അതിരനിലെ പുതിയ ഗാനം പുറത്തുവിട്ടു- video

സെഞ്ചുറിയുടെ നിര്‍മ്മാണത്തില്‍ ഫഹദ് ഫാസില്‍ – സായി പല്ലവി കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ്‌ രാജ്‌, രണ്‍ജീ പണിക്കര്‍ തുടങ്ങിയ മികച്ച താരനിര തന്നെയുണ്ട്. ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്ന സിനിമയാണിത്. ചിത്രം ഒരു റൊമാന്‍റിക്ക് ത്രില്ലറാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിനു വേണ്ടി തിരക്കഥയെഴുതിയ പിഎഫ് മാത്യൂസാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. […]

ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള ചിത്രം; ഫിക്ഷന്‍റെ ട്രൈലര്‍ പുറത്തിറങ്ങി- video

ഒരു സിനിമയെടുക്കാന്‍ എത്ര രൂപയാകും, ഇങ്ങനെ ചോദിച്ചാല്‍ കോടികളുടെ കണക്കുകള്‍ ആണ് എല്ലാവര്‍ക്കും പറയാന്‍ കാണുക. എന്നാല്‍ ഇപ്പോള്‍ വെറും ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള സിനിമയുമായി എത്തുകയാണ് കുറച്ച്‌ മുന്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍. തിരുവനന്തപുരം നഗരത്തിലും മറ്റും ഷൂട്ട് ചെയ്ത ചിത്രം ‘ഫിക്ഷന്‍’ സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് സുധീഷ് ആണ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് തരംഗം ആയ വൈറല്‍ എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ ക്യാമറയും എഡിറ്റിങും നിര്‍വഹിച്ചതും അഭിലാഷ് ആയിരുന്നു 2016 ല്‍ […]

ചാക്കോച്ചനും ജോജു ജോര്‍ജും നായകന്മാരായി പുതിയ ചിത്രം; ഒപ്പം വിനായകനും

ജോസഫിന്‍റെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ജോജു ജോര്‍ജ്ജ്. കൈനിറയെ ചിത്രങ്ങളാണ് നടന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കെഎം കമല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും വീണ്ടും ഒന്നിക്കുകയാണ്. ഇവര്‍ക്കൊപ്പം വിനായകനും ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ കൂടിയായ സമീര്‍ താഹിറാണ്. സിനിമയുടെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. 2012ല്‍ പുറത്തിറങ്ങിയ […]

‘ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ വികാരത്തെ മാനിക്കണം’; സൂപ്പര്‍ ഡിലക്‌സിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക

സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത് വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി എത്തിയ സൂപ്പര്‍ ഡിലക്‌സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് രേവതി രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ ഡിലക്‌സില്‍ മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ടു കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്കിരുത്തുന്നതില്‍ താനും അറിയാതെ ഭാഗമായിപ്പോയെന്ന് ശില്‍പ്പ എന്ന വിജയ് സേതുപതി അവതരിപ്പിച്ച കഥാപാത്രം കുറ്റസമ്മതം നടത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഇതിനെതിരേയാണ് രേവതിയുടെ പ്രധാന വിമര്‍ശനം. ഈ രംഗം ട്രാന്‍സ്‌ജെന്‍ഡര്‍ […]

സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാരം നടക്കും. പുതുതലമുറ ചിലപ്പോള്‍ വിജയ് ചിത്രം തെരിയിലെ വില്ലന്‍ വേഷത്തിലൂടെയാകും അദ്ദേഹത്തെ അറിയുക. അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം അങ്ങനെ മഹേന്ദ്രന്‍ കൈവയ്ക്കാത്ത മേഖലകള്‍ ഉണ്ടായിരുന്നില്ല. തിരക്കഥാകൃത്തായാണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ല്‍ പുറത്തിറങ്ങിയ ”ഉതിര്‍പ്പൂക്കള്‍ ‘ ആണ് അദ്ദേഹത്തിന് ഏറെ […]

