മഞ്ഞ സാരിയുടുത്ത് കൂളിങ്ങ് ഗ്ലാസ് വച്ച്‌ പോളിങ് ബൂത്തില്‍ തിളങ്ങിയ ആ സുന്ദരി ആര്?; ഒടുവില്‍ കണ്ടെത്തി

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഒരു പോളിങ്ങ് ഓഫീസറെ ആയിരുന്നു. മഞ്ഞ സാരിയുടുത്ത് കൂളിങ്ങ് ഗ്ലാസ് വച്ച്‌ കൈയില്‍ വോട്ടിങ്ങ് യന്ത്രവുമായി വന്നിറങ്ങിയ പോളിങ് ഓഫീസറെയാണ് എല്ലാവരും ഒന്നടങ്കം തിരഞ്ഞത്.

തിരഞ്ഞെടുപ്പില്‍ ഒരു ബോളിവുഡ് നടിയെപ്പോലെ വന്നിറങ്ങിയ ഇവര്‍ ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. സമൂഹ്യമാധ്യമങ്ങളില്‍ ഇവരെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കി. ഒടുവില്‍ സുന്ദരിയായ പോളിങ് ഓഫീസറുടെ പേരും ജോലിയുമൊക്കെ ഇവര്‍ കണ്ടെത്തുകയും ചെയ്തു.

റീന ദ്വിവേദിയാണ് ഈ യുവതി. ഇവര്‍ ലഖ്‌നൗവിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. മ്യൂസിക്കല്‍ ആപ്പായ ടിക് ടോക്കിലൂടെയാണ് ആളുകള്‍ ഇവരെ തിരിച്ചറിഞ്ഞത്.

prp

Leave a Reply

*