അഭിനയവും ജീവിതാനുഭവങ്ങളും നിറഞ്ഞ ‘മുഖരാഗം’; മോഹൻലാലിന്‍റെ ജീവചരിത്രം ഒരുങ്ങുന്നു

നടൻ മോഹൻലാലിന്‍റെ ജീവചരിത്രം ഒരുങ്ങുന്നു. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന ലാലിന്‍റെ അഭിനയവും അനുഭവങ്ങളും നിറഞ്ഞ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തുന്നത് ഭാനുപ്രകാശ് എന്ന എഴുത്തുകാരനാണ്. പിറന്നാൾ ദിനത്തിൽ മോഹൻലാൽ തന്നെയാണ് ജീവചരിത്രം ഒരുങ്ങുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം ‘മുഖരാഗം’ എന്‍റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്‍റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്‍റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉൾച്ചേർന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്‍റെ ജീവിതം […]

ചട്ടയും,മുണ്ടുമണിഞ്ഞ്, മാര്‍ഗ്ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍; ഇട്ടിമാണിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ എത്തി. പോസ്റ്ററില്‍ മാര്‍ഗ്ഗം കളി വേഷത്തിലാണ് മോഹന്‍ലാല്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍കാരനായി വേഷമിടുന്നത് .

മാസ് ലുക്കില്‍ പൃഥിരാജ്; ബ്രദേഴ്‌സ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

പൃഥിരാജിന്‍റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രദേഴ്‌സ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് പൃഥ്വിരാജിന്‍റെ പുതിയ ഗെറ്റപ്പ്. തനി മാസ് ലുക്കിലാണ് പൃഥി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്ക് കൂളിങ് ഗ്ലാസില്‍ പുള്ളി ഷര്‍ട്ടുമിട്ട് റോയല്‍ എന്‍ഫീല്‍ഡിനരികില്‍ നില്‍ക്കുന്ന താരത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. കലാഭവന്‍ ഷാജോണിന്‍റെ ആദ്യ സംവിധാന സംരഭമാണ് ബ്രദേഴ്‌സ് ഡേ. ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം […]

ഷെയ്ന്‍ നിഗത്തിന്‍റെ ‘ഇഷ്‌ക്’ ഉടന്‍ പ്രദര്‍ശനത്തിന്

കുമ്പളങ്ങി നൈറ്റ്‌സിലെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രകടനത്തിന് ശേഷം യുവ താരം ഷെയ്ന്‍ നിഗം നായകനാവുന്ന ‘ഇഷ്‌ക്’ ഉടന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ പേര് പോലെയല്ല കഥാഗതി എന്ന് സൂചിപ്പിക്കുന്ന ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. പുതുമുഖ താരം ആന്‍ ശീതള്‍ ആണ് നായിക. ഇഷ്‌കിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രതീഷ് രവിയാണ്. സംഗീതം ജെയ്ക്‌സ് ബിജോയ്. ചിത്രത്തിലെ ആദ്യ ഗാനമായ […]

ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്ത് വിട്ട് ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍

മാതൃദിനത്തില്‍ തന്നെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍ പുറത്തു വിട്ടു. മാതൃദിനമായ മെയ് ഒമ്പതിന് ജനിച്ച കുട്ടികള്‍ക്ക് നിക്സ് ശാഖി, ഓട്ടം താര എന്നിങ്ങനെയാണ് പേര്. മാതൃദിനത്തില്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇറോമും ഭര്‍ത്താവ് ഡെസ്മണ്ട് കുടിഞ്ഞോയും അറിയിച്ചിരുന്നു. ശസ്ത്രക്രിയയില്‍ നേരിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെങ്കിലും കുട്ടികളും ഇറോമും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അഫ്സ്പ നിയമത്തിനെതിരെ ദീര്‍ഘകാലം നിരാഹാര സമരം നടത്തിയ മണിപ്പൂരിന്‍റെ […]

‘നീ നല്ല അമ്മയല്ലെങ്കിൽ പിന്നെ ആരാടി നല്ല അമ്മ’;അശ്വതി ശ്രീകാന്തിന്‍റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്

