമരന്‍ അഥവാ എന്‍ ജി കെ എന്ന രാഷ്ട്രീയപ്രവര്‍ത്തകനാണ് ചിത്രത്തില്‍ സൂര്യ. ആരാധകരെ ആവേശം […]
ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ സഹസംവിധായികയായി അനുപമ പരമേശ്വരൻ
നടൻ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൽ സഹസംവിധായികയായി നടി അനുപമ പരമേശ്വരൻ അരങ്ങേറുന്നു. ഷംസു സയ്ബ എന്ന നവാഗത സംവിധായകന്‍റെ ചിത്രത്തിലാണ് അനുപമ സഹസംവിധായികയുടെ വേഷമണിയുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞ മാസമാണ് താൻ ആദ്യമായി സിനിമ നിർമ്മിക്കുകയാണെന്ന് ദുൽഹർ അറിയിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ദുൽഖർ തന്നെയാണ് സിനിമ നിർമ്മാണത്തിൻ്റെ വിവരം അറിയിച്ചത്. തൻ്റെ ആദ്യ നിർമ്മാണ സംരംഭമാണിതെന്നറിയിച്ച ദുൽഖർ ബാനറിൻ്റെ പേര് ഉടൻ അറിയിക്കുമെന്നും പോസ്റ്റിൽ വിശദീകരിച്ചിരുന്നു. അൽഫോൺ പുത്രൻ […]
ജഗതിയുടെ പരസ്യ ചിത്രം നാളെ റിലീസ് ചെയ്യും; തിരിച്ചുവരവ് ആഘോഷമാക്കി മമ്മൂട്ടിയും മോഹന്‍ലാലും
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ചിരിയുടെ തമ്പുരാന്‍ ജഗതി ശ്രീകുമാര്‍ തിരിച്ചുവരുന്നു. രണ്ടാം വരവില്‍ ജഗതി ആദ്യമായി അഭിനയിച്ച സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യചിത്രത്തിന്‍റെയും, ജഗതി ശ്രീകുമാര്‍ എന്‍റര്‍ടൈന്‍മെന്റിന്‍റെ ഫെയ്‌സ് ബുക്ക് പേജിന്‍റെയും പ്രകാശനം മമ്മുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഞായറാഴ്ച നിര്‍വ്വഹിക്കും. വൈകുന്നേരം 6 മണിക്ക് എറണാകുളത്തെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ വച്ചാണ് ചടങ്ങ് നടക്കുക. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാര്‍ എന്‍റടെയ്‌ന്‍മെന്‍റ്സ് ആണ് പരസ്യചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം […]
ജുംബാലഹരിയുമായി കമ്മട്ടിപ്പാടം ടീം എത്തുന്നു
കമ്മട്ടിപ്പാടം സിനിമയിലൂടെ മലയാളികള്‍ക്ക് ലഭിച്ച താരങ്ങളായിരുന്നു മണികണ്ഠന്‍ ആചാരിയും വിഷ്ണു രഘുവും, പ്രവീണും പി ബാലചന്ദ്രനും. കമ്മട്ടിപ്പാടം ടീം ഇതാ മറ്റൊരു ചിത്രവുമായി എത്തുന്നു. ജുംബാ ലഹരി എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യനാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടു. ചിത്രത്തിലെ നായിക പുതുമുഖമാണ്. ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ […]
മെന്റലിസ്റ്റ് ആദിയോടൊപ്പം മോഹൻലാലിന്‍റെ തീയറ്റർ പ്രൊജക്ട് ഒരുങ്ങുന്നു
മെൻ്റലിസ്റ്റ് ആദിയും നടൻ മോഹൻലാലും ഒന്നിക്കുന്നു. ഇരുവരും ചേർന്ന് ഒരു തീയറ്റർ പ്രൊജക്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ പങ്കു വെച്ചിട്ടുണ്ട്. ‘കോണ്‍വെര്‍സേഷന്‍ വിത്ത് ഫയര്‍ ഫ്ലൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ തീയറ്റർ പ്രൊജക്ടിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മോഹൻലാൽ പങ്കു വെച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതൊരു ഫാൻ്റസി പ്രൊജക്ടാവുമെന്ന സൂചനയാണ് നൽകുന്നത്. നിലവിൽ ബറോസ് എന്ന തൻ്റെ പ്രഥമ സംവിധാന സംരംഭത്തിൻ്റെ തിരക്കിലാണ് മോഹൻലാൽ. ജയസൂര്യ മുഖ്യകഥാപാത്രമായ പ്രേതം എന്ന […]
സാദൃശ്യം തോന്നുന്നെങ്കില്‍ യാദൃശ്ചികം മാത്രം’; ‘ഡിസ്‌ക്ലൈമറു’മായി ഒരു ടീസര്‍- video
ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികമാണെന്നുള്ള മുന്‍കൂര്‍ അറിയിപ്പ് സാധാരണ സിനിമ ആരംഭിക്കും മുന്‍പാണ് കാണാറുള്ളത്. എന്നാല്‍ ടീസര്‍ വീഡിയോയില്‍ തന്നെ അത്തരമൊരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രം. തൊഴില്‍ രഹിതനായ നായകന് സുഹൃത്ത് ‘ഭാരത് സ്‌കില്‍ യോജന’ എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴില്‍ നൈപുണ്യ പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നതിന്‍റെ മാതൃകയിലാണ് ടീസര്‍. ഗോകുല്‍ സുരേഷും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ ചന്തുവാണ്. അജു വര്‍ഗീസ്, […]
കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി; ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമ
പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ എന്ന ചിത്രത്തിനു ശേഷം ബോബി-സഞ്ജയ് പുതിയ ചിത്രവുമായി എത്തുന്നു. ഇത് ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണെന്നും മമ്മൂട്ടിയാവും ചിത്രത്തിലെ നായകനെന്നും റിപ്പോർട്ടുകളുണ്ട്. ആദ്യമായാണ് മമ്മൂട്ടിയും ബോബി-സഞ്ജയ് ടീമും ഒരുമിക്കുന്നത്. മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രത്തിൻ്റെ പേര് വൺ എന്നാവും. ചിത്രം സംവിധാനം ചെയ്യുക സന്തോഷ് വിശ്വനാഥൻ ആയിരിക്കും. മമ്മൂട്ടിയോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോർട്ട്. ഈ വര്‍ഷം തന്നെ […]
നടൻ സിദ്ധീക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി രേവതി സമ്പത്ത്
നടൻ സിദ്ധീക്കിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടി രേവതി സമ്പത്ത്. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് നടി സിദ്ധീക്കിനെതിരെ രംഗത്തു വന്നത്. 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിയിരിക്കട്ടെ’ എന്ന ചിത്രത്തി പ്രിവ്യൂ ഷോവിനിടെ തന്നെ ലൈംഗികമായി അതിക്രമിക്കാൻ സിദ്ധീക്ക് ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം. നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ എഎംഎംഎയുടെ പ്രതികരണമറിയിക്കാനെത്തിയ സിദ്ധീക്കിൻ്റെയും നടി കെപിഎസ്‌സി ലളിതയുടെയും പത്ര സമ്മേളന വീഡിയോ പങ്കു വെച്ചു കൊണ്ടായിരുന്നു രേവതി രംഗത്തു വന്നത്. ഇംഗ്ലീഷിലായിരുന്നു അവരുടെ പോസ്റ്റ്. ‘ഈ വീഡിയോ […]