മുരളി ഗോപിയെക്കൊണ്ട് കാട്ടിക്കൂട്ടിയ വൃത്തികേട് അസഹ്യം മാത്രമല്ല, അശ്ലീലവുമാണ്: ലൂസിഫറിലെ സമരഗാനം വിവാദത്തില്‍

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം ഹിറ്റായതിന് പിന്നാലെ ലൂസിഫറിനെ തേടി വിവാദങ്ങളും എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പേരും രാഷ്ട്രീയവുമെല്ലാം ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ഇപ്പോള്‍ വിവാദമാകുന്നത് ചിത്രത്തിലെ സമരഗാനമാണ്. ജി. ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിയ വരിക വരിക സഹചരെ എന്ന ഗാനം വികലമാക്കി ചിത്രത്തില്‍ അവതരിപ്പിച്ചു എന്നാണ് ആരോപണം. സംഗീത സംവിധായകന്‍ ദീപക് ദേവിനെതിരെയാണ് ജി. ദേവരാജന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ട്രസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്.. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കാണാന്‍ ഭംഗിയും […]

സ്ഫടികം 2 ടീസര്‍ പുറത്ത്; ഇതെന്ത് ദുരന്തമെന്ന് ആരാധകര്‍- video

മോഹന്‍ലാലിന്‍റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്‍റെ സ്ഫടികം. ആടുതോമ എന്ന റൌഡിയുടെ കഥയായിരുന്നിട്ടു കൂടി നിരവധി കണ്ണ് നനയ്ക്കുന്ന മുഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു. അതിനിടയിലാണ് സ്ഫടികത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്. യുവേഴ്സ് ലൗവിങ്‌ലി എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ബിജു.ജെ കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ ടീസര്‍ ആണ് പുറത്തുവന്നത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ളതാണ് ടീസര്‍. എന്തായാലും ടീസറിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സീരിയല്‍ […]

ഗ്ലാമര്‍ വേഷങ്ങള്‍ ഉപേക്ഷിച്ചു, അന്‍പതുകാരന്‍റെ അമ്മയായി സാമന്ത എത്തുന്നു

അക്കിനേനി കുടുംബത്തിലെ മരുമകളായതോടെ സാമന്തയ്ക്ക് ഇനി പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി സിനിമ ചെയ്യേണ്ടതില്ല. കരിയറാണ് സാമന്ത ശ്രദ്ധിക്കുന്നത്. വരുന്ന മികവുറ്റ വേഷങ്ങളിലാണ് സാമന്തയുടെ ശ്രദ്ധ. ഗ്ലാമര്‍ വേഷങ്ങള്‍ സമാന്ത ഉപേക്ഷിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ നോക്കിയെടുത്ത് അഭിനയിക്കുകയാണ് താരമിപ്പോള്‍. യു ടേണ്‍ മുതലിങ്ങോട്ട് ഓരോ ചിത്രങ്ങളിലും സാമന്ത പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണ്. മഞ്ജിലി എന്ന ചിത്രമാണ് അടുത്തതായി സാമന്തയുടെ റിലീസ്. അത് കഴിഞ്ഞ് റിലീസിനെത്തുന്ന ഓ ബേബി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചുകഴിഞ്ഞു. നന്ദിനി റെഡ്ഡിയാണ് ചിത്രം […]

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഇതിന് പുറമെ മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയ്ക്ക് എതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്. മാനനഷ്ടം കാണിച്ച്‌ ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ […]

ലൂസിഫര്‍ റിലീസ് ചെയുന്നത് 43 രാജ്യങ്ങളില്‍

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ലൂസിഫര്‍ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗെല്ലാം തന്നെ നേരത്തെ ആരംഭിച്ചിരുന്നു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി വലിയ റിലീസ് തന്നെയാണ് ലൂസിഫറിനുളളത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നു. വമ്പന്‍ റിലീസുകളിലൊന്നായിട്ടാണ് ലൂസിഫര്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. മറ്റു തെന്നിന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ വിദേശരാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നു. 43 രാജ്യങ്ങളില്‍ ലൂസിഫര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ യുഎസിലും യുകെയിലും ഒരു മലയാള […]