ഒരു അമ്മ മനസ്സിന്‍റെ വേദന പങ്കുവെച്ചുകൊണ്ടുള്ള അവതാരക അശ്വതി ശ്രീകാന്തിന്‍റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അശ്വതിയുടെ കുറിപ്പ് വായിക്കാം ഞാനൊരു നല്ല അമ്മയല്ലേ എന്ന ചോദ്യം എന്നോട് തന്നെ ചോദിച്ച് ‘അല്ല’ എന്ന് നിർദാക്ഷിണ്യം ഉത്തരം കൊടുത്ത് വിഷാദത്തിലേയ്ക്ക് ഞാനെത്ര വട്ടം കൂപ്പു കുത്തിയിട്ടുണ്ടെന്നറിയാമോ? അപ്പോഴൊക്കെ ചേർത്ത് നിർത്തി ഭർത്താവ് ചോദിക്കും ‘നീ നല്ല അമ്മയല്ലെങ്കിൽ പിന്നെ ആരാടി നല്ല അമ്മ’ !! ആ ഒരു ചോദ്യത്തിന്‍റെ ബലത്തിൽ ഞാൻ വീണ്ടും നിവർന്നു നിൽക്കും . ദുബായിൽ […]

മഞ്ഞ സാരിയുടുത്ത് കൂളിങ്ങ് ഗ്ലാസ് വച്ച്‌ പോളിങ് ബൂത്തില്‍ തിളങ്ങിയ ആ സുന്ദരി ആര്?; ഒടുവില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഒരു പോളിങ്ങ് ഓഫീസറെ ആയിരുന്നു. മഞ്ഞ സാരിയുടുത്ത് കൂളിങ്ങ് ഗ്ലാസ് വച്ച്‌ കൈയില്‍ വോട്ടിങ്ങ് യന്ത്രവുമായി വന്നിറങ്ങിയ പോളിങ് ഓഫീസറെയാണ് എല്ലാവരും ഒന്നടങ്കം തിരഞ്ഞത്. തിരഞ്ഞെടുപ്പില്‍ ഒരു ബോളിവുഡ് നടിയെപ്പോലെ വന്നിറങ്ങിയ ഇവര്‍ ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. സമൂഹ്യമാധ്യമങ്ങളില്‍ ഇവരെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കി. ഒടുവില്‍ സുന്ദരിയായ പോളിങ് ഓഫീസറുടെ പേരും ജോലിയുമൊക്കെ ഇവര്‍ കണ്ടെത്തുകയും ചെയ്തു. റീന ദ്വിവേദിയാണ് ഈ യുവതി. ഇവര്‍ ലഖ്‌നൗവിലെ […]

ഇഷ്‌കിന്‍റെ ടീസര്‍ പുറത്തിറങ്ങി

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഇഷ്‌കിന്‍റെ ടീസര്‍ ഇന്ന് പൃഥ്വിരാജ് റിലീസ് ചെയ്തു . ഷെയിന്‍ നിഗം നായകനായെത്തുന്ന ഇഷ്കില്‍ എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ആന്‍ ശീതളാണ് നായിക. രതീഷ് രവിയുടേതാണ് തിരക്കഥ, ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സണ്ണി വെയ്ന്‍ വിവാഹിതനായി

യുവനടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ആറുമണിക്ക് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു വിവാഹചടങ്ങില്‍ പങ്കെടുത്തത്. മാധ്യമപ്രവര്‍ത്തകരെയോ സിനിമാ പ്രവര്‍ത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിന്‍റെ ചിത്രങ്ങള്‍ അവിടെ ഉണ്ടായിരുന്ന ചിലര്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കു വെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും വരും ദിവസങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തും. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ […]

‘പിഎം നരേന്ദ്ര മോദി’ തടയണം; ഹര്‍ജി തള്ളി സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുമ്പ് തീരുമാനിച്ചിരുന്നത് പോലെ ചിത്രം ഏപ്രില്‍ 11ന് തന്നെ തീയറ്ററുകളിലെത്തു൦. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് അഡ്വക്കേറ്റ് അഭിഷേക് മനു സിംഗ്വി വാദിച്ചു. എന്നാല്‍, ചീഫ് […]